Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ഡെത്ത് ഓവറില്‍' ബേസിലും ഉനട്കട്ടും വേണ്ട? മുംബൈയെ ബാറ്റര്‍മാര്‍ പഞ്ഞിക്കിടും!

ഐപിഎല്ലിന്റെ മെഗാ ലേലത്തില്‍ ഇത്തവണ ആരാധകരെ നിരാശപ്പെടുത്തിയ ഫ്രാഞ്ചൈസികളൊന്നാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. മികച്ച ബൗളര്‍മാരെ കൊണ്ടുവരാന്‍ മുംബൈയ്ക്കു സാധിക്കാതെ പോയതാണ് ഇതിനു കാരണം. സീസണിനു മുമ്പ് നിലനിര്‍ത്തിയ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ മാറ്റിനിര്‍ത്തിയാല്‍ മുംബൈ ബൗളിങ് നിരയില്‍ മറ്റൊരു സൂപ്പര്‍ താരം ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം ജോഫ്ര് ആര്‍ച്ചര്‍ മാത്രമാണ്.

1

കഴിഞ്ഞ സീസണില്‍ ടീമിനൊപ്പമുണ്ടായിരുന്ന ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിനെ മുംബൈ ലേലത്തില്‍ തിരികെ വാങ്ങുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. കാഗിസോ റബാഡ, ദീപക് ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി തുടങ്ങിയ പ്രമുഖരില്‍ ആരെയും മുംബൈയ്ക്കു വാങ്ങാനായില്ല. കൂടാതെ യുസ്വേന്ദ്ര ചാഹലുള്‍പ്പെടെയുള്ള സ്പിന്നര്‍മാരെയും മുംബൈയ്ക്കു വാങ്ങാനായില്ല.

2

ജസ്പ്രീത് ബുംറയോടൊപ്പം ജോഫ്ര ആര്‍ച്ചറായിരിക്കും പുതിയ സീസണില്‍ മുംബൈയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. പക്ഷെ ഇവരെ മാറ്റിനിര്‍ത്തിയാല്‍ മുംബൈയുടെ ബൗളിങ് ലൈനപ്പ് വളരെ ദുര്‍ബലമാണെന്നു കാണാം. ബാക്കപ്പായി മികച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ മുംബൈ നിരയില്‍ ഇല്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

3

മലയാളി ഫാസ്റ്റ് ബൗളര്‍ ബേസില്‍ തമ്പിയെ 30 ലക്ഷം രൂപയ്ക്കും നേരത്തേ ടൂര്‍ണമെന്റിലെ വില കൂടിയ താരമായിട്ടുള്ള ജയദേവ് ഉനാട്കട്ടിനെയും മുംബൈ ഇന്ത്യന്‍സ് വാങ്ങിയിരുന്നു. പക്ഷെ ഇവരെ എത്ര മാത്രം മുംബൈയ്ക്കു ആശ്രയിക്കാമെന്നത് സംശയമാണ്. കാരണം രണ്ടു പേരും ഐപിഎല്ലിലോ അന്താരാഷ്ട്ര ക്രിക്കറ്റിലോ മികവ് തെളിയിച്ചവരല്ല. അതുകൊണ്ടു തന്നെ ഡെത്ത് ഓവറുകളില്‍ ഇവരെ മുംബൈയ്ക്കു വിശ്വസിച്ച് പന്തേല്‍പ്പിക്കാന്‍ കഴിയില്ലെന്നു ചുരുക്കം.

4

ഡെത്ത് ഓവറില്‍ ബേസിലോ, ഉനാട്കട്ടോ ആണു ബൗള്‍ ചെയ്യുന്നതെങ്കില്‍ മുംബൈയുടെ കാര്യം കഷ്ടത്തിലാവും. കാരണം ഡെത്ത് ഓവറില്‍ ഇവരുടെ പ്രകടനം ദയനീയമാണ്. ബാറ്റര്‍മാര്‍ക്കു ഒരു പിശുക്കും കൂടാതെ റണ്‍സ് വിട്ടുകൊടുക്കുന്നവരാണ് രണ്ടുപേരും. ഡെത്ത് ഓവറുകളില്‍ ബേസിലിന്റെ ഇക്കോണമി റേറ്റ് 11.46 കോടി രൂപയാണെങ്കില്‍ ഉനാട്കട്ടിന്റേത് 11.41ഉം ആണ്. അതുകൊണ്ടു തന്നെ ബുംറ ഒരു ഭാഗത്ത് പിശുക്കി പന്തെറിഞ്ഞാലും ഉനാട്കട്ടും ബേസിലുമെല്ലാം ഡെത്ത് ഓവറുകളില്‍ റണ്‍സ് വാരിക്കോരി നല്‍കുമെന്നുറപ്പാണ്.

Story first published: Sunday, February 13, 2022, 16:29 [IST]
Other articles published on Feb 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+