
ബൗളിന് നിരയ്ക്കു മൂര്‍ച്ചയില്ല
മുന്‍ സീസണുകളിലേതു പോലെ ശക്തമായൊരു ബൗളിങ് നിരയില്ലെന്നതാണ് പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഒരു പ്രധാനപ്പെട്ട വീക്ക്‌നെസ്. കഴിഞ്ഞ തവണ ജസ്പ്രീത് ബുംറയെക്കൂടാതെ ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്, ഓസ്‌ട്രേലിയയുടെ നതാന്‍ കൂള്‍ട്ടര്‍നൈല്‍, സ്പിന്നര്‍മാരായി രാഹുല്‍ ചാഹര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവരും ടീമിലുണ്ടായിരുന്നു. ഇവരെല്ലാം കൂടി നേടിയിട്ടുള്ളത് 348 ഐപിഎല്‍ വിക്കറ്റുകളാണ്.

പക്ഷെ വരാനിരിക്കുന്ന സീസണില്‍ ഇവരില്‍ ബുംറയൊഴികെ മറ്റാരും തന്നെ മുംബൈ ടീമിലില്ല. ജയദേവ് ഉനാട്കട്ട്, ഡാനിയേല്‍ സാംസ്, മായങ്ക് മര്‍ക്കാണ്ഡെ, ടൈമല്‍ മില്‍സ് എന്നിവരാണ് സംഘത്തിലെ പുതിയ ബൗളര്‍മാര്‍. ബുംറയെയും കൂട്ടിയാല്‍ ഈ ബൗളര്‍മാരെല്ലാം കൂടി ഐപിഎല്ലില്‍ ഇതുവരെ വീഴ്ത്തിയത് 237 വിക്കറ്റുകളാണ്. നേരത്തേയുള്ള ബൗളിങ് ലൈനപ്പുമായി താരതമ്യം ചെയ്താല്‍ ഇവര്‍ ഏറെ പിന്നിലാണെന്നു കാണാം.
ബോള്‍ട്ട് പോയതിനാലും ജോഫ്ര ആര്‍ച്ചര്‍ ഈ സീസണില്‍ കളിക്കാനുള്ള സാധ്യതയില്ലാത്തതിനാലും ബുംറയ്ക്കു മികച്ചൊരു പേസ് ബൗളിങ് പങ്കാളി പുതിയ സീസണില്‍ ഇല്ല.

ഉനാട്കട്ടിനെ എത്രത്തോളം വിശ്വസിക്കാമെന്നത് സംശയമാണ്. നന്നായി റണ്‍സ് വിട്ടുകൊടുക്കുന്ന ബൗളറാണ് അദ്ദേഹം. മില്‍സ്, സാംസ്, മെറെഡിത്ത് എന്നിവര്‍ക്കു ഇതുവരെ മറ്റു ലീഗുകളിലെ ഫോം ഐപിഎല്ലില്‍ ആവര്‍ത്തിക്കാനുമായിട്ടില്ല.
ചാഹര്‍-ക്രുനാല്‍ സഖ്യത്തിനു പകരം മുരുഗന്‍ അശ്വിന്‍- മായങ്ക് മര്‍ക്കാണ്ഡെ എന്നീ പുതിയ സ്പിന്‍ ബൗളിങ് ജോടിയാണ് മുംബൈയ്ക്കുള്ളത്. ഇവരില്‍ മര്‍ക്കാണ്ഡെ നേരത്തേ മുംബൈ ടീമിന്റെ ഭാഗമായിരുന്നു. ചാഹര്‍- ക്രുനാല്‍ ജോടിയോളം അനുഭവസമ്പത്ത് ഈ ജോടിക്കില്ല. അതുകൊണ്ടു തന്നെ സ്പിന്‍ ബൗൡങില്‍ മികച്ചൊരു ലീഡറെ മുംബൈ മിസ്സ് ചെയ്‌തേക്കും.

ബാറ്റിങ് നിരയുടെ ദൗര്‍ബല്യം
മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിങ് ലൈനപ്പും മുമ്പത്തേതു പോലെ ശക്തമല്ലെന്നു കാണാം. ഹാര്‍ദിക് പാണ്ഡ്യ- ക്രുനാല്‍ പാണ്ഡ്യ സഹോദരന്മാരുടെ അഭാവം നികത്താന്‍ മുംബൈ ആശ്രയിക്കുക ടിം ഡേവിഡ്, ഫിന്‍ അലെന്‍ എന്നിവരെയായിരിക്കും. മുന്‍ സീസണില്‍ ടീമിലുണ്ടായിരുന്ന സൗരഭ് തിവാരിയും ഇത്തവണ മുംബൈ സംഘത്തിലില്ല.

മെഗാ ലേലത്തില്‍ ഇഷാന്‍ കിഷനു വേണ്ടിയാണ് (15.25 കോടി) നല്ലൊരു ശതമാനവും തുക മുംബൈയ്ക്കു ചെലവഴിക്കേണ്ടിവന്നത്. രോഹിത് ശര്‍മയും ഇഷാനും തന്നെയായിരിക്കും മുംബൈയ്ക്കായി ഓപ്പണ്‍ ചെയ്യുക. എന്നാല്‍ ഈ ജോടി ക്ലിക്കായില്ലെങ്കില്‍ മധ്യനിരയില്‍ തിവാരിയെപ്പോലെയൊരു താരത്തെ മുംബൈ മിസ്സ് ചെയ്യും. തിവാരിയുടെ അഭാവതത്തില്‍ യുവതാരങ്ങള്‍ അന്‍മോപ്രീത് സിങ്, തിലക് വര്‍മ എന്നിവരിലൊരാളായിരിക്കും ഈ റോളില്‍ കളിക്കുക. 23 കാരനായ വലംകൈയന്‍ ബാറ്ററാണ് അന്‍മോല്‍പ്രീത്. 19കാരനായ തിലകാവട്ടെ ക്ലീന്‍ സ്‌ട്രൈക്കറും ഫിനിഷറായി മാറാനിടയുള്ള താരവുമാണ്. എന്നാല്‍ ഇവര്‍ ക്ലിക്കായില്ലെങ്കില്‍ മുംബൈയുടെ കാര്യം അവതാളത്തിലാവും.

ജോലിഭാരം തിരിച്ചടിയായേക്കും
തിരക്കേറിയ മല്‍സരങ്ങളും ജോലിഭാരവുമെല്ലാം താരങ്ങളെ ബാധിച്ചേക്കും. മുംബൈ നായകന്‍ രോഹിത് ശര്‍മയ്ക്കു കീഴിലാണ് ഇന്ത്യന്‍ ടീം ഈ വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പില്‍ കളിക്കുന്നത്. രോഹിത്തിനെക്കൂടാതെ ജസ്പ്രീത് ബുംറ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ലോകകപ്പില്‍ ഇന്ത്യന്‍ സംഘത്തില്‍ സ്ഥാനമുറപ്പുള്ളവരാണ്. രോഹിത്തും ബുംറയും മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യക്കു വേണ്ടി കളിക്കുന്നവരാണ്. അതുകൊണ്ടു തന്നെ ഇവര്‍ക്കു പരിക്കേല്‍ക്കാനുളള സാധ്യതയും കൂടുതലാണ്.

കഴിഞ്ഞ സീസണില്‍ മുംബൈയുടെ കുറച്ചു മല്‍സരങ്ങള്‍ രോഹിത്തിനു പരിക്കു കാരണം നഷ്ടമായിരുന്നു. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന ഐപിഎല്ലില്‍ കുറേക്കൂടി ശ്രദ്ധയോടെ രോഹിത്തുള്‍പ്പെടെയുള്ള പ്രധാന കളിക്കാരുടെ ജോലിഭാരം നിയന്ത്രിക്കാന്‍ മുംബൈ ശ്രമിച്ചേക്കും. ഇത് ഒരുപക്ഷെ അവരുടെ കിരീടസാധ്യകളെ ബാധിച്ചേക്കുകയും ചെയ്യും.


Click it and Unblock the Notifications











