IPL 2022: മുംബൈ താരം മദ്യപിച്ചെത്തി ബാല്‍ക്കണിയില്‍ തൂക്കിയിട്ടു -വെളിപ്പെടുത്തി ചഹാല്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച റെക്കോഡുള്ള സ്പിന്‍ ബൗളറാണ് യുസ് വേന്ദ്ര ചഹാല്‍. മുംബൈ ഇന്ത്യന്‍സിലൂടെ തുടങ്ങിയ ചഹാല്‍ ആര്‍സിബിയിലെത്തിയ ശേഷമാണ് സൂപ്പര്‍ താരമായി വളര്‍ന്നത്. മുംബൈ ഇന്ത്യന്‍സിനൊപ്പം കാര്യമായ അവസരം ലഭിക്കാതിരുന്ന ചഹാല്‍ ആര്‍സിബിയിലേക്കെത്തിയ ശേഷം അവരുടെ മുഖ്യ സ്പിന്നറായി മാറി. ആര്‍സിബിയുടെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്താണ് ചഹാലുള്ളത്. ഇക്കഴിഞ്ഞ മെഗാ ലേലത്തിന് മുമ്പ് ചഹാലിനെ ആര്‍സിബി കൈവിട്ടപ്പോള്‍ ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് ഇന്ത്യന്‍ സ്പിന്നറെ സ്വന്തമാക്കുകയായിരുന്നു.
ഇത്തവണ രാജസ്ഥാനൊപ്പം മിന്നും പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ഏഴ് വിക്കറ്റുകള്‍ ഇതിനോടകം നേടാന്‍ അദ്ദേഹത്തിനായി. ക്രിക്കറ്റ് കളത്തിലെ സംഭവങ്ങള്‍ എല്ലാവര്‍ക്കും അറിയാമെങ്കിലും ആരും അറിയാതെ പോകുന്ന ചില പിന്നാമ്പുറ കാര്യങ്ങളുണ്ട്. ഇപ്പോഴിതാ തന്റെ കരിയറില്‍ നേരിട്ട വലിയൊരു അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് യുസ് വേന്ദ്ര ചഹാല്‍. മുംബൈ ഇന്ത്യന്‍സിനായി കളിക്കവെ 2013ല്‍ സംഭവിച്ച ദുരനുഭവമാണ് ചഹാല്‍ വെളിപ്പെടുത്തിയത്.

സഹതാരങ്ങള്‍ മദ്യപിച്ചെത്തി 15ാം നിലയുടെ ബാല്‍ക്കണിയില്‍ തൂക്കിയിട്ടെന്നാണ് ചഹാല്‍ വെളിപ്പെടുത്തിയത്. 'എന്റെ കഥകള്‍ ചുരുക്കം ചില ആളുകള്‍ക്ക് അറിയാം. ഞാന്‍ ആരോടും പറയാത്ത ചില കാര്യങ്ങളുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നപ്പോള്‍ ആര്‍സിബിക്കെതിരായ മത്സരശേഷം ടീം താരങ്ങളുടെ ഒരു ഒത്തുകൂടല്‍ ഉണ്ടായിരുന്നു. അന്ന് അമിതമായി മദ്യപിച്ചെത്തിയ മുംബൈയിലെ സഹതാരം എന്നെ ബാല്‍ക്കണിയിലേക്ക് വിളിച്ചുകൊണ്ട് പോവുകയും ബാല്‍ക്കണിയില്‍ തൂക്കിയിടുകയും ചെയ്തു. ഞാന്‍ അയാളെ വട്ടം പിടിച്ചിരിക്കുകയായിരുന്നു. ഹോട്ടലിന്റെ 15ാം നിലയിലായിരുന്നു ഞങ്ങള്‍ ഉണ്ടായിരുന്നത്.

ശ്രദ്ധയില്‍പ്പെട്ട മറ്റ് സഹതാരങ്ങളെത്തിയാണ് ഇവരെ പിന്തിരിപ്പിച്ച് രംഗം ശാന്തമാക്കിയത്. അവിടെ ഒരു പിഴവ് സംഭവിച്ചിരുന്നെങ്കില്‍ 15ാം നിലയില്‍ നിന്ന് ഞാന്‍ താഴോട്ട് പോകുമായിരുന്നു. ആ കളിക്കാരന്റെ പേര് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ വല്ലാതെ ഭയന്ന് പോയി. മറ്റ് സഹതാരങ്ങള്‍ വെള്ളം തന്നു. അതൊരു വലിയ തിരിച്ചറിവായിരുന്നു. ഒരു ചെറിയ പിഴവ് സംഭവിച്ചിരുന്നെങ്കില്‍ ഞാന്‍ താഴോട്ട് പോകുമായിരുന്നു' -രാജസ്ഥാന്‍ റോയല്‍സിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച വീഡിയോയില്‍ ആര്‍ അശ്വിനും കരുണ്‍ നായരും തമ്മിലുള്ള സംഭാഷണത്തിലാണ് ചഹാലിന്റെ തുറന്ന് പറച്ചില്‍.

ആദ്യം ഈ താരങ്ങള്‍ ആരൊക്കെയാണെന്ന് തുറന്ന് പറയാതിരുന്ന ചഹാല്‍ പിന്നീട് ഈ താരങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തി. ഒന്ന് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്‍സും മറ്റൊരു താരം ന്യൂസീലന്‍ഡ് താരം ജെയിംസ് ഫ്രാങ്ക്‌ലിനുമാണ്. ഫ്രാങ്ക്‌ലിന്‍ വിവാദങ്ങളുടെ കോളങ്ങളില്‍ അധികം പേര് ചേര്‍ക്കാത്ത താരമാണെങ്കിലും സൈമണ്‍സ് പല വട്ടം മോശം പ്രവര്‍ത്തികളുടെ പേരില്‍ വിവാദം സൃഷ്ടിച്ച താരമാണ്. മദ്യപിച്ച് അടിയുണ്ടാക്കിയതിന് ഒന്നിലധികം തവണ നടപടി നേരിട്ട താരമാണ് സൈമണ്‍സ്.

ഓള്‍റൗണ്ടറെന്ന നിലയില്‍ പ്രതിഭയാണെങ്കിലും സ്വഭാവം പരിശോധിക്കുമ്പോള്‍ അദ്ദേഹത്തെ മികച്ചവനെന്ന് വിലയിരുത്താനാവില്ല. ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പം സെഞ്ച്വറി വരെ നേടിയിട്ടുള്ള താരമാണ്. എന്തായാലും ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ചഹാല്‍ നടത്തിയ വെളിപ്പെടുത്തല്‍ ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്. അപകടങ്ങളൊന്നും സംഭവിക്കാതിരുന്നത് ഭാഗ്യംകൊണ്ടാണെന്നാണ് കൂടുതല്‍ ആരാധകരും പ്രതികരിക്കുന്നത്.
ഇന്ന് ഇന്ത്യയുടെ പരിമിത ഓവറിലെ നിര്‍ണ്ണായക സ്പിന്നറാണ് ചഹാല്‍. അന്ന് ആര്‍ക്കും അധികം അറിയാത്ത താരമായിരുന്നു. കൂടാതെ യുവതാരമായതിനാലും ചഹാല്‍ പ്രതികരിക്കാന്‍ ഭയന്നിരുന്നു. മെലിഞ്ഞ ശരീരമുള്ള താരമായതിനാല്‍ ആര്‍ക്കും അനായാസം ചഹാലിനെ എടുത്തുയര്‍ത്താന്‍ സാധിക്കും. അന്ന് യുവതാരമായതിനാലാണ് ചഹാലിനെതിരേ ഇത്തരമൊരു മോശം പ്രവര്‍ത്തിയുണ്ടായത്. ഇന്നായിരുന്നെങ്കില്‍ ഇത്തരമൊരു സംഭവം ഉണ്ടാകാന്‍ സാധ്യത വളരെ വിരളമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications