IPL 2022: 'ഈ അഞ്ച് പേരെ മുംബൈ മിസ് ചെയ്യുന്നു', കൈവിട്ടുകളഞ്ഞു, ആരൊക്കെയാണെന്നറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം ആരാധകരെയും ടീമിനെയും ഒരുപോലെ നിരാശപ്പെടുത്തുന്നു. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇത്തവണ ആദ്യത്തെ നാല് മത്സരങ്ങളും തോറ്റിരിക്കുകയാണ്. ഇതിന് മുമ്പും നാല് തവണ മുംബൈ തോറ്റിട്ടുണ്ടെങ്കിലും 10 ടീമുകള്‍ അണിനിരക്കുന്ന ഇത്തവണത്തെ സീസണില്‍ മുംബൈക്ക് ഈ തോല്‍വികള്‍ വലിയ തിരിച്ചടി തന്നെയാണ്. ഇനിയൊരു തിരിച്ചുവരവ് നടത്തിയാലും പ്ലേ ഓഫിലേക്കുള്ള കുതിപ്പ് പ്രയാസം തന്നെയാവും.
ബാറ്റിങ്ങിലും ബൗളിങ്ങിലും മുംബൈ നിരയില്‍ പ്രശ്‌നങ്ങളേറെ. പൊതുവേ മെഗാ ലേലത്തെ നന്നായി ഉപയോഗിക്കുന്ന ടീമുകളിലൊന്നാണ് മുംബൈ. എന്നാല്‍ ഇത്തവണത്തെ ടീമിന്റെ പദ്ധതികള്‍ അമ്പേ പാളി. പ്രധാനമായും ബൗളര്‍മാരെ തിരഞ്ഞെടുക്കുന്നതില്‍. അടുത്ത വര്‍ഷത്തേക്കായി ജോഫ്രാ ആര്‍ച്ചറെ സ്വന്തമാക്കിയെങ്കിലും ഇത്തവണത്തെ സീസണിലേക്ക് പ്രമുഖ ബൗളര്‍മാരായി ആരുമില്ല. ബേസില്‍ തമ്പി, ഡാനിയല്‍ സാംസ്, ജയദേവ്ദ ഉനദ്ഘട്ട്, ടൈമല്‍ മില്‍സ് എന്നിവര്‍ നിന്നൊക്കെ അത്ഭുതം പ്രതീക്ഷിച്ചത് മുംബൈയുടെ പിഴവാണ്.

ടീമിന്റെ വിശ്വസ്തരായ പലരേയും കൈവിട്ടുകളഞ്ഞപ്പോള്‍ ഉത്തമ പകരക്കാരെ കണ്ടെത്താന്‍ മുംബൈക്ക് സാധിക്കാതെ പോയി. ബാറ്റിങ് നിരയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ഫോമിലേക്കെത്താനാവാത്തതും മുംബൈയെ ഇത്തവണ പിന്നോട്ടടിക്കുന്നു. സീസണ്‍ പുരോഗമിക്കവെ അവസാന സീസണില്‍ ഒപ്പമുണ്ടായിരുന്ന ചില താരങ്ങളെ മുംബൈ മിസ് ചെയ്യുന്നു. അതിലെ പ്രമുഖരായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

ക്വിന്റന്‍ ഡീകോക്ക്
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ക്വിന്റന്‍ ഡീകോക്ക് മുംബൈക്കൊപ്പം മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ്. എന്നാല്‍ മെഗാ ലേലത്തിന് മുമ്പ് താരത്തെ മുംബൈക്ക് ഒഴിവാക്കേണ്ടി വന്നു. ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് താരമായ ഡീകോക്ക് ടീമിനൊപ്പം മികച്ച പ്രകടനം നടത്തുന്നു. അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 188 റണ്‍സാണ് ഡീകോക്ക് നേടിയത്. മുംബൈയുടെ ഓപ്പണിങ് നിരക്ക് ക്ലിക്കാവാന്‍ സാധിക്കാതെ വരുമ്പോള്‍ ഡീകോക്കിന്റെ പ്രകടനത്തെ മുംബൈ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ടാവും. മെഗാ ലേലത്തില്‍ ഡീകോക്കിനായി മുംബൈക്ക് ശ്രമിക്കാമായിരുന്നുവെന്ന് ഇപ്പോള്‍ ടീം മാനേജ്‌മെന്റിന് തോന്നുന്നുണ്ടാവും.

രാഹുല്‍ ചഹാര്‍
ഇത്തവണ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ സ്പിന്നര്‍ അണ്‍ക്യാപ്പഡ് താരമായ മുരുഗന്‍ അശ്വിനാണ്. ഐപിഎല്ലില്‍ വലിയ റെക്കോഡ് അവകാശപ്പെടാനാവാത്ത താരത്തെ മുംബൈ സ്വന്തമാക്കിയപ്പോള്‍ കൈവിട്ട് കളഞ്ഞത് രാഹുല്‍ ചഹാറിനെയാണ്. മുംബൈക്കൊപ്പം ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുള്ള രാഹുല്‍ ചഹാര്‍ ഇത്തവണ പഞ്ചാബ് കിങ്‌സിനൊപ്പമാണ്. നാല് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റുമായി പഞ്ചാബിനൊപ്പം രാഹുല്‍ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. മുംബൈയുടെ നിലവിലെ സ്പിന്നര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ രാഹുല്‍ ചഹാറിനെ കൈവിട്ടതോര്‍ത്ത് മുംബൈ ഇപ്പോള്‍ സങ്കടപ്പെടുന്നുണ്ടാവുമെന്നുറപ്പ്.

ട്രന്റ് ബോള്‍ട്ട്
പേസ് നിരയില്‍ ട്രന്റ് ബോള്‍ട്ടിനെ മുംബൈ ഇന്ത്യന്‍സ് കൈവിട്ടത് ശരിക്കും ഞെട്ടിക്കുന്ന തീരുമാനമായിരുന്നു. കാരണം ന്യൂബോളിലും ഡെത്ത് ഓവറിലും മുംബൈക്കൊപ്പം മികവ് കാട്ടാന്‍ ബോള്‍ട്ടിന് സാധിച്ചിരുന്നു. 2020 സീസണില്‍ 15 മത്സരത്തില്‍ നിന്ന് 25 വിക്കറ്റും അവസാന സീസണില്‍ 14 മത്സരത്തില്‍ നിന്ന് 13 വിക്കറ്റും അദ്ദേഹം വീഴ്ത്തി. ജസ്പ്രീത് ബുംറക്കൊപ്പം മികച്ച കൂട്ടുകെട്ടായിരുന്നു ബോള്‍ട്ടിനുണ്ടായിരുന്നത്. മുംബൈയുടെ പേസ് നിര നന്നായി തല്ലുവാങ്ങുമ്പോഴാണ് ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ ബോള്‍ട്ടിനെ മുംബൈ മിസ് ചെയ്യുന്നത്. ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് താരമായ ബോള്‍ട്ട് നാല് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റുകള്‍ ഇതിനോടകം വീഴ്ത്തിയിട്ടുണ്ട്.

ക്രുണാല്‍ പാണ്ഡ്യ
മികച്ചൊരു ഓള്‍റൗണ്ടറുടെ അഭാവം മുംബൈ നിരയില്‍ മുഴച്ച് നില്‍ക്കുന്നു. ക്രുണാല്‍ പാണ്ഡ്യയെ മുംബൈ കൈവിട്ടതാണ് അതിന് പ്രധാന കാരണം. മുംബൈക്കൊപ്പം നിരവധി മാച്ച് വിന്നിങ് പ്രകടനം നടത്തിയിട്ടുള്ള താരത്തെ മെഗാ ലേലത്തിന് മുമ്പ് മുംബൈ കൈവിടുകയായിരുന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള ക്രുണാല്‍ ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണ്. 68 റണ്‍സും മൂന്ന് വിക്കറ്റും ലഖ്‌നൗവിനൊപ്പം ക്രുണാല്‍ തിളങ്ങുമ്പോള്‍ മുംബൈക്ക് കൈവിട്ടതോര്‍ത്ത് നിരാശപ്പെടാം.

ഹര്‍ദിക് പാണ്ഡ്യ
അവസാന സീസണിലെ മോശം പ്രകടനത്തിന്റെയും പരിക്കിന്റെയും പേരില്‍ ഹര്‍ദിക് പാണ്ഡ്യയെ മുംബൈ കൈവിട്ടത് വലിയ മണ്ടത്തരമായിപ്പോയി. ഭാവി നായകനായിപ്പോലും മുംബൈക്ക് പരിഗണിക്കാവുന്ന താരമായിരുന്നു. എന്നിട്ടും ഫലപ്രദമായി അദ്ദേഹത്തെ ഉപയോഗിക്കാന്‍ മുംബൈക്ക് സാധിച്ചില്ല. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനാണ് ഹര്‍ദിക്. 91 റണ്‍സും രണ്ട് വിക്കറ്റും വീഴ്ത്തിയ താരം ടീമിനെ മൂന്ന് മത്സരത്തിലും വിജയിപ്പിക്കുകയും ചെയ്തു. ഹര്‍ദിക്കിന്റെ അഭാവം മുംബൈ നിരയിലെ നികത്താനാവാത്ത വിടവാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications