IPL 2022: മുംബൈക്ക് തിരിച്ചുവരണോ ? അവന് അവസരം നല്‍കൂ, നിര്‍ദേശവുമായി അസ്ഹറുദ്ദീന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കുന്ന ടീം മുംബൈ ഇന്ത്യന്‍സാണ്. കളിച്ച ആറ് മത്സരത്തിലും ടീം തോറ്റു. ഒരു തരത്തിലുള്ള പ്രതീക്ഷയും ആരാധകര്‍ക്ക് നല്‍കാന്‍ മുംബൈക്കാവുന്നില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ദൗര്‍ബല്യങ്ങളേറെ. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കറെന്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ ഇങ്ങനെ വമ്പന്‍ താരനിര മുംബൈക്കൊപ്പമുണ്ടെങ്കിലും ഇവര്‍ക്കൊന്നും ഫോമിലേക്കെത്താനാവാത്തത് മുംബൈക്ക് തിരിച്ചടിയാവുന്നു.
ബൗളിങ് നിരയാണ് ഏറ്റവും ദുര്‍ബലം. ബേസില്‍ തമ്പി, ജയദേവ് ഉനദ്ഘട്ട്, ടൈമല്‍ മില്‍സ് എന്നിവരെല്ലാം നിരാശപ്പെടുത്തുമ്പോള്‍ ജസ്പ്രീത് ബുംറക്ക് കാഴ്ചക്കാരനായി ഒതുങ്ങേണ്ടി വരുന്ന അവസ്ഥ. ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സിന് തിരിച്ചുവരാന്‍ ടീമിലൊരു സുപ്രധാന മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും ഇടം കൈയന്‍ പേസ് ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ കളിപ്പിക്കാനാണ് അസ്ഹറുദ്ദീന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

അര്‍ജുനെ കളിപ്പിക്കണമെന്നും ചിലപ്പോള്‍ സച്ചിന്റെ പേര് മുംബൈക്ക് ഭാഗ്യം കൊണ്ടുവന്നേക്കുമെന്നാണ് അസ്ഹറുദ്ദീന്‍ പറഞ്ഞിരിക്കുന്നത്. 'മുംബൈ ഇന്ത്യന്‍സ് ആറ് മത്സരങ്ങളും തോറ്റു. ചില പുതിയ താരങ്ങളെ പരീക്ഷിക്കേണ്ടതായുണ്ട്. അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് അവസരം നല്‍കാവുന്നതാണ്. അവന് മികച്ച പ്രകടനം കാഴ്ചവെക്കാനായേക്കും. സച്ചിന്റെ പേര് ചിലപ്പോള്‍ മുംബൈക്ക് ഭാഗ്യം നല്‍കിയേക്കും.
ടിം ഡേവിഡിനെ കോടികള്‍ മുടക്കി കൊണ്ടുവന്നിട്ട് കളിപ്പിക്കാതിരിക്കുന്നത് മണ്ടത്തരമാണ്. താരങ്ങളോട് കാട്ടുന്ന അനീതിയാണിത്. വിചാരിച്ച പോലെ മത്സരഫലം വരുന്നില്ലെങ്കില്‍ പുതിയ താരങ്ങളെ വെച്ച് പരീക്ഷണം നടത്തുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം ടീമിന് വിജയിക്കുക പ്രയാസമാവും'- അസ്ഹറുദ്ദീന്‍ പറഞ്ഞു.

ചില താരങ്ങളെ മുംബൈ അന്തമായി വിശ്വസിച്ചത് വലിയ തിരിച്ചടിയായി. ഇഷാന്‍ കിഷനായി 15.25 കോടി മുടക്കിയപ്പോള്‍ വിശ്വസ്തരായ ട്രന്റ് ബോള്‍ട്ട്, ക്വിന്റന്‍ ഡീകോക്ക്, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവരെയെല്ലാം കൈവിട്ടു. പാണ്ഡ്യ സഹോദരങ്ങളുടെ അഭാവം മുംബൈയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഹര്‍ദിക്കിന് പകരക്കാരനായി ടിം ഡേവിഡിനെയാണ് മുംബൈ ടീമിലെത്തിച്ചത്. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തിയതോടെ ടിം ഡേവിഡിനെ പ്ലേയിങ് 11ല്‍ നിന്ന് തഴഞ്ഞു.
ജസ്പ്രീത് ബുംറയ്ക്ക് പന്തുകൊണ്ട് മികവിലേക്കെത്താനായില്ല. ആദ്യ ഓവര്‍ത്തന്നെ ബുംറക്ക് നല്‍കണമെന്നാണ് അസ്ഹറുദ്ദീന്‍ പറയുന്നത്. 'ബാറ്റിങ് കരുത്തില്‍ അവരെ മോശമെന്ന് പറയാനാവില്ല. എന്നാല്‍ ബൗളിങ് നിരയില്‍ ശക്തി കുറവുണ്ട്. ബുംറയെ അവര്‍ അമിതമായി ആശ്രയിക്കുന്നു. എന്നാല്‍ അവനെ അത്രവേഗം സമ്മര്‍ദ്ദത്തിലാക്കാനാവില്ല.

എന്നാല്‍ മനുഷ്യനെന്ന നിലയിലുള്ള സ്വാഭാവിക സമ്മര്‍ദ്ദം അവനുമുണ്ടാവും. ചിലപ്പോള്‍ നന്നായി റണ്‍സ് വിട്ടുകൊടുക്കും. എന്നാല്‍ ആദ്യ ഓവര്‍ തന്നെ ബുംറക്ക് നല്‍കേണ്ടതായുണ്ട്. മൂന്നാമത്തെയോ നാലാമത്തെയോ ഓവര്‍ കഴിഞ്ഞ് പന്തെറിയുമ്പോള്‍ ബാറ്റ്‌സ്മാന്‍ ക്രീസില്‍ നിലയുറപ്പിച്ചിട്ടുണ്ടാവും. ഇത് വലിയ മാറ്റം മത്സരത്തിലുണ്ടാക്കും. അതുകൊണ്ട് തന്നെ ബുംറക്ക് ആദ്യ ഓവറില്‍ത്തന്നെ അവസരം നല്‍കുന്നതാണ്'- അസ്ഹറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

മുംബൈയുടെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തുമ്പോള്‍ പ്ലേ ഓഫില്‍ കടക്കാന്‍ ഇനി സാധ്യത വളരെ കുറവാണ്. തോല്‍വിയുടെ ഉത്തരവാദിത്തം നായകന്‍ രോഹിത് ശര്‍മ ഏറ്റെടുക്കുന്നതായി പറയുമ്പോള്‍ ഏറ്റവും വലിയ നിരാശയിലൂടെയാണ് മുംബൈ കടന്ന് പോകുന്നതെന്ന് ജസ്പ്രീത് ബുംറയും പറയുന്നു. ബാറ്റിങ് നിര കൂടുതല്‍ മികവിലേക്കെത്തണം. ബൗളിങ് നിരയുടെ ദൗര്‍ബല്യം മറികടക്കാന്‍ ബാറ്റിങ് നിരക്ക് സാധിക്കേണ്ടതായുണ്ട്. എന്നാല്‍ രോഹിത് ശര്‍മ തന്നെ മോശം ഫോമിലാണുള്ളത്. ഇഷാന് വലിയ പ്രതിഫലത്തിനോട് നന്ദി കാട്ടാനാവുന്നില്ല. എന്തായാലും മുംബൈയുടെ ശക്തമായ തിരിച്ചുവരവാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications