IPL 2022: മുംബൈ ആരെയൊക്കെ നിലനിര്‍ത്തും? ഹര്‍ദിക് പാണ്ഡ്യ പുറത്തേക്ക്, സൂര്യകുമാര്‍ തുടര്‍ന്നേക്കും
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള ലേലത്തിന്റെ നിയമങ്ങള്‍ പുറത്തുവന്നതോടെ ഇനി ആരെയൊക്കെ നിലനിര്‍ത്തുമെന്ന് മാത്രമാണ് അറിയേണ്ടത്. പഴയ ടീമുകള്‍ക്ക് നാല് താരങ്ങളെ നിലനിര്‍ത്താനാവും. പുതിയതായി എത്തുന്ന രണ്ട് ടീമുകള്‍ക്ക് ലേലത്തിന് മുമ്പ് തന്നെ മൂന്ന് താരങ്ങളെ ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കാനും അവസരമുണ്ട്. പഴയ ടീമുകള്‍ക്ക് രണ്ട് വീതം ഇന്ത്യന്‍ താരങ്ങളെയും വിദേശ താരങ്ങളെയും ഒരു വിദേശ താരത്തെയും മൂന്ന് ഇന്ത്യന്‍ താരത്തെയുമോ നിലനിര്‍ത്താന്‍ സാധിക്കും. പുതിയ ടീമുകള്‍ക്ക് ഒരു വിദേശ താരത്തെയും രണ്ട് ഇന്ത്യന്‍ താരത്തെയുമാണ് നിലനിര്‍ത്താന്‍ അവസരം.
മെഗാ ലേലം പല ടീമുകളെയും കാര്യമായിത്തന്നെ ബാധിച്ചേക്കും. അഞ്ച് തവണ കിരീടം ചൂടിയ മുംബൈ ഇന്‍സിനെയാണ് താരലേലം ഏറ്റവും പ്രതികൂലമായി ബാധിക്കുക. ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും മുംബൈയുടെ ടീം കരുത്ത് ഏത് ടീമിനെക്കാളും മികച്ചതായിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഗെയിം ചെയിഞ്ചര്‍മാരായ നിരവധി താരങ്ങള്‍ മുംബൈയിലുണ്ടായിരുന്നു. അതിനാല്‍ ആരൊക്കെ പുറത്തുപോകുമെന്നും ആരെയൊക്കെ നിലനിര്‍ത്തുമെന്നും കണ്ടറിയേണ്ട അവസ്ഥയാണുള്ളത്.
Also Read : IPL 2022: ലേല നിയമം തീരുമാനമായി, നാല് താരങ്ങളെ നിലനിര്‍ത്താം, പുതിയ ടീമുകള്‍ക്കും സന്തോഷം

ഇപ്പോഴിതാ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയേക്കും. പരിക്കിന്റെ പിടിയിലുള്ള ഹര്‍ദിക് ഏറെ നാളുകളായി മോശം ഫോമിലാണ്. ഇക്കഴിഞ്ഞ സീസണിലും നിരാശപ്പെടുത്തി. നിലവില്‍ പന്തെറിയാനും പ്രയാസപ്പെടുന്ന ഹര്‍ദിക് പാണ്ഡ്യയെ ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമാണ് ഇപ്പോള്‍ പരിഗണിക്കാനാവുന്നത്. ടി20 ഫോര്‍മാറ്റിലെ അപകടകാരിയായ താരമാണെങ്കിലും പഴയ മികവ് ഇപ്പോഴില്ല. അതിനാല്‍ത്തന്നെ ഹര്‍ദിക്കിനെ മുംബൈ കൈവിട്ടേക്കുമെന്നാണ് സൂചന.

ഐപിഎല്‍ വൃത്തത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം ഹര്‍ദിക്കിനെ മുംബൈ നിലനിര്‍ത്താന്‍ 10 ശതമാനം സാധ്യതയാണുള്ളത്. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരിലൊരാള്‍ ഹര്‍ദിക്കിനെ പകരക്കാരനായി മുംബൈ നിലനിര്‍ത്തിയേക്കും. മുംബൈ നായകന്‍ രോഹിത് ശര്‍മയെ നിലനിര്‍ത്തുമെന്ന് ഉറപ്പാണ്. വൈസ് ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡിനെയും ഒഴിവാക്കില്ല. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ടീമില്‍ തുടരുമെന്ന് ഉറപ്പുള്ളപ്പോള്‍ നാലാമനാരെന്ന് മാത്രമാണ് അറിയേണ്ടത്.
ഫോം പരിശോധിക്കുമ്പോള്‍ ഹര്‍ദിക്കിനെ നിലനിര്‍ത്തുന്നത് ടീമിന് നഷ്ടകച്ചവടമാണ്. ഹര്‍ദിക്കിനെ നിലനിര്‍ത്തിയാല്‍ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരെ പൂര്‍ണ്ണമായും തഴയേണ്ടി വരും. രണ്ട് പേരും ഇതിനോടകം മികച്ച പ്രകടനം നടത്തി മികവ് കാട്ടിയവരാണ്. കൂടുതല്‍ സാധ്യത സൂര്യകുമാര്‍ യാദവിനാണ്. ഇഷാനെ ലേലത്തിലേക്ക് വിട്ട് തിരിച്ച് എടുക്കാനും സാധ്യതയുണ്ട്. അതേ സമയം സൂര്യയെ വിട്ടുകളഞ്ഞാല്‍ അത് ടീമിന് നികത്താനാവാത്ത വിടവാണ്.

മൂന്നാം നമ്പറിലെ വിശ്വസ്തനാണ് സൂര്യ. ആത്മവിശ്വാസത്തോടെ കളിക്കുന്ന സൂര്യ ഏത് പ്രതിസന്ധിയിലും തിളങ്ങാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലും ഉള്‍പ്പെട്ട സൂര്യ മുംബൈയുടെ പദ്ധതികളോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്ന താരവുമാണ്. ക്ലാസിക് ശൈലിയിലുള്ള ആക്രമണം കൈമുതലായുള്ള സൂര്യയെ മുംബൈ നിലനിര്‍ത്തിയാല്‍ ഹര്‍ദിക്കിന്റെ മുംബൈക്കൊപ്പമുള്ള കൂട്ടുകെട്ട് അവസാനിക്കും.
ഹര്‍ദിക് ലേലത്തിലേക്കെത്തിയാല്‍ നേട്ടമുണ്ടാക്കുമെന്നുറപ്പാണ്. നിലവിലെ ഫോം പ്രശ്‌നമാണെങ്കിലും മികച്ച ഓള്‍റൗണ്ടറായതിനാല്‍ പുതിയ ടീമുകളടക്കം ഹര്‍ദിക്കിനായി രംഗത്തെത്തിയേക്കും. പരിചയസമ്പന്നനായ ഹര്‍ദിക്കിനായി ഒട്ടുമിക്ക ടീമുകളും രംഗത്തെത്താനാണ് സാധ്യത. സൂപ്പര്‍ പേസര്‍ ട്രന്റ് ബോള്‍ട്ട്,വിക്കറ്റ് കീപ്പറും ഓപ്പണറുമായ ക്വിന്റന്‍ ഡീകോക്ക്,സ്പിന്നര്‍ രാഹുല്‍ ചഹാര്‍ എന്നിവരെയൊക്കെ മുംബൈ ഒഴിവാക്കിയേക്കും. പുതിയ സീസണില്‍ പുതിയൊരു ടീമിനൊപ്പം ശക്തമായ തിരിച്ചുവരവാണ് മുംബൈ ലക്ഷ്യം വെക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications