Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മുംബൈയുടെ എട്ട് തോല്‍വി, ജയവര്‍ധന പുറത്തേക്ക്! പകരം ഈ നാല് പേരിലൊരാള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ എട്ട് മത്സരത്തിലും പൊട്ടി ഇതുവരെ അക്കൗണ്ട് തുറക്കാന്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് സാധിച്ചിട്ടില്ല. മെഗാ ലേലത്തില്‍ സംഭവിച്ച പാളിച്ച ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചു. ടീമിന്റെ നട്ടെല്ലായ പല സൂപ്പര്‍ താരങ്ങളെയും മുംബൈ കൈവിട്ടത് എത്രത്തോളം വലിയ മണ്ടത്തരമായെന്ന് നിലവിലെ പ്രകടനത്തില്‍ നിന്ന് വ്യക്തം. മുംബൈയുടെ തുടര്‍ തോല്‍വികളില്‍ നായകന്‍ രോഹിത് ശര്‍മക്ക് വലിയ സമ്മര്‍ദ്ദമാണ് നേരിടേണ്ടി വരുന്നത്. അഞ്ച് തവണ ചാമ്പ്യന്മാരായ ടീമിന് ഒരു ജയം പോലും നേടാനാവുന്നില്ലെന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം.

രോഹിത് ശര്‍മ ബാറ്റിങ്ങിലും നിറം മങ്ങിയിരിക്കുന്നതോടെ ടീം മാനേജ്‌മെന്റും കടുത്ത തീരുമാനത്തിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഇപ്പോഴിതാ രോഹിത്തിനെക്കാള്‍ കൂടുതല്‍ പണി കിട്ടുക പരിശീലകന്‍ മഹേല ജയവര്‍ധനക്കാവും. അവസാന സീസണിലും പ്ലേ ഓഫ് കാണാന്‍ മുംബൈക്ക് സാധിച്ചില്ല. ഇത്തവണ വമ്പന്‍ തോല്‍വികള്‍ വഴങ്ങുന്നു. ഈ സാഹചര്യത്തില്‍ മുംബൈ ജയവര്‍ധനയെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റിയേക്കും. പകരം പരിഗണിക്കാന്‍ സാധ്യതയുള്ള നാല് പേര്‍ ആരൊക്കെയാണെന്നറിയാം.

രവി ശാസ്ത്രി

രവി ശാസ്ത്രി

മുന്‍ ഇന്ത്യന്‍ നായകന്‍ രവി ശാസ്ത്രി മുംബൈ ഇന്ത്യന്‍സ് പരിഗണിക്കാന്‍ സാധ്യതയുള്ള പരിശീലകനാണ്. ഇന്ത്യന്‍ ടീമിനെ മികച്ച നിലയില്‍ പരിശീലിപ്പിച്ച അദ്ദേഹം നിലവില്‍ ഈ പദവി ഒഴിഞ്ഞ് കമന്റേറ്ററായും അവതാരകനുമായെല്ലാം പ്രവര്‍ത്തിക്കുകയാണ്. മുംബൈ ജയവര്‍ധനയെ ഒഴിവാക്കിയാല്‍ പകരം പരിഗണിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളത് രവി ശാസ്ത്രിയെയാണ്. ഇന്ത്യന്‍ താരങ്ങളെയും ഇവിടുത്തെ സാഹചര്യങ്ങളെയും നന്നായി അറിയാവുന്ന വ്യക്തിയാണ് രവി ശാസ്ത്രി. മുംബൈയില്‍ കളിച്ചും കളിപ്പിച്ചും വലിയ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്.

ഡാനിയല്‍ വെട്ടോറി

ഡാനിയല്‍ വെട്ടോറി

മുന്‍ ന്യൂസീലന്‍ഡ് നായകനും സ്പിന്‍ ഓള്‍റൗണ്ടറുമായ ഡാനിയല്‍ വെട്ടോറി താരമെന്ന നിലയില്‍ നിന്ന് വിരമിച്ച ശേഷം പരിശീലക റോളില്‍ സജീവമാണ്. ആര്‍സിബിയുടെ മുന്‍ പരിശീലകനായ വെട്ടോറി 2016ല്‍ ടീമിനെ ഫൈനിലിലേക്കും എത്തിച്ചിരുന്നു. ഇന്ത്യയില്‍ കളിച്ച് വലിയ അനുഭവസമ്പത്തുള്ള വിദേശ താരമാണ് വെട്ടോറി. നിലവില്‍ അദ്ദേഹം ഒരു ടീമിന്റെ പരിശീലകനല്ല. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയില്‍ അനലിസ്റ്റായി പ്രവര്‍ത്തിക്കുകയാണ്. മുഖ്യ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത കൂടുതലുള്ള താരമാണ് വെട്ടോറി.

സഹീര്‍ ഖാന്‍

സഹീര്‍ ഖാന്‍

മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍ നിലവില്‍ മുംബൈ ഇന്ത്യന്‍സ് പരിശീലക സംഘത്തിന്റെ ഭാഗമാണ്. ഡയറക്ട് ഓഫ് ക്രിക്കറ്റ് എന്ന റോളിലാണ് അദ്ദേഹം നിലവില്‍ മുംബൈക്കൊപ്പമുള്ളത്. എന്നാല്‍ ജയവര്‍ധന നായകസ്ഥാനം ഒഴിഞ്ഞാല്‍ മുംബൈ സഹീര്‍ ഖാനെ മുഖ്യ പരിശീലകനാക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. നിലവിലെ താരങ്ങളെ അടുത്തറിയാവുന്നതും മുംബൈയുടെ സാഹചര്യങ്ങളെക്കുറിച്ചറിയാവുന്നതുമാണ് സഹീറിന്റെ സാധ്യതകളെ ഉയര്‍ത്തുന്നത്. സഹീറിനൊപ്പം തിളങ്ങിയിരുന്ന ആശിഷ് നെഹ്‌റ ഇപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ പരിശീലകനാണ്. മുംബൈ ഇന്ത്യന്‍സ് ടീം മാനേജ്‌മെന്റിനും വലിയ താല്‍പര്യമുള്ളയാളാണ് സഹീര്‍ ഖാന്‍. എന്നാല്‍ നായകസ്ഥാനം ലഭിച്ചപ്പോഴുള്ള സഹീറിന്റെ പ്രകടനം മോശമായിരുന്നു.

സൈമണ്‍ കാറ്റിച്ച്

സൈമണ്‍ കാറ്റിച്ച്

ആര്‍സിബിയുടെ മുന്‍ പരിശീലകനും ഓസ്‌ട്രേലിയക്കാരനുമായ സൈമണ്‍ കാറ്റിച്ചിനെയും മുംബൈക്ക് പരിഗണിക്കാവുന്നതാണ്. നേരത്തെ ഓസ്‌ട്രേലിയക്കാരനായ റിക്കി പോണ്ടിങ് മുംബൈയെ നയിക്കുകയും 2015ല്‍ കിരീടത്തിലേക്ക് എത്തിക്കുകയും ചെയ്തിട്ടുള്ളതാണ്. സൈമണ്‍ കാറ്റിച്ച് ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലക സംഘത്തില്‍ ഉള്‍പ്പെട്ടെങ്കിലും ടീം മാനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ടീം വിടുകയായിരുന്നു. അനുഭവസമ്പന്നനായ പരിശീലകനെന്ന നിലയില്‍ കാറ്റിച്ചിനെ മുംബൈക്ക് പരിഗണിക്കാവുന്നതാണ്.

Story first published: Wednesday, April 27, 2022, 17:45 [IST]
Other articles published on Apr 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+