Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രോഹിത്തും കോലിയുമുള്ള പട്ടികയില്‍ ധോണി, 7000 റണ്‍സ് മറികടന്നു, മുന്നിലുള്ളത് ഈ താരങ്ങള്‍

മുംബൈ: മഹേന്ദ്ര സിംഗ് ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. എന്നാല്‍ ഇപ്പോഴും റെക്കോര്‍ഡുകള്‍ ധോണിക്ക് പിന്നാലെയാണ്. ലഖ്‌നൗവിനെതിരായ മത്സരത്തിലും പുതിയൊരു റെക്കോര്‍ഡ് ധോണി സ്വന്തമാക്കിയിരിക്കുകയാണ്. ടി20കളില്‍ ഏഴായിരം റണ്‍സ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ധോണി. ഐപിഎല്ലിന്റെ പതിനഞ്ച് സീസണിലും ധോണി കളിച്ചിട്ടുണ്ട്. ഇതുവരെ 222 മത്സരങ്ങളാണ് കളിച്ചത്. ഐപിഎല്ലില്‍ആദ്യമായി സിക്‌സര്‍ അടിച്ചാണ് ധോണി മത്സരം തുടങ്ങിയത്. മത്സരത്തില്‍ ആറ് പന്തില്‍ 16 റണ്‍സാണ് താരം നേടിയത്. രണ്ട് ബൗണ്ടറിയും ധോണിയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. പഴയ ധോണിയുടെ വീര്യം ബാറ്റിംഗില്‍ ഉണ്ടായിരുന്നു.

1

ഐപിഎല്ലില്‍ 7000 റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് എംഎസ് ധോണി. വിരാട് കോലി, രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍, റോബിന്‍ ഉത്തപ്പ എന്നിവരാണ് ഈ നേട്ടം ടി20 ക്രിക്കറ്റില്‍ സ്വന്തമാക്കിയ ഇന്ത്യക്കാര്‍. ഈ നേട്ടം സ്വന്തമാക്കാന്‍ മത്സരത്തില്‍ 15 റണ്‍സായിരുന്നു ധോണിക്ക് വേണ്ടിയിരുന്നത്. 16 റണ്‍സ് നേടിയതോടെ ധോണി ആ റെക്കോര്‍ഡ് സ്വന്തമാക്കി. അന്താരാഷ്ട്ര മത്സരം അടക്കം ധോണി 349 ടി20 കളിച്ചിട്ടുണ്ട്. 28 അര്‍ധ സെഞ്ച്വറിയാണ് താരം നേടിയിട്ടുള്ളത്. സെഞ്ച്വറികളൊന്നും താരത്തിന്റെ പേരില്‍ ഇല്ല. ശിവം ദുബെ പുറത്തായതിന് പിന്നാലെയാണ് ധോണി ക്രീസിലെത്തിയത്. പിന്നീട് വെടിക്കെട്ടായിരുന്നു കണ്ടത്.

ആവേശ് ഖാന്റെ ഓവറില്‍ ഓഫ് സൈഡ് സിക്‌സറും ബൗണ്ടറിയും താരം പറത്തി. 19ാം ഓവറില്‍ തുടര്‍ച്ചയായ പന്തുകളിലായിരുന്നു ഈ സിക്‌സും ഫോറും പിറന്നത്. സിഎസ്‌കെ ഇന്നിംഗ്‌സിന്റെ അവസാന പന്തിലാണ് ധോണി ഏഴായിരം ക്ലബില്‍ ഇടംപിടിച്ചത്. 210 റണ്‍സാണ് ടീം അടിച്ച് കൂട്ടിയത്. വിന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയിലാണ് ടി20 റണ്ണുകളില്‍ ഏറ്റവും മുന്നിലുള്ളത്. 14562 റണ്‍സാണ് ടി20കളില്‍ നിന്ന് താരം നേടിയിട്ടുള്ളത്. പാകിസ്താന്റെ ഷോയിബ് മാലിക്കാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് കിരോണ്‍ പൊള്ളാര്‍ഡാണ്. നാലാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ചാണ്. ഈ പട്ടികയിലേക്കാണ് ധോണിയും എത്തിയിരിക്കുന്നത്.

അതേസമയം ഈ സീസണില്‍ പ്രതാപകാലത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു ധോണിയുടെ പ്രകടനം. കഴിഞ്ഞ മൂന്ന് സീസണിനിടെ ആദ്യ അര്‍ധ സെഞ്ച്വറി ഈ സീസണില്‍ ധോണിയില്‍ നിന്ന് പിറന്നു. ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ തന്നെയായിരുന്നു ധോണിയുടെ അര്‍ധ സെഞ്ച്വറി. എന്നാല്‍ ഈ മത്സരത്തില്‍ കൊല്‍ക്കത്തയോട് ചെന്നൈ തോറ്റിരുന്നു. രണ്ടാം മത്സരത്തില്‍ സിഎസ്‌കെയുടെ ബാറ്റിംഗ് നിര ലഖ്‌നൗവിനെതിരെ മികച്ച പ്രകടനം നടത്തിയെങ്കിലും തോല്‍വിയായിരുന്നു ഫലം. എവിന്‍ ലൂയിസിന്റെ മിന്നല്‍ വെടിക്കെട്ടായിരുന്നു ലഖ്‌നൗവിനെ വിജയത്തിലെത്തിച്ചത്. തോല്‍വിയിലും ചെന്നൈക്ക് ഈ സീസണില്‍ ആശ്വാസം നല്‍കുന്നത് ധോണിയുടെ ഫോമാണ്.

Story first published: Friday, April 1, 2022, 2:21 [IST]
Other articles published on Apr 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+