Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'മുംബൈ ഇതെങ്കിലും ജയിക്കുമോ ?', സൂപ്പര്‍ സണ്‍ഡേയില്‍ മുംബൈ ലഖ്‌നൗവിനെതിരേ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ ഏഴ് തോല്‍വികള്‍ക്ക് ശേഷം ആശ്വാസ ജയം തേടി നാളെ (ഞായറാഴ്ച) മുംബൈ ഇറങ്ങുന്നു. കരുത്തരായ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് മുംബൈയുടെ എതിരാളികള്‍. ഇതിനോടകം മുംബൈ പുറത്തായിക്കഴിഞ്ഞെങ്കിലും അഭിമാനം രക്ഷിക്കാന്‍ ലഖ്‌നൗവിനെ മുംബൈക്ക് തോല്‍പ്പിച്ചേ മതിയാകൂ. എന്നാല്‍ കരുത്തരായ കെ എല്‍ രാഹുലിനെയും സംഘത്തെയും തോല്‍പ്പിക്കുക രോഹിത്തിനും സംഘത്തിനും ഒട്ടും എളുപ്പമാവില്ല. വൈകീട്ട് 7.30ന് മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം.

തോറ്റ് തോറ്റ് മടുത്ത് മുംബൈ

തോറ്റ് തോറ്റ് മടുത്ത് മുംബൈ

ഇത്തവണ തുടര്‍ തോല്‍വികളുടെ ഭാരം ഏറ്റുവാങ്ങിയാണ് മുംബൈ മുന്നോട്ട് പോകുന്നത്. അഞ്ച് തവണ കിരീടം ചൂടിയിട്ടുള്ള ടൂര്‍ണമെന്റിലെ ഏറ്റവും ശക്തരായ ടീമാണ് മുംബൈയെങ്കിലും ഇത്തവണ തൊട്ടതെല്ലാം പിഴക്കുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ദൗര്‍ബല്യം. എട്ടുത്തുപറയാന്‍ സാധിക്കുന്ന താരങ്ങളേറെയാണെങ്കിലും ഫോമില്‍ ആരുമില്ല. ചരിത്രത്തിലാദ്യമായാണ് മുംബൈ ആദ്യത്തെ ഏഴ് മത്സരവും തോല്‍ക്കുന്നത്. ഇത്രയും ദുര്‍ബലമായ പ്രകടനം മുംബൈ നിരയില്‍ നിന്ന് ഇതിന് മുമ്പ് കണ്ടിട്ടില്ലെന്ന് തന്നെ പറയാം.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മോശം ഫോമാണ് പ്രധാന പ്രശ്‌നം. ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുന്ന രോഹിത് സിഎസ്‌കെയ്‌ക്കെതിരായ അവസാന മത്സരത്തില്‍ ഡെക്കായിരുന്നു. രോഹിത്തിന്റെ മോശം ഫോമിന്റെ സമ്മര്‍ദ്ദം ഇഷാന്‍ കിഷനെയും ബാധിക്കുന്നു. 15.25 കോടിക്ക് മുംബൈ സ്വന്തമാക്കിയ ഇഷാന്‍ ആദ്യത്തെ രണ്ട് മത്സരത്തില്‍ മാത്രമാണ് തിളങ്ങിയത്. പിന്നീടിങ്ങോട്ട് ഒരു മത്സരത്തില്‍ പോലും ക്ലിക്കായില്ല.

2

ഡിവാള്‍ഡ് ബ്രെവിസ് അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ളവനാണെങ്കിലും സ്ഥിരതയില്ല. തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവം മുംബൈ നിരയില്‍ നിഴലിച്ച് നില്‍ക്കുന്നു. കറെന്‍ പൊള്ളാര്‍ഡിന് ഫിനിഷറെന്ന നിലയില്‍ പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല.

ബൗളിങ്ങാണ് വലിയ പ്രശ്‌നം

ബൗളിങ്ങാണ് വലിയ പ്രശ്‌നം

ബൗളിങ് നിരയുടെ മോശം പ്രകടനമാണ് മുംബൈയുടെ ഏറ്റവും വലിയ തലവേദന. ജസ്പ്രീത് ബുംറ മോശം ഫോമില്‍. ഡാനിയല്‍ സാംസ് അവസാന മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും വിശ്വസ്തനെന്ന് വിളിക്കാനാവില്ല. ജയദേവ് ഉനദ്ഘട്ടും ബേസില്‍ തമ്പിയുമെല്ലാം നനഞ്ഞ പടക്കങ്ങള്‍. അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് മുംബൈ അരങ്ങേറ്റത്തിന് അവസരം നല്‍കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബൗളിങ് നിര കൂടുതല്‍ മെച്ചപ്പെടാത്ത പക്ഷം മുംബൈക്ക് ജയം എളുപ്പമാവില്ലെന്നുറപ്പ്.

ലഖ്‌നൗ കരുത്തരുടെ നിര

ലഖ്‌നൗ കരുത്തരുടെ നിര

ഇത്തവണ അരങ്ങേറ്റക്കാരായെത്തിയ ലഖ്‌നൗ ഏഴ് മത്സരത്തില്‍ നിന്ന് നാല് ജയവും മൂന്ന് തോല്‍വിയുമടക്കം എട്ട് പോയിന്റോടെ നാലാം സ്ഥാനത്താണ്. ആദ്യ നാലിലെ സ്ഥാനം നിലനിര്‍ത്താന്‍ ലഖ്‌നൗവിന് ജയം അനിവാര്യമാണ്. അവസാന മത്സരത്തില്‍ ആര്‍സിബിയോട് തോറ്റെത്തുന്ന കെ എല്‍ രാഹുലിനും സംഘത്തിനും മുംബൈക്കെതിരായ മത്സരം ജയിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

രാഹുല്‍ സെഞ്ച്വറിയടക്കം നേടിയെങ്കിലും സ്ഥിരത പ്രശ്‌നമാണ്. ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റന്‍ ഡീകോക്കില്‍ നിന്നും കൂടുതല്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. എവിന്‍ ലൂയിസിന്റെ വെടിക്കെട്ടിലും ടീമിന് പ്രതീക്ഷ. മധ്യനിര ശക്തമാണ്. ക്രുണാല്‍ പാണ്ഡ്യ, ദീപക് ഹൂഡ, ആയുഷ് ബധോനി, മാര്‍ക്കസ് സ്‌റ്റോയിനിസ്, ജേസന്‍ ഹോള്‍ഡര്‍ എന്നിവരെല്ലാം നന്നായി ബാറ്റ് ചെയ്യുന്നവര്‍. ഇതില്‍ സ്‌റ്റോയിനിസിനെ അല്‍പ്പം കൂടി നേരത്തെ ബാറ്റിങ്ങില്‍ പരീക്ഷിക്കേണ്ടതായുണ്ട്.

5

ആവേഷ് ഖാന്‍, ജേസന്‍ ഹോള്‍ഡര്‍ എന്നിവര്‍ പേസില്‍ തിളങ്ങുമ്പോള്‍ രവി ബിഷ്‌നോയിയും ക്രുണാലും സ്പിന്‍ നിരയിലും തിളങ്ങുന്നു. ടോപ് ഓഡര്‍ മികച്ച തുടക്കം നല്‍കിയാല്‍ പിന്നീടത് ആളിക്കത്തിക്കാന്‍ താരങ്ങളേറെ. അതുകൊണ്ട് തന്നെ മികച്ച തുടക്കം നല്‍കുകയെന്നാണ് ലഖ്‌നൗവിനെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യം.

Story first published: Saturday, April 23, 2022, 15:42 [IST]
Other articles published on Apr 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+