Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സ്പിന്‍ ശക്തമാവുമോ? മുംബൈ ടീമിലേക്ക് ഒരാള്‍ കൂടി, ആരെന്നറിയാം

1

ഐപിഎല്ലിന്റെ 15ാം സീസണിലെ പ്ലേഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു കഴിഞ്ഞ മുംബൈ ഇന്ത്യന്‍സ് ഇനി ബാക്കിയുള്ള മല്‍സരങ്ങളെങ്കിലും ജയിച്ച് മാനം കാക്കാമെന്ന പ്രതീക്ഷയിലാണ്. ശനിയാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരേ നടക്കാനിരിക്കുന്ന പോരാട്ടത്തിനു മുമ്പ് പുതിയൊരു താരം മുംബൈക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്. സ്പിന്‍ വിഭാഗം ശക്തിപ്പെടുത്തുന്നതിനായി കുമാര്‍ കാര്‍ത്തികേയ സിങെന്ന താരമാണ് മുംബൈ ടീമിലെത്തിയിരിക്കുന്നത്. പരിക്കേറ്റു പിന്‍മാറിയ മുഹമ്മദ് അര്‍ഷദ് ഖാന്റെ പകരക്കാരനായാണ് സിങിനെ മുംബൈ കൊണ്ടു വന്നിരിക്കുന്നത്.

ഇടംകൈയന്‍ സ്പിന്നറായ സിങ് ആഭ്യന്തര ക്രിക്കറ്റില്‍ മധ്യദ്രേശിന്റെ താരം കൂടിയാണ്. ഇതിനകം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒമ്പതും ലിസ്റ്റ് എയില്‍ 19ഉം ടി20യില്‍ എട്ടു മല്‍സരങ്ങളില്‍ കുമാര്‍ കാര്‍ത്തികേയ സിങ് കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും യഥാക്രമം 35, 18, 9 എന്നിങ്ങനെ വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 30 ലക്ഷം രൂപയാണ് സിങിനു വേണ്ടി മുംബൈയ്ക്കു മുടക്കേണ്ടിവന്നത്.

2

2018ലാണ് കുമാര്‍ കാര്‍ത്തികേയ സിങ് തന്റെ ഹോം ടീം കൂടിയായ മധ്യപ്രദേശിനു വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. നെറ്റ്‌സിലെ മികച്ച പ്രകടനമാണ് താരത്തെ ടീമിന്റെ ഭാഗമാക്കാന്‍ മുംബൈ ഇന്ത്യന്‍സ് ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്. 2018ലെ ഒരു ഫസ്റ്റ് ക്ലാസ് മല്‍സരത്തില്‍ ഹിമാചല്‍ പ്രദേശിനെതിരേ ആറു വിക്കറ്റുകളെടുത്തതോടെയാണ് സിങ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. മികച്ച സ്പിന്നര്‍മാരുടെ അഭാവം ഈ സീസണില്‍ അലട്ടുന്ന മുംബൈയ്ക്കു അദ്ദേഹത്തിന്റെ സാന്നിധ്യം വരാനിരിക്കുന്ന മല്‍സരങ്ങളില്‍ മുതല്‍ക്കൂട്ടായി മാറിയേക്കും.

രോഹിത് ശര്‍മയ്ക്കു കീഴില്‍ ഈ സീസണില്‍ ആറാം കിരീടമെന്ന മോഹവുമായി ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിനു ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്തുയരാനായില്ല. ഒരുപാട് വീക്ക്‌നെസുകള്‍ മുംബൈ ടീമില്‍ കാണപ്പെട്ടു. മികച്ച ബൗളര്‍മാരുടെ അഭാവവും ബാറ്റിങ് നിരയുടെ മോശം പ്രകടനവുമെല്ലാം മുംബൈയ്ക്കു തിരിച്ചടിയായി മാറി. 15.25 കോടിയെന്ന റെക്കോര്‍ഡ് തുകയ്ക്കു വാങ്ങിയ ഇഷാന്‍ കിഷന്‍ ഫ്‌ളോപ്പായതും മുംബൈയ്ക്കു വലിയ ക്ഷീണമായി.

3

മുംബൈ നേരത്തേയൊരു സീസണിലും തുടര്‍ച്ചയായി എട്ടു മല്‍സരങ്ങളില്‍ തോറ്റിട്ടില്ല. അടുത്ത കളിയിലെങ്കിലും ജയിച്ചില്ലെങ്കില്‍ നാണക്കേടിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം മുംബൈയെത്തും. നേരത്തേ രണ്ടു ടീമുകളാണ് തുടര്‍ച്ചയായി ഒമ്പതു കളികള്‍ തോറ്റ് നാണക്കേടിന്റെ റെക്കോര്‍ഡ് പങ്കിടുന്നത്. പൂനെ വാരിയേഴ്‌സ് രണ്ടു തവണയും ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഒരു തവണയും ഒമ്പതു കളികളില്‍ തോറ്റിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സ് ഫുള്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, ബേസില്‍ തമ്പി, മുരുകന്‍ അശ്വിന്‍, ജയ്ദേവ് ഉനദ്കട്ട്, മായങ്ക് മാര്‍ക്കാണ്ടെ, എന്‍ തിലക് വര്‍മ്മ, സഞ്ജയ് യാദവ്, ഡാനിയല്‍ സാംസ്, ടൈമല്‍ മില്‍സ്, ടിം ഡേവിഡ്, റിലേ മെറിഡിത്ത്, രമണ്‍ദീപ് സിംഗ്, അന്‍മോല്‍പ്രീത് സിംഗ്, രാഹുല്‍ ബുധി, ഋത്വിക് ഷോക്കീന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ആര്യന്‍ ജുയല്‍, ഫാബിയന്‍ അലന്‍, കുമാര്‍ കാര്‍ത്തികേയ സിങ്.

Story first published: Thursday, April 28, 2022, 16:43 [IST]
Other articles published on Apr 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+