For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ആശ്വാസ ജയം തേടി മുംബൈ രാജസ്ഥാനെതിരേ, ആര്‍സിബി Vs ഗുജറാത്ത്, പ്രിവ്യൂ

തുടര്‍ച്ചയായി എട്ട് മത്സരം തോറ്റിറങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് രാജസ്ഥാന്‍ റോയല്‍സിനെതിരേ ജയം നേടാനാവുമോയെന്നാണ് കണ്ടറിയേണ്ടത്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ രണ്ട് മത്സരങ്ങള്‍. 3.30 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ആര്‍സിബിയെ നേരിടുമ്പോള്‍ 7.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് - മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഇതില്‍ മുംബൈ രാജസ്ഥാന്‍ മത്സരത്തെയാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. തുടര്‍ച്ചയായി എട്ട് മത്സരം തോറ്റിറങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് രാജസ്ഥാന്‍ റോയല്‍സിനെതിരേ ജയം നേടാനാവുമോയെന്നാണ് കണ്ടറിയേണ്ടത്.

നഷ്ടപ്പെടാനൊന്നുമില്ലാതെ മുംബൈ

നഷ്ടപ്പെടാനൊന്നുമില്ലാതെ മുംബൈ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍നിന്ന് മുംബൈ ഇന്ത്യന്‍സ് പുറത്തായിക്കഴിഞ്ഞു. ശേഷിക്കുന്ന ആറ് മത്സരങ്ങള്‍ ജയിച്ചാലും മുംബൈക്ക് പ്ലേ ഓഫില്‍ കടക്കാനാവില്ല. അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങളില്‍ മുംബൈയെ എതിരാളികള്‍ ഭയക്കുക തന്നെ ചെയ്യണം. എട്ടിലും പൊട്ടിയവരെന്ന വലിയ നാണക്കേട് പേറുന്ന മുംബൈക്ക് രാജസ്ഥാനെതിരേ കൂടി തോറ്റാല്‍ അത് ടീമിലെ പ്രമുഖരുടെ കസേരയടക്കം തെറിപ്പിച്ചേക്കും. ഇത്തരമൊരു തോല്‍വി ചരിത്രത്തില്‍ ഇതേവരെ മുംബൈക്ക് നേരിടേണ്ടി വന്നിട്ടില്ല. ഈ സീസണിലെ ആദ്യ പാദത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 23 റണ്‍സിന്റെ ജയം രാജസ്ഥാനൊപ്പമായിരുന്നു.

ബാറ്റിങ്ങിലും ബൗളിങ്ങിലും മുംബൈക്ക് ആശങ്കകളേറെ. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരുടെ മോശം ഫോമാണ് പ്രധാന പ്രശ്‌നം. കറെന്‍ പൊള്ളാര്‍ഡിനും പഴയ മികവില്ല. സൂര്യകുമാര്‍ യാദവിലും തിലക് വര്‍മയിലുമാണ് പ്രതീക്ഷ. ബൗളിങ്ങില്‍ ബുംറയടക്കം എല്ലാവരും നിരാശപ്പെടുത്തുമ്പോള്‍ മുംബൈക്ക് ജയിക്കുകയ പ്രയാസം തന്നെയാണ്.

കരുത്തോടെ രാജസ്ഥാന്‍

കരുത്തോടെ രാജസ്ഥാന്‍

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ഗംഭീര പ്രകടനം കാഴ്ചവെക്കുന്ന നിരയാണ്. എട്ട് മത്സരത്തില്‍ നിന്ന് ആറ് ജയവും രണ്ട് സമനിലയുമായി അവര്‍ രണ്ടാം സ്ഥാനത്താണ്. ബാറ്റിങ് നിരയോടൊപ്പം നില്‍ക്കുന്ന ബൗളിങ് നിരയാണ് രാജസ്ഥാന്റെ ശക്തി. ഓപ്പണര്‍ ജോസ് ബട്‌ലര്‍ക്കൊപ്പം സഞ്ജു സാംസണിന്റെയും ഷിംറോന്‍ ഹെറ്റ്‌മെയറിന്റെയും പ്രകടനം ടീമിന് കരുത്ത് പകരുന്നു. ന്യൂബോളില്‍ പ്രസിദ്ധ് കൃഷ്ണയും ട്രന്റ് ബോള്‍ട്ടും എതിരാളികളെ തകര്‍ക്കുമ്പോള്‍ കറക്കി വീഴ്ത്താന്‍ യുസ് വേന്ദ്ര ചഹാലും ആര്‍ അശ്വിനുമുണ്ട്.

നേര്‍ക്കുനേര്‍ കണക്ക്

നേര്‍ക്കുനേര്‍ കണക്ക്

ഇതുവരെ 26 മത്സരത്തിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 13 തവണ മുംബൈയും 12 തവണ രാജസ്ഥാനും ജയിച്ചു. ഒരു മത്സരം ഫലം കാണാതെ പോയി. അവസാന ഏഴ് മത്സരത്തില്‍ 4-2ന് മുന്നിട്ട് നില്‍ക്കുന്നത് രാജസ്ഥാന്‍ റോയല്‍സാണ്. ഈ വര്‍ഷത്തിലെ ആദ്യ പാദത്തില്‍ മുംബൈയെ തോല്‍പ്പിച്ചത് രാജസ്ഥാന് കൂടുതല്‍ ആത്മവിശ്വാസം നല്‍കും.

കാത്തിരിക്കുന്ന റെക്കോഡുകള്‍

കാത്തിരിക്കുന്ന റെക്കോഡുകള്‍

ഒരു വിക്കറ്റ് കൂടി നേടിയാല്‍ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ നാലാം സ്ഥാനത്തേക്കെത്താന്‍ യുസ് വേന്ദ്ര ചഹാലിനാവും. നിലവില്‍ 157 വിക്കറ്റാണ് ചഹാലിന്റെ പേരിലുള്ളത്. ജോസ് ബട്‌ലര്‍ 60 റണ്‍സ് നേടിയാല്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കും. നാല് സിക്‌സുകള്‍ നേടിയാല്‍ രാജസ്ഥാനായി 100 സിക്‌സുകളെന്ന നേട്ടത്തിലെത്താനാവും. സഞ്ജു സാംസണ്‍ അഞ്ച് ബൗണ്ടറി കൂടി നേടിയാല്‍ ടി20യില്‍ 400 ബൗണ്ടറി പൂര്‍ത്തിയാക്കാനാവും. ഏഴ് വിക്കറ്റ് നേടിയാല്‍ ജസ്പ്രീത് ബുംറക്ക് 250 വിക്കറ്റുകള്‍ ടി20യില്‍ പൂര്‍ത്തിയാക്കാനാവും.

ആര്‍സിബിക്ക് അഗ്നിപരീക്ഷ

ആര്‍സിബിക്ക് അഗ്നിപരീക്ഷ

വലിയ പ്രതീക്ഷയോടെ തുടങ്ങി പതിയെ പതിയെ താഴോട്ട് പോകുന്ന അവസ്ഥയാണ് ആര്‍സിബിയുടേത്. 9 മത്സരത്തില്‍ നിന്ന് 5 ജയവും 4 തോല്‍വിയും വഴങ്ങിയ ആര്‍സിബി അഞ്ചാം സ്ഥാനത്താണ്. ബൗളര്‍മാര്‍ ഭേദപ്പെട്ട ഫോമില്‍ നില്‍ക്കുമ്പോഴും ഫഫ് ഡുപ്ലെസിസ്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരുടെ മോശം ഫോമാണ് ആര്‍സിബിക്ക് തിരിച്ചടിയാവുന്നത്. എട്ട് മത്സരത്തില്‍ നിന്ന് ഏഴ് ജയവും ഒരു തോല്‍വിയും വഴങ്ങിയ ഗുജറാത്ത് നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. മിന്നും ഫോമിലുള്ള ഗുജറാത്ത് ആര്‍സിബിക്ക് വലിയ വെല്ലുവിളി തന്നെയാണ്.

Story first published: Friday, April 29, 2022, 20:18 [IST]
Other articles published on Apr 29, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+