Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഒറ്റപ്പേര്, മഹേന്ദ്ര സിംഗ് ധോണി, സിഎസ്‌കെ വിജയത്തിന് കാരണം പറഞ്ഞ് ഡ്വെയ്ന്‍ ബ്രാവോ

മുംബൈ: മഹേന്ദ്ര സിംഗ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും സിഎസ്‌കെ താരങ്ങളില്‍ ഇപ്പോഴും താരത്തിന്റെ സ്വാധീനം ശക്തമാണ്. സിഎസ്‌കെയില്‍ ധോണിയുടെ സ്വാധീനം എന്താണെന്ന് പറയുകയാണ് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കൂടിയായ ഡ്വെയിന്‍ ബ്രാവോ. സിഎസ്‌കെ ഐപിഎല്ലില്‍ ഉയരങ്ങള്‍ താണ്ടിയതിന് പ്രധാന കാരണം ധോണിയാണെന്ന് ബ്രാവോ പറയുന്നു. താനൊരു സീനിയര്‍ താരമാണെങ്കിലും, ടീമിന്റെ ബൗളിംഗ് ആക്രമണത്തെ നയിക്കുകയാണ് എന്റെ ചുമതല. അതിലൂടെ യുവ ബൗളര്‍മാര്‍ക്ക് പന്തെറിയാനുള്ള ആത്മവിശ്വാസം നല്‍കുക എന്നതാണ് സിഎസ്‌കെ എന്നോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലെല്ലാം ധോണി വലിയ പങ്കുണ്ടെന്നും ബ്രാവോ പറഞ്ഞു.

1

ധോണിക്ക് സിഎസ്‌കെയില്‍ വലിയ നേട്ടങ്ങളാണ് സ്വന്തമാക്കാന്‍ കഴിഞ്ഞത്. സിഎസ്‌കെ വിജയകരമാക്കുന്നത് തന്നെ ധോണിയാണ്. അദ്ദേഹം ഇപ്പോഴും കളിക്കുന്നുണ്ട് എന്നത് നല്ല കാര്യമാണെന്നും ബ്രാവോ വ്യക്തമാക്കി. അതേസമയം ഐപിഎല്‍ എന്നത് ലോകത്തെ ഏറ്റവും മികച്ച ടൂര്‍ണമെന്റാണ്. വെല്ലുവിളികള്‍ എനിക്കിഷ്ടമാണ്. കാരണം ഇത് ലോകത്തെ ഏറ്റവും മികച്ച ടൂര്‍ണമെന്റായത് കൊണ്ട് അതെല്ലാം പ്രതീക്ഷിക്കണം. ടീമിന്റെ വിജയത്തിനായി എന്റെ ടാലന്റ് പ്രദര്‍ശിപ്പിക്കാനാവുമോ എന്നാണ് ഞാന്‍ നോക്കാറുള്ളത്. ഐപിഎല്ലില്‍ മത്സരങ്ങളെല്ലാം കഠിനമാണ്. ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചാല്‍ മാത്രമേ ഇവിടെ പിടിച്ച് നില്‍ക്കാനാവൂ എന്നും ബ്രാവോ വ്യക്തമാക്കി.

അതേസമയം ക്യാപ്റ്റന്‍സി മാറ്റത്തെ സ്വാഗതം ചെയ്യുന്നവരും വിമര്‍ശിക്കുന്നവരുമുണ്ട്. സിഎസ്‌കെയുടെ ബാറ്റിംഗ് കോച്ച് മൈക്ക് ഹസി തീരുമാനത്തെ സ്വാഗതം ചെയ്തു. ജഡേജയ്ക്ക് ടീമില്‍ ധോണിയുള്ളത് വലിയ ഗുണം ചെയ്യും. മധ്യനിരയില്‍ ടീമിനെ താങ്ങിനിര്‍ത്താനും ഇത് സഹായിക്കും. ഈ സീസണില്‍ ക്യാപ്റ്റനെന്ന നിലയില്‍ തിളങ്ങാനും ജഡേജയ്ക്ക് സാധിക്കുമെന്ന് ഹസി പറഞ്ഞു. ധോണി ഏതെങ്കിലുമൊരു ഘട്ടത്തില്‍ മാറുമെന്ന് നമുക്ക് എല്ലാവര്‍ക്കുമറിയാം. ധോണി ടീമിലുള്ളത് വളരെ നല്ല കാര്യം. ജഡേജയെ തുടക്കക്കാരന്‍ ക്യാപ്റ്റനെന്ന നിലയില്‍ സഹായിക്കാന്‍ എംഎസ്സിന് സാധിക്കും. ക്യാപ്റ്റനാവാന്‍ കിട്ടിയ അവസരത്തില്‍ ജഡേജ ആവേശത്തിലാണ്. മികച്ച നിര തന്നെ സിഎസ്‌കെയില്‍ ഉണ്ടെന്നും ഹസി വ്യക്തമാക്കി.

മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും ജഡേജയെ പിന്തുണച്ച് രംഗത്ത് വന്നു. ഏത് ഉത്തരവാദിത്തവും നിര്‍വഹിക്കാന്‍ കഴിവുള്ള താരമാണ് ജഡേജയെന്ന് ശാസ്ത്രി പറഞ്ഞു. ജഡേജയെന്ന തന്ത്രജ്ഞന് ആദ്യമായി ക്യാപ്റ്റന്‍ സ്ഥാനം കിട്ടിയിരിക്കുകയാണ്. അദ്ഭുതങ്ങള്‍ കാണിക്കാന്‍ ജഡേജയ്ക്ക് സാധിക്കുമെന്ന് ശാസ്ത്രി പറഞ്ഞു. ഒരു കളിക്കാരന്‍ എന്ന നിലയില്‍ എത്രയോ പുരോഗതി നേടി കഴിഞ്ഞു ജഡേജ. കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെ ഒരുപാട് ആത്മവിശ്വാസം താരം വര്‍ധിപ്പിച്ചതായും ശാസ്ത്രി പഞ്ഞു. എന്താണോ സ്ഥിരമായി ചെയ്യുന്നത് അത് ചെയ്യൂ. നല്ലൊരു ക്യാപ്റ്റനായിരിക്കൂവെന്നും ശാസ്ത്രി ആശംസിച്ചു.

ഇന്ത്യക്ക് വേണ്ടി എപ്പോഴും ഗംഭീര പ്രകടനമാണ് ജഡേജ നടത്താറുള്ളത്. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ഓള്‍റൗണ്ട് മികവില്‍ വളരെ മുന്നിലെത്താന്‍ കഴിഞ്ഞ അഞ്ച് വര്‍,ം കൊണ്ട് ജഡേജയ്ക്ക് സാധിച്ചിട്ടുണ്ട്. ബാറ്റിംഗില്‍ ജഡേജ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. നെറ്റ്‌സില്‍ ചെലവിടുന്ന സമയം തന്നെ പരിശോധിച്ചാല്‍ അറിയാം. ഗംഭീരമായൊരു ഫീല്‍ഡറും, പന്ത് കൊണ്ട് മായാജാലം കാണിക്കുന്ന താരവുമാണ് ജഡേജ. അങ്ങനെയൊരാള്‍ ടീമിനെ നയിക്കുന്നത് ഗുണമായി മാറും. വളരെ ഊര്‍ജസ്വലനാണ് ജഡേജ. പരിക്ക് മാറി കളത്തിലെത്തിയ ജഡേജയുടെ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണെന്നും രവി ശാസ്ത്രി പറഞ്ഞു.

അതേസമയം സിഎസ്‌കെ ആദ്യം തമത്സരം തോറ്റതോടെ ജഡേജയെ കുറിച്ച് മുന്‍ താരം പറഞ്ഞ വാക്കുകള്‍ സത്യമായിരിക്കുകയാണ്. പ്രശസ്ത ക്രിക്കറ്റ് കോച്ച് രാജ്കുമാര്‍ ശര്‍മ ഈ തീരുമാനത്തെ അനുകൂലിക്കുന്നില്ല. ജഡേജയെ ക്യാപ്റ്റനാക്കിയത് ഗുണം ചെയ്യില്ലെന്നാണ് അദ്ദേഹം പറയുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ പോലും ജഡേജ ഒരു ടീമിന്റെയും ക്യാപ്റ്റനായി ഇരുന്നിട്ടില്ല. ജഡേജയ്ക്ക് ക്യാപ്റ്റനായി പരിചയസമ്പത്തില്ല. ചിലപ്പോള്‍ ഒരു നല്ല ക്രിക്കറ്റര്‍ നല്ല ക്യാപ്റ്റനാവണമെന്നില്ലെന്നും രാജ്കുമാര്‍ ശര്‍മ പറഞ്ഞു. ലോകത്തെ മികച്ച ഓള്‍ റൗണ്ടറാണ് രവീന്ദ്ര ജഡേജ. അതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇതുവരെ ഒരു ടീമിനെയും താരം നയിച്ചിട്ടില്ലെന്നും ശര്‍മ വ്യക്തമാക്കി.

Story first published: Sunday, March 27, 2022, 1:12 [IST]
Other articles published on Mar 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+