For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: അഞ്ച് തവണ ചാമ്പ്യന്മാര്‍, മുംബൈയെ ഇത്തവണ വലക്കുന്നതെന്ത് ? പീറ്റേഴ്‌സന്‍ പറയുന്നു

മുംബൈയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ഐപിഎല്‍ സീസണിലെ ആദ്യ ഏഴ് മത്സരവും തോല്‍ക്കുന്നത്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കുന്നത് മുംബൈ ഇന്ത്യന്‍സാണ്. കളിച്ച ഏഴ് മത്സരവും അവര്‍ തോറ്റു. മുംബൈയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ഐപിഎല്‍ സീസണിലെ ആദ്യ ഏഴ് മത്സരവും തോല്‍ക്കുന്നത്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ നിരാശപ്പെടുത്തുമ്പോള്‍ നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും ഒന്നും ചെയ്യാനാവുന്നില്ല. എന്താണ് മുംബൈയുടെ ശരിയായ പ്രശ്‌നമെന്ന് കണ്ടെത്താനാവാത്ത അവസ്ഥ.

ടീം പ്ലേയിങ് 11ല്‍ മാറ്റങ്ങള്‍ വരുത്തി നോക്കിയിട്ടും മുംബൈക്ക് രക്ഷയില്ല. മികച്ച തുടക്കം നല്‍ക0ാന്‍ രോഹിത് ശര്‍മ-ഇഷാന്‍ കിഷന്‍ കൂട്ടുകെട്ടിനുമാവുന്നില്ല. ഇപ്പോഴിതാ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് ഇത്തവണ എവിടെയാണ് പിഴക്കുന്നതെന്നത് വിശദീകരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനും കമന്റേറ്ററുമായ കെവിന്‍ പീറ്റേഴ്‌സന്‍.

1

'മുംബൈയുടെ ബൗളിങ് നിരയും ബാറ്റിങ് നിരയും പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. പരിക്കേറ്റ് വിശ്രമത്തിലുള്ള ജോഫ്രാ ആര്‍ച്ചര്‍ക്കായി ഇത്ര അധികം പണം മുടക്കിയത് എന്തിനാണെന്ന് മനസിലാകുന്നില്ല. അതോടൊപ്പം ട്രന്റ് ബോള്‍ട്ടിനെ അവര്‍ കൈവിട്ടു കളഞ്ഞു. ടി20 ഫോര്‍മാറ്റില്‍ ഇടം കൈയന്‍ പേസര്‍മാര്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ട്രന്റ് ബോള്‍ട്ട് ലോകോത്തര താരമാണ്. വ്യത്യസ്തമായ ആംഗിളുകളില്‍ പന്തെറിയാനുള്ള കഴിവുണ്ട്. അവനെ വിട്ടുകളയാന്‍ പാടില്ലായിരുന്നു'- പീറ്റേഴ്‌സന്‍ പറഞ്ഞു.

അടുത്ത വര്‍ഷത്തേക്കെ ആര്‍ച്ചര്‍ ടീമിനൊപ്പം ചേരുകയുള്ളൂവെന്ന് അറിഞ്ഞിട്ടും മികച്ച ബൗളിങ് നിരയെ ഇത്തവണ സ്വന്തമാക്കാത്തത് മുംബൈ ഇന്ത്യന്‍സിന്റെ മണ്ടത്തരമാണ്. ബേസില്‍ തമ്പി, ജോഫ്രാ ആര്‍ച്ചര്‍, ടൈമല്‍ മില്‍സ് എന്നിവരെല്ലാം മോശം ടി20 ബൗളര്‍മാരാണ്. ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ കൂട്ടുകെട്ട് അവസാന രണ്ട് സീസണിലും മികവ് കാട്ടിയിട്ടും ബോള്‍ട്ടിനെ മുംബൈ വിട്ടുകളഞ്ഞത് തെറ്റായ തീരുമാനമായിരുന്നു. ബോള്‍ട്ട് തന്റെ മിന്നും ഫോം രാജസ്ഥാന്‍ റോയല്‍സിനൊപ്പം തുടരുമ്പോള്‍ മുംബൈയുടെ ഇടം കൈയന്‍ പേസര്‍മാരെല്ലാം തല്ലുവാങ്ങിക്കൂട്ടുകയാണ്.

2

ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനായി 15.25 കോടി മുടക്കിയത് മുംബൈ കാട്ടിയ ഏറ്റവും വലിയ മണ്ടത്തരമാണ്. പ്രതിഭാശാലിയായ ഇഷാന്‍ ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ കെല്‍പ്പുള്ളവനാണ്. എന്നാല്‍ സ്ഥിരത പ്രശ്‌നമാണ്. അവസാന സീസണിലെ ഇഷാന്റെ ബാറ്റിങ് പ്രകടനങ്ങള്‍ കണ്ടാല്‍ അത് വ്യക്തമാവും. രോഹിത് ശര്‍മ മോശം ഫോമിലേക്കായപ്പോള്‍ ഇഷാനും താളം കണ്ടെത്താന്‍ സാധിക്കുന്നില്ല. മുംബൈയുടെ 15.25 കോടി നഷ്ട കച്ചവടമാണെന്ന് പറയാം.

സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവര്‍ മധ്യനിരയില്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ ജസ്പ്രീത് ബുംറക്ക് ഫോമിലേക്കുയരാന്‍ സാധിക്കുന്നില്ല. മറ്റ് ബൗളര്‍മാരുടെ പിന്തുണ ലഭിക്കാത്തതിനാല്‍ ബുംറക്ക് ഫോം കണ്ടെത്താനാവുന്നില്ലെന്ന് പറയാമെങ്കിലും അതൊരു ന്യായീകരണമല്ല. പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്താന്‍ സീനിയര്‍ താരമെന്ന നിലയില്‍ ബുംറക്ക് സാധിക്കാതെ പോവുന്നു. യോര്‍ക്കറുകള്‍ എറിയാനും ബുംറക്ക് സാധിക്കുന്നില്ല. ഇതും മുംബൈയെ പിന്നോട്ടടിക്കുന്ന കാരണമാണ്.

3

മറ്റൊരു പ്രധാന പ്രശ്‌നം പാണ്ഡ്യ ബ്രദേഴ്‌സിന്റെ അഭാവമാണ്. ഹര്‍ദിക് പാണ്ഡ്യയും ക്രുണാല്‍ പാണ്ഡ്യയും ടീമില്‍ എത്രത്തോളം വേണ്ടപ്പെട്ടവരായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇത്തവണത്തെ മുംബൈയുടെ അവസ്ഥ. മികച്ചൊരു പേസ് ഓള്‍റൗണ്ടര്‍ മുംബൈക്കില്ല. ഹര്‍ദിക് ഗുജറാത്ത് ടൈറ്റന്‍സ് നായകനായി കസറുകയും ക്രുണാല്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനായി മികവ് കാട്ടുമ്പോഴും മുംബൈ മധ്യനിരയില്‍ ഓള്‍റൗണ്ട് മികവ് കാട്ടാന്‍ ആളില്ല. ഹര്‍ദിക്കിന് പകരക്കാരനായി എത്തിച്ച ടിം ഡേവിഡ് പ്ലേയിങ് 11ന് പുറത്താണ്.

4

'മുംബൈ ഇന്ത്യന്‍സിന് മെഗാ ലേലത്തില്‍ പിഴച്ചു. മുംബൈയെ മുംബൈ ആക്കിയ താരങ്ങളെയാണ് അവര്‍ വിട്ടുകളഞ്ഞത്. ക്വിന്റന്‍ ഡീകോക്ക്, പാണ്ഡ്യ സഹോദരങ്ങള്‍ എന്നിവരെല്ലാം ടീമിലെ നിര്‍ണ്ണായക താരങ്ങളായിരുന്നു. ഇപ്പോഴത്തെ മുംബൈയുടെ പ്രകടനം കണ്ട് മഹേല ജയവര്‍ധന അത്ഭുതപ്പെടുന്നുണ്ടാവും' - കെവിന്‍ പീറ്റേഴ്‌സന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, April 24, 2022, 15:41 [IST]
Other articles published on Apr 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+