
2007ലെ പ്രഥമ ടി20 ലോകകപ്പ് വന്‍ വിജയമായി മാറിയതിനു പിന്നാലെയായിരുന്നു തൊട്ടടുത്ത വര്‍ഷം തന്നെ ഐപിഎല്ലിനു ബിസിസിഐ തുടക്കമിട്ടത്. ന്യൂസിലാന്‍ഡിന്റെ മുന്‍ ഇതിഹാസ താരം ബ്രെന്‍ഡന്‍ മക്കെല്ലത്തിന്റെ ബാറ്റിങ് വെടിക്കെട്ടോടെയായിരുന്നു ഐപിഎല്ലിനു ആരവമുയര്‍ന്നത്. ഉദ്ഘാടന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി വെറും 73 ബോളില്‍ പുറത്താവാതെ 158 റണ്‍സ് മക്കെല്ലം വാരിക്കൂട്ടുകയായിരുന്നു. 13 സിക്‌സറും 10 ബൗണ്ടറികളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയായിരുന്നു മക്കെല്ലത്തിന്റെ തീപ്പൊരി പ്രകടനം. പ്രഥമ സീസണില്‍ കിരീടമുയര്‍ത്തിയത് അന്തരിച്ച മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സായിരുന്നു.

സീസണിലെ ഏറ്റവും ദുര്‍ബലരായ ടീമെന്നായിരുന്നു റോയല്‍സ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. പക്ഷെ എല്ലാ പ്രവചനങ്ങളും തെറ്റിച്ചുകൊണ്ട് അവര്‍ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാവുകയായിരുന്നു. ഡെക്കാന്‍ ചാര്‍ജേഴ്‌സ് ഹൈദരാബാദായിരുന്നു കടലാസില്‍ ഏറ്റവും കരുത്തരായ ടീം. പക്ഷെ അവര്‍ പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു. കഴിഞ്ഞ 14 സീസണുകളെടുത്താല്‍ രണ്ടു ഫ്രാഞ്ചൈസികളാണ് ഏറ്റവുമധികം തവണ കിരീടം പങ്കിട്ടത്. മുംബൈ ഇന്ത്യന്‍സ് അഞ്ചു തവണ ജേതാക്കളായപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നാലു തവണയും വിജയികളായി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് രണ്ടു തവണ കപ്പുയര്‍ത്തി.

പ്രഥമ സീസണില്‍ കളിച്ച ചില താരങ്ങള്‍ 14 വര്‍ഷങ്ങള്‍ക്കു ശേഷം ഈ സീസണിലും കളിക്കുന്നുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. 15 താരങ്ങളാണ് 2008ല്‍ കളിച്ച ശേഷം ഇത്തവണയും കളി തുടരുന്നത്. ഇവരില്‍ 14 േേപരും ഇന്ത്യന്‍ താരങ്ങളാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള വെസ്റ്റ് ്ഇന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയാണിത്.

വിരാട് കോലി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), വൃധിമാന്‍ സാഹ (ഗുജറാത്ത് ടൈ്റ്റന്‍സ്), എംഎസ് ധോണി (ചെന്നൈ സൂപ്പര്‍ കിങ്‌സ്), രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്), രവീന്ദ്ര ജഡേജ (ചെന്നൈ സൂപ്പര്‍ കിങ്‌സ്), ശിഖര്‍ ധവാന്‍ (പഞ്ചാബ് കിങ്‌സ്), ദിനേശ് കാര്‍ത്തിക് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), പ്രദീപ് സാങ്വാന്‍ (ഗുജറാത്ത് ടൈറ്റന്‍സ്), സിദ്ധാര്‍ഥ് കൗള്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), ആര്‍ അശ്വിന്‍ (രാജസ്ഥാന്‍ റോയല്‍സ്), മനീഷ് പാണ്ഡെ (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്്), റോബിന്‍ ഉത്തപ്പ (ചെന്നൈ സൂപ്പര്‍ കിങ്‌സ്), അജിങ്ക്യ രഹാനെ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്), റിഷി ധവാന്‍ (പഞ്ചാബ് കിങ്‌സ്) എന്നിവരാണ് കന്നി സീസണിലും ഇപ്പോഴും കളിക്കുന്ന ഇന്ത്യക്കാര്‍. പ്രഥമ സീസണിലെ കെകെആര്‍- ആര്‍സിബി ഉദ്ഘാടന മല്‍സരമെടുത്താല്‍ അന്നു പ്ലെയിങ് ഇലവനിലുണ്ടായിരുന്നവരില്‍ കോലിയും സാഹയും മാത്രമേ ഈ സീസണില്‍ മല്‍സരരംഗത്തുള്ളൂ.

വിരാട് കോലി മാത്രമാണ് 2008 മുതല്‍ ഇപ്പോഴും ഒരൊറ്റ ഫ്രാഞ്ചൈസിക്കു വേണ്ടി കളിച്ച ഒരേയൊരു താരം. ആര്‍സിബിക്കു വേണ്ടി 213 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞ അദ്ദേഹം ടൂര്‍ണമെന്റിലെ ഓള്‍ടൈം സ്‌കോറര്‍ കൂടിയാണ്. 6402 റണ്‍സ് കോലിയുടെ പേരിലുണ്ട്. അഞ്ചു സെഞ്ച്വറികളും 42 ഫിഫ്റ്റികളുമാണ് 37 ശരാശരിയില്‍ അദ്ദേഹം അടിച്ചെടുത്തത്. കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ 113 റണ്‍സാണ്.


Click it and Unblock the Notifications