Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഒരു ഫിഫ്റ്റി പോലുമില്ലാതെ കൂടുതല്‍ ഇന്നിങ്‌സ്, ടോപ് ഫൈവില്‍ ധോണിയും, പട്ടിക ഇതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആവേശം ആരംഭിക്കാന്‍ ഇനി നാല് നാള്‍ മാത്രമാണുള്ളത്. 26ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ത്തന്നെ വലിയ മാറ്റങ്ങള്‍ എല്ലാ ടീമുകളിലും സംഭവിച്ചിട്ടുണ്ട്. അവസാന സീസണില്‍ ഒരേ ടീമിനായി പൊരുതിയ പല പ്രമുഖ താരങ്ങളും ഇത്തവണ എതിരാളികളാണ്.

അവസാന രണ്ട് സീസണുകളില്‍ പല താരങ്ങളുടെയും ബാറ്റിങ് പ്രകടനം പ്രതീക്ഷക്കൊത്തായിരുന്നില്ല. മികച്ച താരങ്ങളാണെങ്കിലും ഒരു ഫിഫ്റ്റി പോലും നേടാന്‍ സാധിക്കാത്ത ചില താരങ്ങളുണ്ട്. അവസാനത്തെ രണ്ട് സീസണുകള്‍ പരിഗണിച്ച് ഫിഫ്റ്റിയില്ലാതെ കൂടുതല്‍ ഇന്നിങ്‌സുകള്‍ കളിച്ച അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ക്രുണാല്‍ പാണ്ഡ്യ

ക്രുണാല്‍ പാണ്ഡ്യ

മുംബൈ ഇന്ത്യന്‍സിന്റെ മാച്ച് വിന്നിങ് ഓള്‍റൗണ്ടറായ ക്രുണാല്‍ പാണ്ഡ്യയാണ് ഈ നാണക്കേടിന്റെ പട്ടികയില്‍ തലപ്പത്ത്. അര്‍ധ സെഞ്ച്വറിയില്ലാതെ 24 ഇന്നിങ്‌സുകളാണ് ക്രുണാല്‍ പാണ്ഡ്യ കളിച്ചത്. ഒരു കാലത്ത് മുംബൈയുടെ വിശ്വസ്തനായിരുന്ന താരത്തിന്റെ അവസാന രണ്ട് സീസണിലെ പ്രകടനങ്ങളും പ്രതീക്ഷക്കൊത്തായിരുന്നില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും നിറം മങ്ങിയ ക്രുണാല്‍ പാണ്ഡ്യയെ മെഗാ ലേലത്തിന് മുമ്പ് മുംബൈ ഒഴിവാക്കിയിരുന്നു. മെഗാ ലേലത്തില്‍ കെ എല്‍ രാഹുല്‍ നായകനായ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ് ഇത്തവണ ക്രുണാലിനെ സ്വന്തമാക്കിയിരിക്കുന്നത്.

എംഎസ് ധോണി

എംഎസ് ധോണി

അവസാന സീസണില്‍ സിഎസ്‌കെയെ കിരീടം ചൂടിപ്പിക്കാന്‍ നായകനെന്ന നിലയില്‍ എംഎസ് ധോണിക്ക് സാധിച്ചെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ ധോണിക്ക് പഴയ പ്രതാപത്തിനൊത്ത് ഉയാരാനാവുന്നില്ല. അവസാന രണ്ട് സീസണിലെ ധോണിയുടെ ബാറ്റിങ് പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. അതുകൊണ്ട് തന്നെ ഈ നാണക്കേടിന്റെ റെക്കോഡില്‍ രണ്ടാം സ്ഥാനത്താണ് ധോണി. ഒരു അര്‍ധ സെഞ്ച്വറി പോലുമില്ലാതെ 23 ഇന്നിങ്‌സാണ് ധോണി കളിച്ചത്. ഫിനിഷറെന്ന നിലയിലെ ധോണിയുടെ പഴയ വെടിക്കെട്ട് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് ഇനിയൊരിക്കല്‍ കൂടി കാണുക എളുപ്പമാവില്ലെന്നുറപ്പ്. ഇത്തവണയും സിഎസ്‌കെയുടെ നായകസ്ഥാനത്ത് ധോണിയാണ്.

റിയാന്‍ പരാഗ് - അബ്ദുല്‍ സമദ്

റിയാന്‍ പരാഗ് - അബ്ദുല്‍ സമദ്

രാജസ്ഥാന്‍ റോയല്‍സിന്റെ യുവ ഓള്‍റൗണ്ടറാണ് റിയാന്‍ പരാഗ്. വലിയ പ്രതീക്ഷ നല്‍കിയ താരമാണെങ്കിലും അവസാന രണ്ട് സീസണിലും അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി. 18 ഇന്നിങ്‌സുകളാണ് ഒരു ഫിഫ്റ്റി പോലുമില്ലാതെ അവസാന രണ്ട് സീസണുകളില്‍ റിയാന്‍ പരാഗ് കളിച്ചത്. ഇത്തവണ രാജസ്ഥാന്‍ മെഗാ ലേലത്തിന് മുമ്പ് പരാഗിനെ ഒഴിവാക്കിയെങ്കിലും ലേലത്തിലൂടെ തിരിച്ചെത്തിച്ചിരുന്നു. ഇത് വലിയ വിമര്‍ശനത്തിനും കാരണമായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവതാരം അബ്ദുല്‍ സമദും അര്‍ധ സെഞ്ച്വറിയില്ലാതെ 18 ഇന്നിങ്‌സുകളാണ് അവസാന രണ്ട് സീസണുകളില്‍ കളിച്ചത്.

റാഷിദ് ഖാന്‍

റാഷിദ് ഖാന്‍

സണ്‍റൈസേഴ്‌സ് ഹൈദാരാബാദിന്റെ അഫ്ഗാന്‍ സ്പിന്‍ ഓള്‍റൗണ്ടറായിരുന്ന റാഷിദ് ഖാന്‍ അവസാന രണ്ട് സീസണില്‍ 17 ഇന്നിങ്‌സുകളാണ് അര്‍ധ സെഞ്ച്വറിയില്ലാതെ കളിച്ചത്. മികച്ച റെക്കോഡുകളുള്ള സ്പിന്നറായ താരം അവസാന സീസണോടെ ഹൈദരാബാദ് വിട്ടു. ഇത്തവണ ഹര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ് റാഷിദ് ഖാനുള്ളത്. ടി20 ഫോര്‍മാറ്റില്‍ വലിയ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് റാഷിദ് ഖാന്‍.

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. അര്‍ധ സെഞ്ച്വറിയില്ലാതെ 15 ഇന്നിങ്‌സുകളാണ് അദ്ദേഹം കളിച്ചത്. ഇത്തവണയും ഡല്‍ഹിക്കൊപ്പം അക്ഷറുണ്ട്. മിക്ക മത്സരങ്ങളിലും അവസാന സമയത്താണ് അക്ഷറിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാറ്. അതുകൊണ്ട് തന്നെ വലിയ പ്രകടനം നടത്താന്‍ പലപ്പോഴും അദ്ദേഹത്തിന് അവസരം ലഭിക്കാറില്ലെന്നതാണ് വസ്തുത.

Story first published: Tuesday, March 22, 2022, 11:01 [IST]
Other articles published on Mar 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+