For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഹൈദരാബാദിന്റെ വഴി മുടക്കാന്‍ മുംബൈ, തോറ്റാല്‍ എസ്ആര്‍ച്ച് പുറത്ത്, പ്രിവ്യൂ

12 മത്സരത്തില്‍ നിന്ന് 10 പോയിന്റുമായി ഹൈദരാബാദ് നിലവില്‍ എട്ടാം സ്ഥാനത്താണ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പ്ലേ ഓഫ് സീറ്റ് കിട്ടുമോ ഇല്ലെയോയെന്ന് നാളെ അറിയാം. നിര്‍ണ്ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെയാണ് ഹൈദരാബാദ് നേരിടുന്നത്. നേരത്തെ തന്നെ പുറത്തായ മുംബൈക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. മറുവശത്ത് ഹൈദരാബാദിന് രണ്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. 12 മത്സരത്തില്‍ നിന്ന് 10 പോയിന്റുമായി ഹൈദരാബാദ് നിലവില്‍ എട്ടാം സ്ഥാനത്താണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ വമ്പന്‍ ജയം നേടിയാലേ ഹൈദരാബാദിന് പ്ലേ ഓഫ് പ്രതീക്ഷയുള്ളൂ.

ജയിച്ചാലും 14 പോയിന്റേ ഹൈദരാബാദിന് ലഭിക്കൂ. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഗുജറാത്തിന് 20 പോയിന്റും രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിനും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനും 16 പോയിന്റുമാണുള്ളത്. നാലാം സ്ഥാനത്തുള്ള ആര്‍സിബിക്ക് 14 പോയിന്റാണുള്ളത്. നാലാം സ്ഥാനത്തിനായാണ് ഹൈദരാബാദ് ശ്രമിക്കുന്നത്. രണ്ട് ജയം നേടിയാലും മറ്റ് ടീമുകളുടെ പ്രകടനത്തെ അനുസരിച്ചാവും ഹൈദരാബാദിന്റെ പ്ലേ ഓഫ് സാധ്യതകള്‍.

1

തുടര്‍ച്ചയായി അഞ്ച് തോല്‍വികള്‍ ഏറ്റുവാങ്ങിയാണ് ഹൈദരാബാദ് ഇറങ്ങുന്നത്. സീസണിലെ ആദ്യ രണ്ട് മത്സരത്തിലും തോറ്റ ഹൈദരാബാദ് പിന്നീടുള്ള അഞ്ച് മത്സരങ്ങളും ജയിച്ചു. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളും ടീം തോറ്റ. പരിക്ക് ഹൈദരാബാദിനെ പ്രതിസന്ധിയിലാക്കുന്നു. പ്രധാനമായും പേസര്‍ ടിം നടരാജന്റെയും വാഷിങ്ടണ്‍ സുന്ദറിന്റെയും പരിക്ക് ഹൈദരാബാദിനെ ശരിക്കും തളര്‍ത്തി. ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍ കൂട്ടുകെട്ട് എതിരാളികളുടെ ഉറക്കം കെടുത്തവെയാണ് നടരാജന് പരിക്കേറ്റത്. ഇതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു.

ഇത് ടീമിനെയാകെ പ്രതിസന്ധിയിലാക്കി. വലിയ പ്രതീക്ഷയോടെ ടീം സ്വന്തമാക്കിയ സുന്ദറിനും പരിക്കിനെത്തുടര്‍ന്ന് പല തവണ മാറിനില്‍ക്കേണ്ടി വന്നത് വലിയ തിരിച്ചടിയായി മാറി. ഇപ്പോള്‍ സുന്ദറും നടരാജനും ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും പരിക്കിന്റെ പ്രശ്‌നങ്ങള്‍ തുടരുന്നു. മുംബൈയോട് തോറ്റാല്‍ പുറത്താകുമെന്നതിനാല്‍ എന്ത് വിലകൊടുത്തും ജയിക്കേണ്ടത് ഹൈദരാബാദിന്റെ അഭിമാന പ്രശ്‌നമാണ്.

2

ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ നായകന്‍ കെയ്ന്‍ വില്യംസനാണ് ടീമിന്റെ വലിയ ബാധ്യത. ഇത്തവണ നായകന്മാരില്‍ ഏറ്റവും മോശം ഫോമിലുള്ളത് വില്യംസനാണ്. മെല്ലപ്പോക്ക് ബാറ്റിങ്ങാണ് പ്രശ്‌നം. ഓപ്പണറായി ഇറങ്ങിയ അദ്ദേഹത്തിന് ഒന്നും ചെയ്യാനാവുന്നില്ല. നായകനെന്ന നിലയില്‍ ഇത്തവണ സ്‌ട്രൈക്കറേറ്റില്‍ ഏറ്റവും പിന്നിലുള്ളതും വില്യംസനാണ്. ക്യാപ്റ്റനെന്ന നിലയിലെ പല തീരുമാനങ്ങളും ഇത്തവണ വിമര്‍ശനം നേരിടുന്നു. കെകെആറിനെതിരേ അവസാന ഓവര്‍ വാഷിങ്ടണ്‍ സുന്ദറിനെ ഏല്‍പ്പിച്ച വില്യംസണിന്റെ തീരുമാനം പിഴച്ചിരുന്നു.

മുംബൈ ഇന്ത്യന്‍സ് അഞ്ച് തവണ ചാമ്പ്യന്മാരായ ടീമാണ്. എന്നാല്‍ ഇത്തവണ തൊട്ടതെല്ലാം അവര്‍ക്ക് പിഴച്ചു. 12 മത്സരത്തില്‍ മൂന്ന് മത്സരം മാത്രം ജയിച്ച മുംബൈ അവസാന സ്ഥാനത്താണ്. അവസാന രണ്ട് മത്സരങ്ങളും ജയിച്ച് സിഎസ്‌കെയെ അവസാന സ്ഥാനക്കാരാക്കാനാവും മുംബൈ ശ്രമിക്കുക. അവസാന മത്സരത്തില്‍ സിഎസ്‌കെയെ നാണം കെടുത്താന്‍ രോഹിത്തിനും സംഘത്തിനുമായിരുന്നു. അവസരം കൊടുക്കാനുള്ള യുവതാരങ്ങള്‍ക്ക് അടുത്ത രണ്ട് മത്സരങ്ങളില്‍ മുംബൈ പരിഗണന നല്‍കിയേക്കും

3

രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ഓപ്പണിങ്ങില്‍ ക്ലിക്കാവേണ്ടതായുണ്ട്. രണ്ട് പേരും നന്നായി തുടങ്ങിയാല്‍ മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമാവും. ടിം ഡേവിഡ്, തിലക് വര്‍മ എന്നിവരുടെ ബാറ്റിങ്ങിലാണ് പ്രതീക്ഷ. ജസ്പ്രീത് ബുംറ പേസ് നിരയില്‍ ഫോമിലേക്കെത്തിയത് മുംബൈക്ക് വലിയ ആശ്വാസമാവും. ഡാനിയല്‍ സാംസും റില്ലി മെറീഡിത്തും മോശമല്ലാതെ പന്തെറിയുന്നു. അഭിമാനം കാക്കാനും അവസാന സ്ഥാനക്കാരാവാതിരിക്കാനും മുംബൈക്ക് ജയം അനിവാര്യം.

ഇരു ടീമും 17 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 9 തവണ മുംബൈയും എട്ട് തവണയും ഹൈദരാബാദും ജയിച്ചു. സീസണില്‍ മുംബൈയും ഹൈദരാബാദും നേര്‍ക്കുനേര്‍ എത്തുന്ന ആദ്യ മത്സരമാണിത്. അതുകൊണ്ട് തന്നെ ആര് ജയിക്കുമെന്നത് കാത്തിരുന്ന് കാണാം.

Story first published: Monday, May 16, 2022, 12:16 [IST]
Other articles published on May 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+