For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: മുംബൈ x രാജസ്ഥാന്‍, ഗുജറാത്ത് x ഡല്‍ഹി, രോഹിത്തിനെ കാത്ത് വമ്പന്‍ റെക്കോഡ്

ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റ ക്ഷീണത്തിലാണ് അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ വരവ്

1

മുംബൈ/ പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (2-4-2022) രണ്ട് മത്സരങ്ങള്‍. വൈകീട്ട് 3.30ന് തുടങ്ങുന്ന ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടുമ്പോള്‍ വൈകീട്ട് 7.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സുമായും ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റ ക്ഷീണത്തിലാണ് അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ വരവ്. അതേ സമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് രാജസ്ഥാന്‍ റോയല്‍സിന്റെ വരവ്.

സഞ്ജുവിന്റെ പോരാളികള്‍ നിസാരരല്ല

സഞ്ജുവിന്റെ പോരാളികള്‍ നിസാരരല്ല

ആദ്യ മത്സരം പതിവ് പോലെ തോറ്റിറങ്ങുന്ന രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിന് ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല. ബൗളിങ്ങാണ് ടീമിന്റെ പ്രധാന പ്രശ്‌നം. ബാറ്റിങ് നിര ശക്തമാണെങ്കിലും അതിനൊത്ത ബൗളിങ് നിര ടീമിലില്ല. സ്പിന്‍ നിരയില്‍ മുരുഗന്‍ അശ്വിന്‍ ഭേദപ്പെട്ട് നില്‍ക്കുന്നുണ്ടെങ്കിലും ജസ്പ്രീത് ബുംറക്കൊത്ത മികച്ചൊരു സഹതാരം ടീമിനൊപ്പമില്ല. സൂര്യകുമാര്‍ യാദവിന്റെ തിരിച്ചുവരവ് ടീമിന് കരുത്ത് പകരും. എന്നാല്‍ ബൗളിങ് നിരയിലെ പിഴവ് നികത്തുള്ള എളുപ്പമല്ല.

അതേ സമയം രാജസ്ഥാന്‍ റോയല്‍സ് സംതുലിതമായ ടീമാണ്. ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ ബൗളിങ് ഏത് ബാറ്റിങ് നിരയേയും തകര്‍ത്ത് കളയാന്‍ കെല്‍പ്പുള്ളതാണ്. യുസ് വേന്ദ്ര ചഹാല്‍, ആര്‍ അശ്വിന്‍ സ്പിന്‍ ബൗളിങ് മുംബൈക്ക് വലിയ തലവേദനയാവും. ബാറ്റിങ് നിരയില്‍ സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍ പ്രകടനത്തില്‍ത്തന്നെയാവും പ്രധാന പ്രതീക്ഷ.

നേര്‍ക്കുനേര്‍ കണക്ക്

നേര്‍ക്കുനേര്‍ കണക്ക്

രാജസ്ഥാനും മുംബൈയും പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിലുള്ള ടീമുകളാണ്. 25 തവണയാണ് നേര്‍ക്കുനേര്‍ എത്തിയത്. മുംബൈ 13 തവണ ജയിച്ചപ്പോള്‍ 11 തവണ രാജസ്ഥാനും ജയിക്കാനായി. ഒരു മത്സരം ഫലം കാണാതെ ഉപേക്ഷിച്ചു. അവസാന ആറ് നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ 3-3 എന്ന നിലയിലാണ്. അതുകൊണ്ട് തന്നെ പോരാട്ടത്തില്‍ വലിയ മുന്‍തൂക്കം മുന്‍ കണക്കുകള്‍ പ്രകാരം ആര്‍ക്കും നല്‍കാനാവില്ല. മുംബൈയിലാണ് മത്സരമെന്നത് രോഹിത്തിന് അല്‍പ്പം ആശ്വാസം തന്നെയാണ്. ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 7 മത്സരം കളിച്ച് രണ്ട് തവണ മാത്രമാണ് മുംബൈ തോറ്റത്.

കാത്തിരിക്കുന്ന റെക്കോഡുകള്‍

കാത്തിരിക്കുന്ന റെക്കോഡുകള്‍

രോഹിത് ശര്‍മ 64 റണ്‍സ് നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കും. അഞ്ച് ബൗണ്ടറി നേടിയാല്‍ ഐപിഎല്ലില്‍ 500 ബൗണ്ടറികളും അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനാവും. ഒരു ബൗണ്ടറിയകലെ മുംബൈക്കൊപ്പം 400 ബൗണ്ടറിയെന്ന നേട്ടവും രോഹിത്തിനെ കാത്തിരിക്കുന്നു.

രാജസ്ഥാന്റെ ജോസ് ബല്ടര്‍ മൂന്ന് ബൗണ്ടറി നേടിയാല്‍ 200 ബൗണ്ടറി ക്ലബ്ബിലും ഏഴ് സിക്‌സകലെ 100 സിക്‌സര്‍ ക്ലബ്ബിലും ഇടം പിടിക്കും. രാജസ്ഥാന്റെ ആര്‍ അശ്വിന്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയാല്‍ ഐപിഎല്ലില്‍ 150 വിക്കറ്റ് ക്ലബ്ബിലെത്താന്‍ അദ്ദേഹത്തിനാവും.

രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ മൂന്ന് പേരെക്കൂടി പുറത്താക്കിയാല്‍ ഐപിഎല്ലില്‍ 50 പുറത്താക്കലുകളെന്ന നേട്ടത്തിലെത്താനാവും. 111 റണ്‍സകലെ ടി20യില്‍ 5000 റണ്‍സ് ക്ലബ്ബിലിടം പിടിക്കാനും സഞ്ജുവിനാവും.

മുംബൈയുടെ കറെന്‍ പൊള്ളാര്‍ഡ് നാല് ക്യാച്ച് കൂടി നേടിയാല്‍ 100 ക്യാച്ച് ക്ലബ്ബിലിടം നേടും. മുംബൈയുടെ ജയദേവ് ഉനദ്ഘട്ട് അഞ്ച് വിക്കറ്റ് നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ 200 വിക്കറ്റുകളെന്ന നേട്ടത്തിലെത്താന്‍ താരത്തിനാവും.

സാധ്യതാ 11: മുംബൈ-രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, കറെന്‍ പൊള്ളാര്‍ഡ്, ടിം ഡേവിഡ്, ഫാബിയന്‍ അലന്‍, മുരുഗന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ടൈമല്‍ മില്‍സ്, ബേസില്‍ തമ്പി

രാജസ്ഥാന്‍- ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ജിമ്മി നിഷാം, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ് വേന്ദ്ര ചഹാല്‍.

വിജയം തുടരാന്‍ ഗുജറാത്തും ഡല്‍ഹിയും

വിജയം തുടരാന്‍ ഗുജറാത്തും ഡല്‍ഹിയും

ഡല്‍ഹി നായകന്‍ റിഷഭ് പന്തും ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ തീ പാറും. പൂനെയിലാണ് മത്സരം നടക്കുക. രണ്ട് ടീമും ആദ്യ മത്സരം ജയിച്ചവരാണ്. അതുകൊണ്ട് തന്നെ വിജയത്തുടര്‍ച്ചയാണ് ലക്ഷ്യം. ഗുജറാത്ത് ലഖ്‌നൗവിനെയും ഡല്‍ഹി മുംബൈയേയുമാണ് ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ചത്. ഇരു ടീമും ആദ്യമായി നേര്‍ക്കുനേര്‍ എത്തുന്നതിനാല്‍ കണക്കുകളില്‍ മുന്‍തൂക്കം ആര്‍ക്കും അവകാശപ്പെടാനാവില്ല. ടീം കരുത്ത് നോക്കുമ്പോള്‍ ഡല്‍ഹി ഒരുപടി മുന്നിലാണ്.

സാധ്യതാ 11: ഗുജറാത്ത്- ശുബ്മാന്‍ ഗില്‍, മാത്യു വേഡ്, വിജയ് ശങ്കര്‍, അഭിനവ് മനോഹര്‍, ഹര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, ലോക്കി ഫെര്‍ഗൂസന്‍, വരുണ്‍ ആരോണ്‍, മുഹമ്മദ് ഷമി.

ഡല്‍ഹി- പൃത്ഥ്വി ഷാ, ടിം സീഫര്‍ട്ട്, കെ എസ് ഭരത്, റിഷഭ് പന്ത്, റോവ്മാന്‍ പവല്‍, ലളിത് യാദവ്, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കൂര്‍, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്‌മാന്‍.

Story first published: Friday, April 1, 2022, 15:17 [IST]
Other articles published on Apr 1, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+