IPL 2022: സിഎസ്‌കെയാവുമോ മുംബൈ? ഹാട്രിക് തോല്‍വി തടയാന്‍ ഹിറ്റ്മാന്‍- മാച്ച് പ്രിവ്യു
പൂനെ: ഐപിഎല്ലില്‍ ഹാട്രിക്ക് തോല്‍വിയെന്ന നാണക്കേട് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് മൂന്നാം റൗണ്ട് പോരാട്ടത്തിന് ഇറങ്ങുന്നു. ബുധനാഴ് രാത്രി 7.30ന് നടക്കുന്ന മല്‍സരത്തില്‍ ശ്രേയസ് അയ്യരുടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് മുംബൈയുടെ എതിരാളികള്‍. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു പിറകെ മുംബൈയും ഹാട്രിക്ക് തോല്‍വിയിലേക്കു വീഴില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റ മുംബൈ പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്താണ്. മൂന്നു കളികളും തോറ്റ സിഎസ്‌കെയും രണ്ടു മല്‍സരങ്ങളില്‍ പരാജയപ്പെട്ട സണ്‍റൈസേഴ്‌സ് ഹൈദബാദുമാണ് അവസാനത്തെ രണ്ടു സ്ഥാനങ്ങളില്‍.

റിഷഭ് പന്ത് നയിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു തോറ്റു കൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് ഈ സീസണ്‍ തുടങ്ങിയത്. നാലു വിക്കറ്റിനായിരുന്നു മുംബൈയുടെ തോല്‍വി. 178 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ഡിസിക്കു മുംബൈ നല്‍കിയത്. റണ്‍ചേസില്‍ ഡിസി അഞ്ചിനു 72ലേക്കു തകര്‍ന്നെങ്കിലും മുംബൈയ്ക്കു പിന്നീട് കളിയിലെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
രണ്ടാം റൗണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിനോടാണ് മുംബൈ 23 റണ്‍സിനു തോറ്റത്. ജോസ് ബട്‌ലറുടെ (100) സെഞ്ച്വറിയിലേറി 194 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു മുബൈയ്ക്കു റോയല്‍സ് നല്‍കിയത്. പക്ഷെ എട്ടു വിക്കറ്റിനു 170 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ.

അതേസമയം, രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ മിന്നുന്ന ഫോമിലാണ്. കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും ജയിച്ച കെകെആര്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുണ്ട്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടാണ് കെകെആറിന്റെ കുതിപ്പ്.
ഉദ്ഘാടന മല്‍സരത്തില്‍ ചാംപ്യന്‍മാരായ ചെന്നൈയെ ആറു വിക്കറ്റിനു തകര്‍ത്തുകൊണ്ടു തുടങ്ങിയ കെകെആര്‍ രണ്ടാം റൗണ്ടില്‍ ആര്‍സിബിയോടു മൂന്നു വിക്കറ്റിനും പൊരുതിത്തോറ്റു. എന്നാല്‍ അവസാന കളിയില്‍ പഞ്ചാബ് കിങ്‌സിനെ തകര്‍ത്ത് കെകെആര്‍ വിജയവഴിയില്‍ തിരിച്ചെത്തി. ആധികാരികമായിരുന്നു കെകെആറിന്റെ വിജയം.

ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിനു വ്യക്തമായ മുന്‍തൂക്കമുണ്ട്. ഇതുവരെ 29 മല്‍സരങ്ങളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ഇതില്‍ 22ലും വിജയം മുംബൈയ്ക്കായിരുന്നു. വെറും ഏഴു കളികളിലാണ് കെകെആര്‍ ജയിച്ചിട്ടുള്ളത്. അവസാനമായി കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലിലും കെകെആറിനെ മുംബൈ തോല്‍പ്പിച്ചിരുന്നു.
മിന്നുന്ന ഫോമിലുള്ള ഇഷാന്‍ കിഷനാണ് മുംബൈയുടെ തുറുപ്പുചീട്ട്. കളിച്ച രണ്ടു മല്‍സരങ്ങളും ഫിഫ്റ്റിയടിച്ച താരം 135 റണ്‍സ് അടിച്ചെുത്തു കഴിഞ്ഞു. ഉയര്‍ന്ന സ്‌കോര്‍ 81 റണ്‍സാണ്. ബൗളിങില്‍ നാലു വിക്കറ്റെടുത്ത ടൈമല്‍ മില്‍സാണ് മുന്നിട്ടുനില്‍ക്കുന്നത്. കെകെആറിന്റെ നിര്‍ണായക താരങ്ങള്‍ ആന്ദ്രെ റസ്സല്‍, ഉമേഷ് യാദവ് എന്നിവരാണ്. റസ്സല്‍ 95 റണ്‍സെടുത്തപ്പോള്‍ ഉമേഷ് എട്ടു വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

സാധ്യതാ ഇലവന്‍
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- അജിങ്ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, സാം ബില്ലിങ്‌സ്, ആന്ദ്രെ റസ്സല്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍ (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ടിം സൗത്തി, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.
മുംബൈ ഇന്ത്യന്‍സ്-രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), അന്‍മോല്‍പ്രീത് സിങ്, തിലക് വര്‍മ, കരെണ്‍ പൊള്ളാര്‍ഡ്, ഡെവാള്‍ഡ് ബ്രെവിസ്, ഡാനിയേല്‍ സാംസ്, മുരുഗന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ടൈമല്‍ മില്‍സ്, ബേസില്‍ തമ്പി
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications