Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ധോണിയേക്കാള്‍ മികച്ച ക്യാപ്റ്റന്‍ ഐപിഎല്ലില്‍ ഇല്ലെന്ന് ഹര്‍ഭജന്‍

മുംബൈ: ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തിന് മുമ്പ് ഒരിക്കല്‍ കൂടി ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണി. അപ്രതീക്ഷിതമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ധോണി മാറിയിരിക്കുകയാണ്. രവീന്ദ്ര ജഡേജയാണ് ഇപ്പോള്‍ ക്യാപ്റ്റന്‍. ഇപ്പോഴിതാ ധോണിയുടെ തീരുമാനം തന്നെ അമ്പരപ്പിച്ചുവെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഈ സീസണിന് മുമ്പ് ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഈ സീസണ്‍ അത്തരമൊരു താരത്തെ വളര്‍ത്തിയെടുക്കാന്‍ ധോണി ശ്രമിക്കുമെന്നായിരുന്നു ഞാന്‍ കരുതിയത്. ഐപിഎല്ലില്‍ ധോണിയേക്കാള്‍ മികച്ച ക്യാപ്റ്റനില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഹര്‍ഭജന്‍ പറഞ്ഞു.

1

ഒരുപാട് ചിന്തിച്ച ശേഷമായിരിക്കും ധോണി ഈ തീരുമാനം എടുത്തിട്ടുണ്ട്. ജഡേജയാണ് ക്യാപ്റ്റനെങ്കിലും,സമ്മര്‍ദ ഘട്ടങ്ങളില്‍ ധോണിയുടെ ശൈലി കളത്തില്‍ കാണാന്‍ സാധിക്കുമെന്നും ഹര്‍ഭജന്‍ പറഞ്ഞു. അതേസമയം മുന്‍ പാകിസ്താന്‍ ഷോയിബ് അക്തറും ധോണിയെ പുകഴ്ത്തി. ധോണി തന്നെയാണ് ഐപിഎല്ലില്‍ ഇപ്പോഴും മികച്ച താരമെന്ന് അക്തര്‍ പറയുന്നു. ധോണിയുടെ പരിചയസമ്പത്ത് വലിയ ഗുണം ചെയ്യും. ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളാണ് ധോണി. ഐപിഎല്ലിലും അങ്ങനെ തന്നെയാണ്. മാനസികമായി അദ്ദേഹം ക്ഷീണിതനായിട്ടുണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്. മറ്റാരെയെങ്കിലും ഉത്തരവാദിത്തം ഏല്‍പ്പിച്ച് സ്വതന്ത്രമായി കളിക്കാമെന്നാവും ധോണി കരുതിയതെന്നും അക്തര്‍ പറഞ്ഞു.

അതേസമയം ധോണി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറാന്‍ ആഗ്രഹിക്കുന്നതായി രവീന്ദ്ര ജഡേജയാണ് തന്നോട് പറഞ്ഞതെന്ന് സിഎസ്‌കെ സിഇഒ. കാശി വിശ്വനാഥന്‍ പറയുന്നു. ജഡേജയ്ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ അതിലൂടെ ഏറ്റെടുക്കാനാവുമെന്ന് ധോണി കരുതിയിരുന്നു. ധോണി പെട്ടെന്ന് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത് എന്നെ ശരിക്കും ഞെട്ടിച്ചു. ധോണി എന്ത് തന്നെ തീരുമാനമെടുത്താലും അത് സിഎസ്‌കെയുടെ താല്‍പര്യം മുന്‍നിര്‍ത്തിയാവുമെന്നും വിശ്വനാഥന്‍ പറഞ്ഞു. ധോണി ഈ സമയത്ത് മാറുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. സിഎസ്‌കെയുടെ സുപ്രധാന താരങ്ങളിലൊരാളാണ് ധോണിയെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു.

പരിശീലന സമയത്ത് ഞാന്‍ ജഡേജയോട് സംസാരിച്ചിരുന്നു. ധോണി കഴിഞ്ഞ വര്‍ഷം തന്നെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തതായി ജഡേജ പറഞ്ഞിരുന്നു. ധോണിക്കൊപ്പം കളിക്കുന്നത് ജഡേജയുടെ ക്യാപ്റ്റന്‍സിക്ക് ഗുണം ചെയ്യും. ഒരുപാട് കാര്യങ്ങള്‍ ജഡേജയ്ക്ക് ധോണിയില്‍ നിന്ന് ലഭിക്കും. അത് വലിയ കാര്യമാണെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു. അതേസമയം സിഎസ്‌കെയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും ഇനിയുള്ള സീസണുകളില്‍ ധോണി കളിക്കുമെന്ന് ടീം വ്യക്തമാക്കി. ജഡേജ സിഎസ്‌കെയെ നയിക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനാണ്.

അതേസമയം കഴിഞ്ഞ സീസണില്‍ അടക്കം സിഎസ്‌കെയുടെ നെടുംതൂണായിരുന്നു ജഡേജ. നിരവധി മത്സരങ്ങളില്‍ ടീമിനെ വിജയിപ്പിക്കുകയും ചെയ്തിരുന്നു. ധോണിയുടെ പിന്തുണ കൂടി വന്നതോടെ ക്യാപ്റ്റന്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു താരം. സുരേഷ് റെയ്‌ന ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് ലഭിക്കേണ്ടിയിരുന്ന ക്യാപ്റ്റന്‍ സ്ഥാനം കൂടിയാണിത്. നേരത്തെ ധോണിക്ക് ശേഷം സിഎസ്‌കെയെ നയിച്ചത് റെയ്‌നയായിരുന്നു.എന്നാല്‍ സമീപകാലത്തെ മോശം ഫോമും ചെന്നൈ മാനേജ്‌മെന്റുമായി നല്ല ബന്ധമില്ലാത്തതും ഇത്തവണ റെയ്‌നയെ കൈവിടാന്‍ ടീമിനെ പ്രേരിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യത്തില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

Story first published: Saturday, March 26, 2022, 19:07 [IST]
Other articles published on Mar 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+