Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: റോയല്‍സിനെതിരേ മുംബൈ ടീമില്‍ അഴിച്ചുപണി, രണ്ടു പേര്‍ പുറത്താവും!

ഐപിഎല്ലില്‍ പതിവുതെറ്റിക്കാതെ തോല്‍വിയോടെ തന്നെയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് തുടങ്ങിയത്. ഞായറാഴ്ച നടന്ന മല്‍സരത്തില്‍ റിഷഭ് പന്ത് നയിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു മുംബൈ നാലു വിക്കറ്റിനു തോല്‍ക്കുകയായിരുന്നു. വിജയപ്രതീക്ഷ നല്‍കിയ ശേഷമായിരുന്നു അവസാനത്തെ അഞ്ചോവറില്‍ മുംബൈ കളി കൈവിട്ടത്.

ഏപ്രില്‍ രണ്ടിനു സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സുമായിട്ടാണ് മുംബൈയുടെ അടുത്ത പോരാട്ടം. ആദ്യ മല്‍സരം പോലെ തന്നെ മുംബൈയുടെ ഈ കളിയും പകലാണ്. 3.30നാണ് കളിയാരംഭിക്കുക. ഡിസിക്കെതിരായ ആദ്യ മല്‍സരത്തില്‍ തോറ്റ ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയാവും റോയല്‍സിനെതിരേ മുംബൈയിറങ്ങുന്നത്. ഏതൊക്കെയായിരിക്കും ഈ മാറ്റങ്ങളെന്നു നോക്കാം.

സൂര്യകുമാര്‍ ടീമിലെത്തും

സൂര്യകുമാര്‍ ടീമിലെത്തും

ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിനൊപ്പം ചേര്‍ന്നെങ്കിലും ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ആദ്യ മല്‍സരത്തില്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍ നിരയില്‍ ഇല്ലായിരുന്നു. ക്വാറന്റീനില്‍ കഴിയേണ്ടി വന്നതു കാരമാണ് സൂര്യക്കു ആദ്യ മല്‍സരം നഷ്ടമായത്. എന്നാല്‍ റോയല്‍സിനെതിരായ അടുത്ത കളിയാവുമ്പോഴേക്കും താരത്തിന്റെ ക്വാറന്റീന്‍ കാലാവധി അവസാനിക്കും.

2

ഡിസിക്കെതിരേ മുംബൈയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്ന അന്‍മോല്‍പ്രീത് സിങിനായിരിക്കും സൂര്യയുടെ വരവോടെ സ്ഥാനം നഷ്ടമാവുക. ആദ്യ കളിയില്‍ അന്‍മോലിനു കാര്യമായ ഇംപാക്ടുണ്ടാക്കാനും സാധിച്ചിരുന്നില്ല. സൂര്യയുടെ തിരിച്ചുവരവ് മുംബൈ ബാറ്റിങ് നിരയെ കൂടുതല്‍ ശക്തമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സാംസിനു സ്ഥാനം നഷ്ടമാവും

സാംസിനു സ്ഥാനം നഷ്ടമാവും

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സ് ബൗളിങ് നിരയിലെ ഏറ്റവും വലിയ ഫ്‌ളോപ്പ് ഓസ്‌ട്രേലിയന്‍ പേസര്‍ ഡാനിയേല്‍ സാംസായിരുന്നു. നാലോവറില്‍ 57 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും ലഭിച്ചതുമില്ല. സാംസെറിഞ്ഞ 18ാം ഓവറായിരുന്നു കളിയില്‍ വഴിത്തിരിവായത്. 24 റണ്‍സാണ് ഡിസി ഈ ഓവറില്‍ വാരിക്കൂട്ടിയത്.

4

അതുകൊണ്ടു തന്നെ രാജസ്ഥാന്‍ റോയല്‍സിനെതിരേ സാംസിനെ മുംബൈ പുറത്തിരുത്താനാണ് സാധ്യത. പകരം വെസ്റ്റ് ഇന്‍ഡീസ് സ്പിന്നറായിട്ടുള്ള ഫാബിയന്‍ അലെന്‍ ടീമിലേക്കു വന്നേക്കും. ബൗളിങിനൊപ്പം ബാറ്റിങിലും സംഭാവന നല്‍കാന്‍ കഴിയുന്ന താരമാണ് അലെന്‍. മലയാളി പേസര്‍ ബേസില്‍ തമ്പി ആദ്യ കളിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. മൂന്നു വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അതുകൊണ്ടു തന്നെ റോയല്‍സിനെതിരേ ബേസിലിനെ മുംബൈ നിലനിര്‍ത്തും.

റോയല്‍സിനെതിരേ മുംബൈയുടെ സാധ്യതാ ടീം

റോയല്‍സിനെതിരേ മുംബൈയുടെ സാധ്യതാ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ടിം ഡേവിഡ്, ഫാബിയെന്‍ അലെന്‍, മുരുഗന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ടൈമല്‍ മില്‍സ്, ബേസില്‍ തമ്പി.

മുംബൈ ഇന്ത്യന്‍സ് സ്ക്വാഡ്

മുംബൈ ഇന്ത്യന്‍സ് സ്ക്വാഡ്

രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, ബേസില്‍ തമ്പി, മുരുകന്‍ അശ്വിന്‍, ജയ്‌ദേവ് ഉനദ്കട്ട്, മായങ്ക് മാര്‍ക്കാണ്ടെ, എന്‍ തിലക് വര്‍മ്മ, സഞ്ജയ് യാദവ്, ജോഫ്ര ആര്‍ച്ചര്‍, ഡാനിയല്‍ സാംസ്, ടൈമല്‍ മില്‍സ്, ടിം ഡേവിഡ്, റിലേ മെറിഡിത്ത്, മുഹമ്മദ് അര്‍ഷാദ് ഖാന്‍, രമണ്‍ദീപ് സിംഗ്, അന്‍മോല്‍പ്രീത് സിംഗ്, രാഹുല്‍ ബുധി, ഋത്വിക് ഷോക്കീന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ആര്യന്‍ ജുയല്‍, ഫാബിയന്‍ അലന്‍.

Story first published: Tuesday, March 29, 2022, 14:58 [IST]
Other articles published on Mar 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+