Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഭാവി ക്യാപ്റ്റനെ മുംബൈ കണ്ടെത്തി? അത് ശ്രേയസ് അയ്യര്‍!- ടീമിലെത്തിക്കാന്‍ നീക്കം

ഐപിഎല്ലിന്റെ മെഗാ ലേലം അടുത്തു കൊണ്ടിരിക്കെ ഫ്രാഞ്ചൈസികള്‍ പുതിയ സീസണിലേക്കുള്ള പ്ലാനിങുകള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ജനുവരി ആദ്യവാരമായിരിക്കും മെഗാ താരലേലം. അതിനു മുമ്പ് ഈ മാസം 30നുള്ളില്‍ എട്ടു ഫ്രാഞ്ചൈസികളും തങ്ങള്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ ലിസ്റ്റ് ബിസിസിഐയ്ക്കു സമര്‍പ്പിക്കണം. മുന്‍ റണ്ണറപ്പുകളായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നിലനിര്‍ത്തുന്ന കളിക്കാരെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവന്നുകഴിഞ്ഞു. കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷാ, സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍, സൗത്താഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ ആന്റിച്ച് നോര്‍ക്കിയ എന്നിവരായിരിക്കും ഈ നാലു പേരെന്നാണ് വിവരം.

മുന്‍ ക്യാപ്റ്റനും ഇന്ത്യന്‍ മധ്യനിര ബാറ്ററുമായ ശ്രേയസ് അയ്യരെ ഡിസി നിലനിര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പല ഫ്രാഞ്ചൈസികളും അദ്ദേഹത്തെ നോട്ടമിട്ടുകഴിഞ്ഞു. അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ശ്രേയസിനു വേണ്ടി രംഗത്തിറങ്ങുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

 ശ്രേയസ് മുംബൈയിലെത്തിയേക്കും

ശ്രേയസ് മുംബൈയിലെത്തിയേക്കും

മുംബൈ ഇന്ത്യന്‍സ് ടീമിലേക്കു ശ്രേയസ് അയ്യര്‍ അടുത്ത സീസണില്‍ എത്തിയേക്കുമെന്ന് ടെലഗ്രാഫാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി മുംബൈയ്ക്കു ഭാവിയില്‍ നായകസ്ഥാനത്തേക്കും പരീക്ഷിക്കാന്‍ കഴിയുന്ന താരമാണ് അദ്ദേഹം.
നിലവിലെ മുംബൈ ടീമില്‍ ഒരുപിടി മികച്ച ബാറ്റര്‍മാരുണ്ട്. എന്നാല്‍ എല്ലാവരുടെയും സേവനം അടുത്ത സീസണില്‍ മുംബൈയ്ക്കു ലഭിക്കില്ല. നായകന്‍ രോഹിത്തിനെക്കുടാതെ വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡ്, പ്രമുഖ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് ലേലത്തിനു മുമ്പ് മുംബൈ നിലനിര്‍ത്തുമെന്ന് ഉറപ്പായ കളിക്കാര്‍. നാലാമനായി സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരിലൊരാള്‍ക്കായിരിക്കും നറുക്കുവീഴുന്നത്.

 ശ്രേയസിനെ മറ്റു ടീമുകള്‍ക്കും വേണം

ശ്രേയസിനെ മറ്റു ടീമുകള്‍ക്കും വേണം

മുംബൈയ്ക്കു മാത്രമല്ല ഐപിഎല്ലില്‍ നേരത്തേയുള്ള മറ്റൊരു ഫ്രാഞ്ചൈസിക്കു കൂടി അടുത്ത സീസണില്‍ ശ്രേയസിന്റെ സേവനം വേണമെന്നും ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷെ ഈ ടീം ഏതാണെന്നു അവര്‍ പുറത്തുവിട്ടിട്ടില്ല. ക്യാപ്റ്റന്‍സി കഴിവ് കൂടിയുള്ളതാണ് ശ്രേയസിന്റെ പ്ലസ് പോയിന്റ്.
അടുത്ത സീസണില്‍ ലഖ്‌നൗ, അഹമ്മദാബാദ് എന്നീവിടങ്ങളില്‍ നിന്നുള്ള രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി ടൂര്‍ണമെന്റിന്റെ ഭാഗമാവുകയാണ്. അവര്‍ക്കും പുതിയ നായകനെ ആവശ്യമായതിനാല്‍ ശ്രേയസിനെ നോട്ടമിടുമെന്ന കാര്യമുറപ്പാണ്.

 മെഗേ ലേലത്തില്‍ എത്തിയേക്കില്ല

മെഗേ ലേലത്തില്‍ എത്തിയേക്കില്ല

ഡല്‍ഹി ക്യാപ്പിറ്റല്‍സ് നിലനിര്‍ത്തിയില്ലെങ്കിലും ശ്രേയസ് അയ്യര്‍ മെഗാ ലേലത്തിനുള്ള കളിക്കാരുടെ പൂളില്‍ ഇടം പിടിക്കുമെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. കാരണം വിവിധ ഫ്രാഞ്ചൈസികളില്‍ നിന്നും ഒഴിവാക്കപ്പെടുന്ന കളിക്കാരില്‍ നിന്നും മൂന്നു പേരെ മെഗാ ലേലത്തിനു മുമ്പ് തന്നെ നിലനിര്‍ത്താന്‍ പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ക്കു അര്‍ഹതയുണ്ട്. അതുകൊണ്ടു തന്നെ ലഖ്‌നൗ, അഹമ്മദാബാദ് ഫ്രാഞ്ചൈസികളിലൊന്ന് ശ്രേയസിനെ സ്വന്തമാക്കിയാല്‍ മുംബൈ ഇന്ത്യന്‍സുള്‍പ്പടെ മെഗാ ലേലത്തില്‍ അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന ഫ്രാഞ്ചൈസികള്‍ക്കു നിരാശരാവേണ്ടി വരും.

 മികവ് തെളിയിച്ച ക്യാപ്റ്റന്‍

മികവ് തെളിയിച്ച ക്യാപ്റ്റന്‍

ഐപിഎല്ലില്‍ മിടുക്ക് തെളിയിച്ച ക്യാപ്റ്റന്‍ കൂടിയാണ് ശ്രേയസ്. 2018ലെ സീസണിന്റെ പകുതിയില്‍ വച്ചായിരുന്നു അദ്ദേഹം ഡിസിയുടെ നായകസ്ഥാനത്തേക്കു വന്നത്. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു ഗൗതം ഗംഭീര്‍ നായകസ്ഥാനമൊഴിഞ്ഞതോടെ ശ്രേയസിനെ പകരക്കാരനായി നിയമിക്കുകയായിരുന്നു. തൊട്ടടുത്ത സീസണില്‍ ഡിസിയെ പ്ലേഓഫിലെത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 2020ല്‍ ചരിത്രത്തിലാദ്യമായി ഡിസിയെ ഫൈനലിലെത്തിക്കാനും ശ്രേയസിന്റെ ക്യാപ്റ്റന്‍സി മിടുക്ക് അടിവരയിടുന്നു. കഴിഞ്ഞ സീസണിലും അദ്ദേഹം ടീമിനെ നയിക്കേണ്ടതായിരുന്നു. പക്ഷെ തോളിനേറ്റ പരിക്കു കാരണം പിന്‍മാറേണ്ടി വന്നു. തുടര്‍ന്നായിരുന്നു റിഷഭിനെ താല്‍ക്കാലിക ചുമതലയേല്‍പ്പിച്ചത്. യുഎഇയില്‍ നടന്ന രണ്ടാംപാദത്തില്‍ ശ്രേയസ് ടീമിലേക്കു മടങ്ങിവന്നെങ്കിലും റിഷഭ് ക്യാപ്റ്റന്‍ സ്ഥാനത്തു തന്നെ തുടരുകയായിരുന്നു.

Story first published: Saturday, November 27, 2021, 14:28 [IST]
Other articles published on Nov 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+