Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മുംബൈയ്ക്കു സൂര്യയുടെ പകരക്കാരനെ കിട്ടി! ആരെന്നറിയാം

ഐപിഎല്ലില്‍ അഞ്ചു തവണ ചാംപ്യമാരായ മുംബൈ ഇന്ത്യന്‍സിലേക്കു പുതിയൊരു താരം കൂടിയെത്തുന്നു. പ്ലേഓഫ് പ്രതീക്ഷകള്‍ വളരെ നേരത്തേ തന്നെ അസ്തമിച്ചു കഴിഞ്ഞ മുംബൈയ്ക്കു ഇനി ബാക്കിയുള്ളത് രണ്ടു മല്‍സരങ്ങള്‍ മാത്രമാണ്. അവയില്‍ ജയിച്ച് അഭിമാനത്തോടെ പടിയിറങ്ങുകയായിരിക്കും മുംബൈയുടെ ലക്ഷ്യം. ഈ സീസണിനിടെ മുംബൈയുടെ ചില താരങ്ങള്‍ക്കു പരിക്കു കാരണം പിന്‍മാറേണ്ടി വന്നിരുന്നു. അക്കൂട്ടത്തില്‍ ഒടുവിലത്തെയാളായിരുന്നു സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ്.

സീസണ്‍ ക്ലൈമാക്‌സിലെത്തി നില്‍ക്കെ സൂര്യയുടെ പകരക്കാരനെ മുംബൈ കൊണ്ടുവരുമോയെന്നു സംശയങ്ങളുയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ അതു സംഭവിച്ചിരിക്കുകയാണ്. അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരം ആകാഷ് മധ്വാളാണ് മുംബൈ ടീമിലേക്കു വന്നിരിക്കുന്നത്.

1

മധ്യനിര ബാറ്ററായ സൂര്യകുമാര്‍ യാദവിനു പകരം മുംബൈ ഇന്ത്യന്‍സിലെത്തിയ ആകാഷ് മധ്വാള്‍ മീഡിയം പേസറാണ്. ഉത്തരാഖണ്ഡില്‍ നിന്നുള്ള താരമാണ് 28 കാരനായ ആകാഷ്. 20 ലക്ഷം രൂപയ്ക്കാണ് താരത്തെ മുംബൈ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വന്നിരിക്കുന്നത്.
ആകാഷിന്റെ കരിയറെടുക്കുകയാണെങ്കില്‍ 15 ടി20കളില്‍ നിന്നും 26.60 ശരാശരിയില്‍ 15 വിക്കറ്റുകളാണ് ഇതുവരെ നേടിയിട്ടുള്ളത്. ഈ സീസണില്‍ മുംബൈയുടെ ഏറ്റവും വലിയ വീക്ക്‌നെസ് ബൗളിങായിരുന്നു. ഈ കാരണത്താല്‍ തന്നെയാണ് സൂര്യക്കു പകരം മീഡിയം പേസറെ മുംബൈ കൊണ്ടു വന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2

ആകാഷ് മധ്വാള്‍ മുംബൈ ഇന്ത്യന്‍സിന്റെ സപ്പോര്‍ട്ട് ടീമിന്റെ ഭാഗമായിരുന്നു. ഇപ്പോള്‍ അദ്ദേഹം സീസണിലെ ബാക്കിയുള്ള മല്‍സരങ്ങള്‍ക്കായി ഫ്രാഞ്ചൈസിയുമായി കരാര്‍ ഒപ്പു വച്ചിരിക്കുകയാണ്. 2019ലാണ് ആകാഷ് ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. വലംകൈയന്‍ മീഡിയം ഫാസ്റ്റ് ബൗളറായ താരം ഉത്തരാഖണ്ഡിനു വേണ്ടി എല്ലാ ഫോര്‍മാറ്റുകളിലും കളിച്ചു കഴിഞ്ഞതായും മുംബൈ ഇന്ത്യന്‍സ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

3

സപ്പോര്‍ട്ട് ടീമിന്റെ ഭാഗമായി പ്രീസീസണ്‍ ക്യാംപിലേക്കു തിരഞ്ഞെടുക്കപ്പെട്ട താരമായിരുന്നു ആകാഷ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബോള്‍ കൊണ്ട് തന്റെ കഴിവ് താരം പ്രകടിപ്പിക്കുകയും ഈ സീസണിലെ മുംബൈ സ്‌ക്വാഡില്‍ ചേരാന്‍ അവസരം ലഭിക്കുകയും ചെയ്‌തെന്നും ഫ്രാഞ്ചൈസി വാര്‍ത്താക്കുറപ്പില്‍ കൂട്ടിച്ചേര്‍ത്തു. ഉത്തരാഖണ്ഡിനായി 15 ടി20കളില്‍ മാത്രമല്ല ആറു ഫ്സ്റ്റ് ക്ലാസ് മല്‍സരങ്ങളും 11 ലിസ്റ്റ് എ മല്‍സരങ്ങളും കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും യഥാക്രമം 8,14 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ടി20യില്‍ ആകാഷിന്റെ ഇക്കോണമി റേറ്റ് 7.55 ആണ്.

4

ഈ മാസം ആറിനു ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മല്‍സരത്തിനിടെയായിരുന്നു സൂര്യുകുമാര്‍ യാദവിന്റെ ഇടതു കൈത്തണ്ടയില്‍ പരിക്കേറ്റത്. ഇതോടെ സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും അദ്ദേഹത്തിനു പിന്‍മാറേണ്ടി വരികയായിരുന്നു. ഈ സീസണില്‍ മുംബൈ നിരയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച താരം കൂടിയാണ് സൂര്യ. എട്ടു മല്‍സരങ്ങളില്‍ നിന്നും മൂന്നു ഫിഫ്റ്റികളടക്കം 43.29 ശരാശരിയില്‍ 303 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു.
കൈവിരലേറ്റ പരിക്കില്‍ മോചിതനാവാന്‍ വൈകിയതിനാല്‍ ഈ സീസണിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും സൂര്യ കളിച്ചിരുന്നില്ല. മൂന്നാമത്തെ മല്‍സരത്തിലായിരുന്നു അദ്ദേഹം പ്ലെയിങ് ഇലവനിലെത്തിയത്.

5

നേരത്തേ മറ്റു രണ്ടു പകരക്കാരെ കൂടി മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചിരുന്നു. പരിക്കേറ്റു പിന്‍മാറിയ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ടൈമില്‍ മില്‍സിനു പകരം സൗത്താഫ്രിക്കയുടെ അണ്‍ക്യാപ്ഡ് ബാറ്റര്‍ ട്രിസ്റ്റണ്‍ സ്റ്റ്ബസാണ് വന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള അവസാന മല്‍സരത്തില്‍ താരം അരങ്ങേറുകയും ചെയ്തിരുന്നു.
അതിനു മുമ്പ് പരിക്കു കാരണം പിന്‍മാറിയ മുഹമ്മദ് അര്‍ഷദ് ഖാനു പകരം അണ്‍ക്യാപ്ഡ് ഇന്ത്യന്‍ സ്പിന്നര്‍ കുമാര്‍ കാര്‍ത്തികേയയും മുംബൈയിലെത്തിയിരുന്നു. ടീമിനായി അരങ്ങേറിക്കഴിഞ്ഞ താരം മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

Story first published: Monday, May 16, 2022, 20:51 [IST]
Other articles published on May 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+