Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അവസാന നാല് ഓവറിലെ സിക്‌സര്‍ കിങ് ആര്? ടോപ് ഫോര്‍ ഇതാ, ധോണി തലപ്പത്ത്‌

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആവേശകരമായി മുന്നോട്ട് പോവുകയാണ്. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായിക്കഴിയുമ്പോള്‍ പോരാട്ടങ്ങള്‍ ശക്തമായിക്കഴിഞ്ഞു. ടി20 ക്രിക്കറ്റില്‍ ഡെത്ത് ഓവറിലെ പ്രകടനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. മത്സര ഫലത്തെ മാറ്റിമറിക്കുന്നത് ഡെത്ത് ഓവറിലെ ഈ പ്രകടനങ്ങളാണെന്ന് പറയാം. അവസാന നാല് ഓവറുകളില്‍ എത്ര റണ്‍സ് നേടാന്‍ ടീമുകള്‍ക്ക് സാധിക്കുന്നുവെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ഐപിഎല്ലില്‍ എല്ലാ ടീമുകളിലും ഡെത്ത് ഓവറില്‍ തല്ലിത്തകര്‍ക്കാനായി താരങ്ങളുണ്ടാവും. അതിവേഗം റണ്‍സുയര്‍ത്താന്‍ കൂടുതല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ കൈക്കരുത്തുള്ള താരങ്ങളെയാണ് ടീമുകള്‍ ആശ്രയിക്കുന്നത്. ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ച് 16-20 വരെയുള്ള ഓവറുകളില്‍ കൂടുതല്‍ സിക്‌സര്‍ നേടിയിട്ടുള്ള നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

എംഎസ് ധോണി

എംഎസ് ധോണി

സിഎസ്‌കെ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറും ഫിനിഷറുമെല്ലാമായ എംഎസ് ധോണിയാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. കൂടുതലും മധ്യ നിരയിലിറങ്ങുന്ന ധോണി 153 തവണയാണ് അവസാന അഞ്ച് ഓവറുകളില്‍ ബാറ്റ് ചെയ്തിട്ടുള്ളത്. 166 സിക്‌സുകളാണ് ധോണി നേടിയത്. ഇത്തവണ നായകസ്ഥാനമില്ലാതെ ഇറങ്ങിയ ധോണി വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവെക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ധോണി ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് നടത്തി. ക്രീസിലെത്തിയ ശേഷമുള്ള ആദ്യ പന്തില്‍ത്തന്നെ ആവേഷ് ഖാനെ ധോണി സിക്‌സര്‍ പറത്തി. ധോണിയുടെ പേരിലുള്ള ഈ ഡെത്ത് ഓവര്‍ സിക്‌സര്‍ റെക്കോഡിനെ മറികടക്കുക പ്രയാസം തന്നെയാണെന്ന് പറയാം.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ താരമായ എബി ഡിവില്ലിയേഴ്‌സാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. 140 സിക്‌സുകളാണ് അദ്ദേഹം അവസാന നാല് ഓവറില്‍ നേടിയത്. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ ബാറ്റിങ്ങിനിറങ്ങിയിരുന്ന എബിഡി അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ മിടുക്കനായിരുന്നു. പരമ്പരാഗത ബാറ്റിങ് ശൈലിയുടെ പൊളിച്ചെഴുത്താണ് എബിയുടെ ബാറ്റിങ്. മിസ്റ്റര്‍ 360 എന്ന പേര് പോലെ മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ താരം മിടുക്കനാണ്. അവസാന സീസണോടെ എബിഡി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ടൂര്‍ണമെന്റില്‍ വലിയ ആരാധക പിന്തുണയുള്ള താരമാണ് ഡിവില്ലിയേഴ്‌സ്.

കറെന്‍ പൊള്ളാര്‍ഡ്

കറെന്‍ പൊള്ളാര്‍ഡ്

മുംബൈ ഇന്ത്യന്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് കരുത്താണ് കറെന്‍ പൊള്ളാര്‍ഡ്. ഫിനിഷറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ പൊള്ളാര്‍ഡ് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ളവനാണ്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരം ടീമിന്റെ വൈസ് ക്യാപ്റ്റന്‍കൂടിയാണ്. ഡെത്ത് ഓവറിലെ സിക്‌സര്‍ വീരന്മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് പൊള്ളാര്‍ഡിന്. 16-20 ഓവറില്‍ ബാറ്റ് ചെയ്ത് 137 സിക്‌സാണ് പൊള്ളാര്‍ഡ് നേടിയത്. തന്റെ മസില്‍ പവര്‍ ക്രിക്കറ്റില്‍ നന്നായി ഉപയോഗിക്കുന്ന അദ്ദേഹം സ്പിന്നിനെതിരേ കടന്നാക്രമിക്കുന്ന താരമാണ്. എന്നാല്‍ സ്പിന്നിനെതിരേ തന്നെയാണ് അദ്ദേഹം കൂടുതലും പുറത്തായിട്ടുള്ളതും.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

മുംബൈ ഇന്ത്യന്‍സ് ഓപ്പണറും ക്യാപ്റ്റനുമായ രോഹിത് ശര്‍മയാണ് ഈ റെക്കോഡില്‍ നാലാം സ്ഥാനത്ത്. 16-20 ഓവറില്‍ 90 സിക്‌സുകളാണ് രോഹിത് ശര്‍മ പറത്തിയത്. ഓപ്പണറായാണ് രോഹിത് കൂടുതല്‍ കളിച്ചതെങ്കിലും കരിയറിന്റെ തുടക്ക കാലത്ത് അദ്ദേഹം മധ്യനിര ബാറ്റ്‌സ്മാനായിരുന്നു. 2013ല്‍ മുംബൈയിലെത്തുന്നതിന് മുമ്പ് ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ താരമായിരുന്നു രോഹിത്. 86 ഇന്നിങ്‌സിലാണ് അദ്ദേഹത്തിന് അവസാന നാല് ഓവര്‍ ബാറ്റ് ചെയ്യാനായത്. ഇനി ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ രോഹിത് തയ്യാറാവാന്‍ സാധ്യത കുറവായതിനാല്‍ ഈ റെക്കോഡില്‍ കൂടുതല്‍ സിക്‌സുകള്‍ ചേര്‍ക്കുക പ്രയാസം തന്നെയാവും.

Story first published: Saturday, April 2, 2022, 13:01 [IST]
Other articles published on Apr 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+