IPL 2022: 'ബിഗ് ബ്രദേഴ്‌സ്'- പ്രായം കൂടിയ ക്യാപ്റ്റന്‍മാരെ അറിയാം, ധോണി തലപ്പത്ത്
ഐപിഎല്ലിന്റെ 15ാം സീസണിനു 26നു തുടക്കം കുറിക്കാനിരിക്കെ പത്തു ഫ്രാഞ്ചൈസികളുടെയും ക്യാപ്റ്റന്‍മാരുടെ ലിസ്റ്റ് പുറത്തുവന്നു കഴിഞ്ഞു. ഏറ്റവും അവസാനമായി നായകനെ പ്രഖ്യാപിച്ചത് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂഗാണ്. സ്ഥാനമൊഴിഞ്ഞ വിരാട് കോലിയുടെ പകരക്കാരനായി സൗത്താഫ്രിക്കയുടെ വെറ്ററന്‍ ബാറ്റര്‍ ഫഫ് ഡുപ്ലെസി നായകസ്ഥാനമേറ്റെടുക്കുകയായിരുന്നു.
പരിചസമ്പന്നരായ ചില ക്യാപ്റ്റന്‍മാരെയും അതുപോലെ തന്നെ അനുഭവസമ്പത്ത് കുറഞ്ഞ ചില നായകന്‍മാരെയും നമുക്ക് ഇത്തവണ കാണാന്‍ സാധിക്കും. പ്രായം കുറഞ്ഞവരില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ റിഷഭ് പന്തും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ശ്രേയസ് അയ്യരുമാണ് മുന്നിലുള്ളത്. വരാനിരിക്കുന്ന സീസണിലെ ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റന്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

രോഹിത് ശര്‍മ (34 വയസ്സ്)
അഞ്ചു തവണ ചാംപ്യന്‍മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സിന്റെ നായകനും ഇന്ത്യയുടെ പുതിയ ഫുള്‍ ടൈം ക്യാപ്റ്റനുമായ രോഹിത് ശര്‍മയാണ് ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ നായകന്‍. 34 കാരനായ ഹിറ്റ്മാന്‍ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം തവണ കിരീടമുയര്‍ത്തിയ നായകനെന്ന റെക്കോര്‍ഡിന്റെ അവകാശി കൂടിയാണ്.

അഞ്ചു തവണയാണ് അദ്ദേഹം മുംെൈബ ജേതക്കളാക്കിയത്. 2013, 15, 17, 19, 20 വര്‍ഷങ്ങളിലായിരുന്നു രോഹിത്തിനു കീഴില്‍ മുംബൈയുടെ കിരീടധാരണം.
മുംബൈയിലെത്തുന്നതിനു മുമ്പ് 2009ല്‍ ഒരു താരമായി ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പവും രോഹിത് കിരീടവിജയം ആഘോഷിച്ചിട്ടുണ്ട്. പുതിയ സീസണിലും കിരീട ഫേവറിറ്റുകളില്‍ മുന്‍നിരയില്‍ തന്നെയുള്ള ടീമുകളിലൊന്നാണ് മുംബൈ.

ഫഫ് ഡുപ്ലെസി (37 വയസ്സ്)
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പുതിയ ക്യാപ്റ്റനായി മാറിയ സൗത്താഫ്രിക്കയുടെ സൂപ്പര്‍ താരം ഫഫ് ഡുപ്ലെസിയാണ് പ്രായം കൂടിയ രണ്ടാമത്തെ നായകന്‍. 37 കാരനായ അദ്ദേഹം ഇതാദ്യമായിട്ടാണ് ഒരു ഐപിഎല്‍ ടീമിന്‍െ ക്യാപ്റ്റനായി മാറിയത്. കരിയറിന്റെ ഭൂരിഭാഗവും ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയാണ് ഡുപ്ലെസി കളിച്ചിട്ടുള്ളത്.

നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സൗത്താഫ്രിക്കന്‍ ടീമിന്റെ ഭാഗമല്ലെങ്കിലും നേരത്തേ മൂന്നു ഫോര്‍മാറ്റുകളിലും നായകനായിരുന്നു അദ്ദേഹം. കഴിഞ്ഞ ഐപിഎല്ലില്‍ സിഎസ്‌കെയെ നാലാം ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച ശേഷമാണ് ഡുപ്ലെസി ആര്‍സിബിയിലെത്തിയിരിക്കുന്നത്. 633 റണ്‍സുമായി സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരം കൂടിയായിരുന്നു അദ്ദേഹം. ലേലത്തിനു മുമ്പ് ഡുപ്ലെസിയെ സിഎസ്‌കെ ഉറപ്പായും നിലനിര്‍ത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ നായകന്‍ എംഎസ് ധോണി, രവീന്ദ്ര ജഡേജ, മോയിന്‍ അലി, റുതുരാജ് ഗെയ്ക്വാദ് എന്നിവരെയാണ് സിഎസ്‌കെ നിലനിര്‍ത്തിയത്. ഇതോടെ ഡുപ്ലെസി ലേലത്തിനുള്ള പൂള്‍ ഉള്‍പ്പെടുകയായിരുന്നു. ലേലത്തില്‍ സിഎസ്‌കെ അദ്ദേഹത്തെ ഉറപ്പായും തിരിച്ചുകൊണ്ടു വരുമെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ ഡുപ്ലെസിയുടെ മൂല്യം കുത്തനെ ഉയര്‍ന്നതോടെ സിഎസ്‌കെ പിന്‍മാറുകയും ആര്‍സിബി സ്വന്തമാക്കുകയുമായിരുന്നു.

എംഎസ് ധോണി (40 വയസ്)
ഐപിഎല്ലിന്റെ 15ാം സീസണിലെ ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ താരം കൂടിയായ എംഎസ് ധോണിയാണ്. 40 വയസ്സ് പിന്നിട്ടു കഴിഞ്ഞ അദ്ദേഹത്തിന്റെ ഒരുപക്ഷെ അവസാനത്തെ സീസണായിരിക്കും ഇത്തവണത്തേത്. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയെ നാലാം കിരീടത്തിലേക്കു നയിച്ച ശേഷം ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ താന്‍ കളി തുടരാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന അദ്ദേഹം വ്യക്തമാക്കിയതോടെ അഭ്യൂഹങ്ങള്‍ അവസാനിക്കുകയായിരുന്നു.

2008ല പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ ധോണി സിഎസ്‌കെയെ നയിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടു സീസണുകളില്‍ സിഎസ്‌കെ ലീഗില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ മാത്രമാണ് അദ്ദേഹം മറ്റൊരു ടീമിലേക്കു മാറിയത്. 2018ല്‍ സിഎസ്‌കെ ഐപിഎല്ലിലേക്കു മടങ്ങിയെത്തിയപ്പോള്‍ ധോണി ക്യാപ്റ്റനായി തന്നെ അവര്‍ക്കൊപ്പം തിരിച്ചുവരികയായിരുന്നു. നാലു തവണ അദ്ദേഹം ടീമിനെ ചാംപ്യന്‍മാരാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന സീസണില്‍ സിഎസ്‌കെയെ അഞ്ചാം കിരീടത്തിലേക്കു നയിച്ച് മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പമെത്തിയ ശേഷം ധോണി വിരമിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications