Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: പഞ്ചാബിനെ തോല്‍പ്പിക്കാം, മുംബൈ ടീമില്‍ വേണ്ടത് മൂന്ന് മാറ്റം!

ഐപിഎല്ലിന്റെ 15ാം സീസണിലെ പ്ലേഓഫില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സുണ്ടാവുമോ? ഇതിനുള്ള ഉത്തരം ബുധനാഴ്ച ലഭിക്കും. നിര്‍ണായകമായ അഞ്ചാം റൗണ്ടില്‍ സീസണിലെ ആദ്യ വിജയം ലക്ഷ്യമിട്ട് മുംബൈ ഇറങ്ങുകയാണ്. മായങ്ക് അഗര്‍വാള്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സാണ് മുന്‍ ചാംപ്യന്‍മാരുടെ എതിരാളികള്‍.

1

കഴിഞ്ഞ നാലു മല്‍സരങ്ങളിലും പരാജയപ്പെട്ട മുംബൈ ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്. 2015ലായിരുന്നു മുംബൈ അവസാനമായി സീസണിലെ ആദ്യത്തെ നാലു കളികളും തോറ്റത്. എന്നിട്ടും ഗംഭീര തിരിച്ചുവരവ് നടത്തി അവര്‍ ജേതാക്കളായിരുന്നു. അതുപോലെയൊരു മടങ്ങിവരവാണ് ഇത്തവണയും മുംബൈ സ്വപ്‌നം കാണുന്നത്. പക്ഷെ അപകടകാരികളായ പഞ്ചാബിനെ തോല്‍പ്പിക്കണമെങ്കില്‍ മുംബൈ ടീമില്‍ ചില മാറ്റങ്ങള്‍ നിര്‍ബന്ധമായും വരുത്തേണ്ടി വരും. ഇവ എന്തൊക്കെയാണെന്നറിയാം.

മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവ്

മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവ്

മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഈ സീസണിലെ ഏറ്റവും വലിയ പ്ലസ് പോയിന്റുകളിലൊന്ന് സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ഫോമാണ്. ആദ്യ രണ്ടു മല്‍സരങ്ങളിലം കളിക്കാനായില്ലെങ്കിലും തുടര്‍ന്നുള്ള രണ്ടു മല്‍സരങ്ങളിലും അദ്ദേഹം തകര്‍പ്പന്‍ ഫിഫ്റ്റിയുമായി മിന്നിച്ചു. നാലാം നമ്പറിലായിരുന്നു ഈ മല്‍സരങ്ങളില്‍ സൂര്യ കളിച്ചത്. പക്ഷെ പഞ്ചാബിനെതിരേ അദ്ദേഹത്തെ മുംബൈ മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യണം. കാരണം 7-16 വരെയുള്ള ഓവറുകളില്‍ മുംബൈയ്ക്കു ദയനീയ റണ്‍റേറ്റാണുള്ളത് (6.75). ഇതു മെച്ചപ്പെടുത്താന്‍ സൂര്യയെപ്പോലെയൊരാളാണ് മൂന്നാം നമ്പറില്‍ വേണ്ടത്.

3

പഞ്ചാബിനെതിരായ മല്‍സരത്തില്‍ റണ്‍ചേസില്‍ ആയാലും ആദ്യം ബാറ്റ് ചെയ്താലും വലിയൊരു ടോട്ടലായിരിക്കും മുംബൈ പ്രതീക്ഷിക്കേണ്ടത്. കാരണം ശക്തമായ ബാറ്റിങ് ലൈനപ്പുള്ള ടീമാണ് പഞ്ചാബ്. ആര്‍സിബിക്കെതിരായ മല്‍സരത്തിലേതു പോലെയൊരു മികച്ച തുടക്കം ഓപ്പണിങ് ജോടികള്‍ നല്‍കിയാല്‍ മൂന്നാം നമ്പറില്‍ സൂര്യ ഇറങ്ങുന്നതോടെ ഇന്നിങ്‌സ് കൂടുതല്‍ വേഗത്തില്‍ മുന്നോട്ടു കൊണ്ടുപോവാന്‍ മുംബൈയ്ക്കു കഴിയും.

അഞ്ചു ബൗളര്‍മാര്‍ വേണം

അഞ്ചു ബൗളര്‍മാര്‍ വേണം

ബാറ്റിങ് ശക്തി കൊണ്ടാണ് പഞ്ചാബ് കിങ്‌സ് എതിരാളികളുടെ ഉറക്കം കെടുത്തുന്നത്. അതുകൊണ്ടു തന്നെ അവര്‍ക്കു മൂക്കുകയറിടണമെങ്കില്‍ ബൗളിങ് നിരയും മികച്ചതായിരിക്കണം. ജോണി ബെയര്‍സ്‌റ്റോ കൂടി പഞ്ചാബ് ടീമില്‍ ചേര്‍ന്നതോടെ ബാറ്റിങ് പ്രഹരശേഷി ഇരട്ടിയായിരിക്കുകയാണ്. ലിയാം ലിവിങ്സ്റ്റണും തകര്‍പ്പന്‍ ഫോമിലാണ്. അതുകൊണ്ടു തന്നെ പഞ്ചാബിനെതിരായ കളിയില്‍ അഞ്ചു ബൗളര്‍മാര്‍ തീര്‍ച്ചയായും മുംബൈ ലൈനപ്പില്‍ വേണം.

5

മലയാളി താരം ബേസില്‍ തമ്പിയെ ഒഴിവാക്കി കൂടുതല്‍ വേഗതയുള്ള റിലേ മെറെഡിത്തിനെ മുംബൈയ്്ക്കു ടീമിലേക്കു കൊണ്ടുവരാം. രമണ്‍ദീപ് സിങിനു പകരം ടൈമല്‍ മില്‍സിനെയും കളിപ്പിക്കണം. ഈ സീസണില്‍ മുംബൈയ്ക്കായി കൂടുതല്‍ വിക്കറ്റുകളെടുത്തതും അദ്ദേഹമാണ്. സീസണിലെ മുന്‍ മല്‍സരങ്ങളില്‍ ആന്ദ്രെ റസ്സല്‍, റിഷഭ് പന്ത്, ദേവ്ദത്ത് പടിക്കല്‍ എന്നിവരുടേതടക്കമുള്ള വിക്കറ്റുകള്‍ മില്‍സ് വീഴ്ത്തിയിട്ടുണ്ട്. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മെറെഡിത്ത്, മില്‍സ് എന്നിവരുമെത്തുന്നതോടെ അതു മുംബൈ പേസ് ബൗളിങിനു മൂര്‍ച്ച കൂട്ടും.

ബ്രെവിസിനു പകരം ഡേവിഡ്

ബ്രെവിസിനു പകരം ഡേവിഡ്

അഞ്ചു സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെ മുംബൈ കളിപ്പിക്കുകയാണെങ്കില്‍ ശേഷിച്ച ആറു പേര്‍ മികച്ച ബാറ്റര്‍മാരുമായിരിക്കണം. മൂന്നാം നമ്പറിലേക്കു സൂര്യകുമാര്‍ യാദവ് വന്നാല്‍ ഡെവാള്‍ഡ് ബ്രെവിസിനു പകരം ടിം ഡേവിഡിനെ മുംബൈ തിരിച്ചുവിളിക്കണം. അഞ്ചോ, ആറോ നമ്പറില്‍ അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ കഴിയും.

7

ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തുന്നതിനൊപ്പം പഞ്ചാബിനെതിരേ മധ്യഓവറുകളില്‍ ശ്രദ്ധയോടെ ബാറ്റ് ചെയ്യാന്‍ മുംബൈ ശ്രദ്ധിക്കണം. കാരണം പഞ്ചാബ് സ്പിന്നര്‍ രാഹുല്‍ ചാഹര്‍ അപകടകാരിയായ ബൗളറാണ്. സീസണില്‍ പഞ്ചാബിനായി കൂടുതല്‍ വിക്കറ്റെടുത്തതും അദ്ദേഹമാണ്. സ്പിന്‍ ബൗളിങിനെ നന്നായി നേരിടാന്‍ ശേഷിയുള്ള താരമാണ് ടിം ഡേവിഡ്. 2019 ഏപ്രില്‍ മുതലുള്ള കണക്കെടുത്താല്‍ ടി20യില്‍ സ്പിന്നര്‍മാര്‍ക്കെതിരേ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 152ന് അടുത്താണ്.

Story first published: Tuesday, April 12, 2022, 12:57 [IST]
Other articles published on Apr 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+