Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 2015ല്‍ മുംബൈ തിരിച്ചുവന്ന് കപ്പടിച്ചു, ഇത്തവണയുണ്ടാവില്ലെന്നു ഇര്‍ഫാന്‍!

ഐപിഎല്ലില്‍ അഞ്ചു തവണ ചാംപ്യന്മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ വിജയം കാണാനാവാതെ വലയുകയാണ്. സീസണിലെ ആദ്യത്തെ നാലു കളികളിലും മുംബൈ തോറ്റുകഴിഞ്ഞു. ഇതോടെ ഇനി മുംബൈ പ്ലേഓഫിലെത്തുമോയെന്ന കാര്യം പോലും സംശത്തിലായിരിക്കുകയാണ്.

നേരത്തേ ചില അവിസ്മരണീയ തിരിച്ചുവരവ് നടത്തി കിരീടം വരെ നേടിയിട്ടുള്ള ടീമാണ് മുംബൈ. 2015ല്‍ ആദ്യത്തെ നാലു കളികളിലും തോറ്റ ശേഷം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി കിരീടം നേടി മുംബൈ ലോകത്തെ അദ്ഭുതപ്പെടുത്തിയിരുന്നു. എന്നാല്‍ സമാനമായൊരു തിരിച്ചുവരവ് ഈ സീസണില്‍ മുംബൈയ്ക്കു ദുഷ്‌കരമായിരിക്കുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.

1

ഐപിഎല്ലിന്റെ ചരിത്രമെടുത്താല്‍ മുംബൈ ഇന്ത്യന്‍സ് സീസണിന്റെ തുടക്കത്തില്‍ നാലോ അതിലധികമോ മല്‍സരങ്ങളില്‍ പരാജയപ്പെട്ടിട്ടുള്ളത് നാലു തവണയാണ്. 2014ലായിരുന്നു മുംബൈയ്ക്കു ഏറ്റവും വലിയ ഷോക്ക് നേരിട്ടത്. അന്നു ആദ്യത്തെ അഞ്ചു മല്‍സരങ്ങളിലും അവര്‍ തോറ്റിരുന്നു.
2008, 15 സീസണുകളിലും മുംബൈയ്ക്കു തുടക്കം പാളിയിരുന്നു. ഇത്തവണയും മുംബൈ ഇതാവര്‍ത്തിക്കുകയാണ്. നേരത്തേ മുംബൈയ്ക്കു പിഴച്ച നാലു സീസണുകളെടുത്താല്‍ മൂന്നും ഒരു മെഗാ ലേലത്തിനു ശേഷമുള്ള സീസണായിരുന്നു. ഇത്തവണയും ഇതു തന്നെയാണ് കാണുന്നത്.

2

2015ല്‍ മുംബൈ നടത്തിയതു പോലെയൊരു തിരിച്ചുവരവ് മറ്റൊരു ടീമും നടത്തിയിട്ടില്ല. അന്നു ആദ്യത്തെ നാലു മല്‍സരങ്ങള്‍ തോറ്റപ്പോള്‍ മുംബൈയെ എല്ലാവരും എഴുതിത്തള്ളിയിരുന്നു. പക്ഷെ അടുത്ത 10 മല്‍സരങ്ങളില്‍ എട്ടിലും ജയിച്ച് മുംബൈ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്തുകയും പിന്നീട് ഫൈനലും ജയിച്ച് കിരീടവും ചൂടുകയായിരുന്നു.

3

ഈ സീസണിലെ മുംബൈ ഇന്ത്യന്‍സ് ടീം പക്ഷെ 2015ലേതു പോലെ ശക്തമല്ലെന്നും ജസ്പ്രീത് ബുംറയ്ക്കു പിന്തുണ നല്‍കാന്‍ കഴിയുന്ന ഒരു മികച്ച ബൗളര്‍ അവര്‍ക്കില്ലെന്നും ഇര്‍ഫാന്‍ പഠാന്‍ നിരീക്ഷിച്ചു. ഇതുപോലെയുള്ള സാഹചര്യങ്ങളില്‍ നിന്നും എങ്ങനെ തിരിച്ചുവരണമന്ന് അറിയാവുന്ന ടീമാണ് മുംബൈ. അവര്‍ നേരത്തേ അതു ചെയ്തിട്ടുള്ളതുമാണ്. 2014, 15 സീസണുകളിലായിരുന്നു ഇത്. 2015ല്‍ മുംബൈ ഇതുപോലെയൊരു സാഹചര്യത്തില്‍ തന്നെയായിരുന്നു. അന്നു ശക്തമായി തിരിച്ചുവന്ന് കപ്പുയര്‍ത്തുകയും ചെയ്തു. പക്ഷെ ഇപ്പോഴത്തെ ടീം അല്‍പ്പം വ്യത്യസ്തമാണെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി.

4

മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും വലിയ തലവേദന ജസ്പ്രീത് ബുംറയ്ക്കു പിന്തുണ നല്‍കാന്‍ കഴിയുന്ന മികച്ചൊരു ബൗളര്‍ ഇല്ലെന്നതാണെന്നു ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. മുംബൈയുടെ ബാറ്റിങിന് കുഴപ്പമൊന്നുമില്ല. മികച്ചതായിട്ടാണ് തോന്നിയത്. യുവതാരം തിലക് വര്‍മ അവര്‍ക്കു വേണ്ടി നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. തിരിച്ചുവരവ് മല്‍സരത്തില്‍ സൂര്യകുമാര്‍ യാദവ് തിളങ്ങിയിരുന്നു. മുന്‍നിരയില്‍ ഇഷാന്‍ കിഷനും ഫോമിലാണ്.

5

ടൂര്‍ണമെന്റ് പുരോഗമിക്കവെ രോഹിത് ശര്‍മയും കരെണ്‍ പൊള്ളാര്‍ഡും കൂടി റണ്‍സെടുക്കണമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നു. പക്ഷെ മുംബൈയുടെ ബൗളിങ് വിഭാഗം ദുര്‍ബലമായിട്ടാണ് കാണപ്പെടുന്നത്. പ്രത്യേകിച്ചും പേസ് ബൗളിങാണ് ഏറ്റവും മോശമെന്നും ഇര്‍ഫാന്‍ വിലയിരുത്തി.

6

മഹാരാഷ്ട്രയിലെ പിച്ചുകള്‍ പരമ്പരാഗതമായി ഫാസ്റ്റ് ബൗളര്‍മാര്‍ക്കു യോജിച്ചതാണ്. മുംബൈ ഇന്ത്യന്‍സിന്റെ ഫാസ്റ്റ് ബൗളര്‍മാര്‍ തങ്ങളുടെ ജോലി നന്നായി നിര്‍വഹിക്കുകയാണെങ്കില്‍ മുരുഗന്‍ അശ്വിനും മികച്ച ബൗളിങുമായി തിരിച്ചുവരുമെന്നും ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. മുംബൈയുടെ അടുത്ത മല്‍സരം 13ന് പൂനെയില്‍ വച്ച് പഞ്ചാബ് കിങ്‌സുമായിട്ടാണ്. നിലവില്‍ 10 ടീമുകളുടെ ലീഗില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് മുംബൈ.

Story first published: Sunday, April 10, 2022, 15:14 [IST]
Other articles published on Apr 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+