
മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ഔദ്യേഗിക ട്വിറ്റര്‍ ഹാന്റിലിലൂടെയാണ് ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ ടീമിലെത്തിച്ച കാര്യം വാര്‍ത്താക്കുറിപ്പിലൂടെ ലോകത്തെ അറിയിച്ചത്. അടുത്തിടെ സിംബാബ്വെയ്‌ക്കെതിരേ സൗത്താഫ്രിക്കന്‍ എ സ്‌ക്വാഡിനായി അരങ്ങേറിയ 21കാരനായ, പ്രതിഭാശാലിയായ, മധ്യനിര ബാറ്ററാണ് ട്രിസ്റ്റണ്‍ സ്റ്റബ്‌സ്. ആഭ്യന്തര ക്രിക്കറ്റില്‍ വളരെ മികച്ച സീസണായിരുന്നു താരത്തിന്റേത്. അടുത്തിടെ സമാപിച്ച ആഭ്യന്തര ടി20 ലീഗില്‍ തന്റെ ടീമിനായി പ്രധാന റോള്‍ വഹിക്കുകയും ചെയ്തു. സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ട്രിസ്റ്റണ്‍ മുംബൈ സ്‌ക്വാഡിനൊപ്പം ചേരും ഇങ്ങനെയായിരുന്നു മുബൈയുടെ വാര്‍ത്താക്കുറിപ്പ്.

വിക്കറ്റ് കീപ്പര്‍ കൂടിയാണ് ട്രിസ്റ്റണ്‍ സ്റ്റബ്‌സ്. കരിയറില്‍ ഇതുവരെ 17 ടി20കളില്‍ കളിച്ചിട്ടുള്ള താരം 506 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. മൂന്നു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു. 157.14 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും സ്റ്റബ്‌സിനുണ്ട്.
20 ലക്ഷം രൂപയ്ക്കാണ് സൗത്താഫ്രിക്കയുടെ യുവ ബാറ്ററെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. വരാനിരിക്കുന്ന മല്‍സസരങ്ങളില്‍ താരത്തിനു മുംബൈ അവസരം നല്‍കുമോയെന്നാണ് ഇനി അറിയാനുള്ളത്. മോശം ഫോമിലുള്ള ഇഷാന്‍ കിഷനു പകരം സ്റ്റബ്‌സിനെ വിക്കറ്റ് കീപ്പറായി മുംബൈ പരീക്ഷിക്കാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല.

രാജസ്ഥാന്‍ റോയല്‍സുമായുള്ള അവസാന കളിയില്‍ കുമാര്‍ കാര്‍ത്തികേയ സിങിനെ മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവനില്‍ ഇറക്കിയിരുന്നു. നേരത്തേ ഐപിഎല്ലില്‍ കളിച്ചിട്ടില്ലാത്ത അദ്ദേഹത്തിനു മുംബൈ അവസരം നല്‍കിയപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. പക്ഷെ ഉജ്ജ്വല ബൗളിങിലൂടെ കാര്‍ത്തികേയ തന്നെ സംശയിച്ചവര്‍ക്കു മറുപടി നല്‍കുകയായിരുന്നു. നാലോവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത താരം ഒരു വിക്കറ്റും നേടിയിരുന്നു. റോയല്‍സ് ക്യാപ്റ്റന്‍ സഞ്ഡു സാംസണിന്റെ വിലപ്പെട്ട വിക്കറ്റാണ് കാര്‍ത്തികേയ വീഴ്ത്തിയത്. ഏഴു ബോളില്‍ രണ്ടു സിക്‌സറടക്കം 17 റണ്‍സെടുത്ത സഞ്ജുവിനെ ടിം ഡേവിഡ് പിടികൂടുകയായിരുന്നു.

മുംബൈ ഇന്ത്യന്‍സ് ഫുള്‍ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, ബേസില്‍ തമ്പി, മുരുകന്‍ അശ്വിന്‍, ജയ്‌ദേവ് ഉനദ്കട്ട്, മായങ്ക് മാര്‍ക്കാണ്ടെ, എന്‍ തിലക് വര്‍മ്മ, സഞ്ജയ് യാദവ്, ഡാനിയല്‍ സാംസ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ടിം ഡേവിഡ്, റിലേ മെറിഡിത്ത്, രമണ്‍ദീപ് സിംഗ്, അന്‍മോല്‍പ്രീത് സിംഗ്, രാഹുല്‍ ബുധി, ഋത്വിക് ഷോക്കീന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ആര്യന്‍ ജുയല്‍, ഫാബിയന്‍ അലന്‍, കുമാര്‍ കാര്‍ത്തികേയ സിങ്.


Click it and Unblock the Notifications












