Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ധോണിയെ സമ്മര്‍ദ്ദം കീഴ്‌പ്പെടുത്തില്ല, യുവരാജ് അങ്ങനെയല്ല, പാഡി അപ്റ്റന്‍ പറയുന്നു

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരെന്ന തലയെടുപ്പോടെയെത്തിയ സിഎസ്‌കെ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ആദ്യ മൂന്ന് മത്സരത്തിലും ടീം ദയനീയമായി തോറ്റു. എംഎസ് ധോണിക്ക് നായകസ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറി ഇറങ്ങിയ സീസണില്‍ സിഎസ്‌കെയ്ക്ക് പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ലെന്നതാണ് എടുത്തു പറയേണ്ടത്.

ധോണി ബാറ്റ്‌സ്മാനെന്ന നിലയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാന്‍ ആദ്യ രണ്ട് മത്സരത്തിലും ധോണിക്ക് സാധിച്ചിരുന്നു. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ നന്നായി ബാറ്റ് ചെയ്യാന്‍ മിടുക്കുള്ള ധോണി ഇത്തവണയും തന്റെ മിന്നും ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കുന്നു. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് കളിപ്പിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ ബാറ്റിങ് മികവിന് കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിക്കാന്‍ ഇത്തവണ സാധിച്ചു.

1

ഇപ്പോഴിതാ സമ്മര്‍ദ്ദത്തിന് ഒരിക്കലും കീഴ്‌പ്പെടുത്താനാവാത്ത താരമാണ് ധോണിയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ രാജസ്ഥാന്‍ റോയല്‍സ് മുഖ്യ പരിശീലകനായ പാഡി അപ്റ്റന്‍. 'ധോണി ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷറാണ്. സമ്മര്‍ദ്ദത്തിന് ഒരിക്കല്‍ പോലും അവന്‍ കീഴ്‌പ്പെടില്ല. 2011ലെ ലോകകപ്പ് ഫൈനലിന് മുമ്പ് തന്റെ മികവിനൊത്ത് ഉയരാന്‍ ധോണിക്കായിരുന്നില്ല. എന്നാല്‍ സമ്മര്‍ദ്ദം നിറഞ്ഞ ഫൈനലിലെ പ്രകടനം നോക്കുക. യുവരാജ് സിങ് അന്ന് ലോകകപ്പിലെ താരമായി. എന്നാല്‍ സമ്മര്‍ദ്ദത്തെ മികച്ച രീതിയില്‍ നേരിടാന്‍ എല്ലാവര്‍ക്കും സാധിക്കില്ല. അത്തരത്തിലുള്ള കഴിവ് ലഭിച്ച അപൂര്‍വ്വം താരങ്ങളിലൊരാളാണ് ധോണി. എന്നാല്‍ യുവരാജ് സിങ് അങ്ങനെയല്ല'- പാഡി അപ്റ്റന്‍ പറഞ്ഞു.

2

ധോണിയുടെ നായക മികവിനെയും പാഡി പ്രശംസിച്ചു. ' സാഹചര്യത്തെ അറിഞ്ഞ് ടീമിനെ നയിക്കാന്‍ കഴിവുള്ള നായകനാണ് ധോണി. പരിശീലകന്മാരുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ അവന്‍ ശ്രമിക്കാറുണ്ട്. ഗാരി കേഴ്സ്റ്റനുമായി ധോണിക്കുള്ള മികച്ച ബന്ധമാണ് 2011ല്‍ കണ്ടത്. ധോണിയുടെ മികവിനെക്കുറിച്ച് ഗാരി എന്നോട് പറഞ്ഞിട്ടുണ്ട്. പരിശീലകരോട് തുറന്ന് സംസാരിക്കുന്ന നായകന്‍ കൂടിയാണവന്‍'- പാഡി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ഇതിഹാസ നായകന്മാരിലൊരാളാണ് ധോണി. മൂന്ന് ഐസിസി കിരീടം അദ്ദേഹം ഇന്ത്യക്ക് നേടിക്കൊടുത്തു. 2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിക്കൊടുത്ത് വരവറിയിച്ച ധോണി 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ കിരീടം ചൂടിച്ചു. 2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും അദ്ദേഹം ഇന്ത്യക്ക് നേടിക്കൊടുത്തു. സിഎസ്‌കെയുടെ നായകനായി 12 വര്‍ഷം തുടര്‍ന്ന ധോണി നാല് ഐപിഎല്‍ കിരീടമാണ് ടീമിന് നേടിക്കൊടുത്തത്.

3

ഇത് ധോണിയുടെ അവസാന സീസണാവാന്‍ സാധ്യത കൂടുതലായതിനാലാണ് അദ്ദേഹം ജഡേജക്ക് നായകസ്ഥാനം കൈമാറിയത്. എന്നാല്‍ ഈ നീക്കം ടീമിന് ഗുണകരമായിട്ടില്ലെന്നാണ് നിലവിലെ സാഹചര്യത്തില്‍ പറയാനാവുന്നത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും പ്രതീക്ഷക്കൊത്ത നിലവാരത്തിലേക്ക് ഉയരാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുന്നില്ല. ചാമ്പ്യന്മാരെന്ന വിശേഷണത്തിനൊത്ത പ്രകടനമല്ല അവര്‍ നടത്തുന്നത്. ജഡേജക്ക് നായകനെന്ന നിലയില്‍ വലിയ സമ്മര്‍ദ്ദമുണ്ട്. ഇത് ടീമിനെയും പ്രതികൂലമായി ബാധിക്കുന്നു.

4

യുവരാജ് സിങ് സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കെല്‍പ്പുള്ള താരമല്ലെന്ന പാഡി അപ്റ്റണിന്റെ വിലയിരുത്തല്‍ എത്രത്തോളം അംഗീകരിക്കാം എന്നതില്‍ വിഭിന്ന അഭിപ്രായമുണ്ടാവുമെന്നുറപ്പാണ്. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യക്ക് നേടിക്കൊടുക്കുന്നതില്‍ ഏറ്റവും നിര്‍ണ്ണായക പങ്കുവഹിച്ച താരങ്ങളിലൊരാള്‍ യുവരാജാണ്. പല തവണ മാച്ച് വിന്നിങ് പ്രകടനം നടത്താന്‍ യുവരാജിനായിട്ടുണ്ട്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ പന്തെറിഞ്ഞ് വിക്കറ്റ് നേടിയ നിരവധി മത്സരങ്ങളും യുവരാജിന്റെ കരിയറിലുണ്ട്. ഇന്ത്യയുടെ ചാമ്പ്യന്‍ താരങ്ങളിലൊരാളാണ് യുവരാജ്.

Story first published: Thursday, April 7, 2022, 13:47 [IST]
Other articles published on Apr 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+