Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: പവര്‍പ്ലേയില്‍ ഇനി ഭുവി കിങ്, സഹീര്‍ ഖാനെ മറികടന്നു, തകര്‍പ്പന്‍ റെക്കോഡ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലൂടെ തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഐപിഎല്ലില്‍ പവര്‍പ്ലേയില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡാണ് ഭുവനേശ്വര്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ പഞ്ചാബ് നായകനും ഓപ്പണറുമായ ശിഖര്‍ ധവാനെ പുറത്താക്കിയതോടെയാണ് ഭുവി ഈ റെക്കോഡിലേക്കെത്തിയത്. 53 വിക്കറ്റുകളുമായാണ് ഭുവി ഈ റെക്കോഡില്‍ തലപ്പത്തേക്കെത്തിയത്.

പവര്‍പ്ലേയില്‍ 52 വിക്കറ്റുകള്‍ നേടിയ മുന്‍ താരം സഹീര്‍ ഖാന്റെ റെക്കോഡിനെയാണ് ഭുവനേശ്വര്‍ മറികടന്നത്. നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ താരമായ സന്ദീപ് ശര്‍മയും 52 വിക്കറ്റുകള്‍ പവര്‍പ്ലേയില്‍ വീഴ്ത്തിയിട്ടുണ്ട്. ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് കെകെആറിന്റെ ഉമേഷ് യാദവാണ്. 51 വിക്കറ്റുകളാണ് ഉമേഷ് നേടിയത്. ഈ പട്ടികയിലെ നാലാം സ്ഥാനക്കാരന്‍ ധവാല്‍ കുല്‍ക്കര്‍ണിയാണ്. 44 വിക്കറ്റാണ് കുല്‍ക്കര്‍ണി വീഴ്ത്തിയത്. 44 വിക്കറ്റുകളുമായി ഇഷാന്ത് ശര്‍മയും കുല്‍ക്കര്‍ണിക്കൊപ്പമുണ്ട്.

1

പഞ്ചാബിനെതിരേ മൂന്ന് വിക്കറ്റുകളാണ് ഭുവനേശ്വര്‍ നേടിയത്. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയാണ് ഭുവിയുടെ പ്രകടനം. ധവാനെക്കൂടാതെ ലിയാം ലിവിങ്സ്റ്റന്‍, ഷാരൂഖ് ഖാന്‍ എന്നിവരെയാണ് ഭുവനേശ്വര്‍ പുറത്താക്കിയത്. മോശം ഫോമിലായിരുന്ന ഭുവനേശ്വര്‍ തകര്‍പ്പന്‍ തിരിച്ചുവരവുമായി ഇന്ത്യക്കും പ്രതീക്ഷ നല്‍കുകയാണ്. ഭുവിയുടെ പ്രകടനം ഹൈദരാബാദിന്റെ കുതിപ്പിനും വളരെ കരുത്ത് പകരുന്നതാണ്.

1

ടോപ് ഫോര്‍ ബാറ്റ്‌സ്മാന്‍മാരെ കൂടുതല്‍ പുറത്താക്കിയ പേസര്‍മാരെന്ന റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്കെത്താനും ഭുവിക്കായി. 82 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 81 വിക്കറ്റുകള്‍ നേടിയ ലസിത് മലിംഗയെയാണ് ഭുവി മറികടന്നത്. 85 വിക്കറ്റുകളുമായി ഉമേഷ് യാദവാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 78 വിക്കറ്റുമായി സന്ദീപ് ശര്‍മ ഈ പട്ടികയില്‍ നാലാം സ്ഥാനത്താണ്.

ഭുവിക്കൊപ്പം ഉമ്രാന്‍ മാലിക്കും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. നാല് ഓവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് ഉമ്രാന്‍ മാലിക് നേടിയത്. അവസാന ഓവര്‍ മെയ്ഡനാക്കി നാല് വിക്കറ്റുകളാണ് ഉമ്രാന്‍ വീഴ്ത്തിയത്. അവസാന മൂന്ന് പന്തും ഉമ്രാന്‍ വിക്കറ്റ് നേടി. ഉമ്രാന്‍ ഹാട്രിക് അര്‍ഹിച്ചിരുന്നെങ്കിലും അര്‍ഷദീപ് സിങ് റണ്ണൗട്ടായതിനാല്‍ വ്യക്തിഗത ഹാട്രിക് നേടാനായില്ല.

1

അവസാന ഓവറില്‍ റണ്‍സ് വിട്ടുകൊടുക്കാതെ കൂടുതല്‍ വിക്കറ്റെന്ന റെക്കോഡില്‍ തലപ്പത്തേക്കെത്താനും ഉമ്രാന്‍ മാലിക്കിനായി. മൂന്ന് വിക്കറ്റാണ് അദ്ദേഹം നേടിയത്. നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ജയദേവ് ഉനദ്ഘട്ടും മൂന്ന് വിക്കറ്റുകള്‍ നേടി. ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേ ലസിത് മലിംഗ റണ്‍സ് വിട്ടുകൊടുക്കാതെ രണ്ട് വിക്കറ്റും നേടി.

Story first published: Sunday, April 17, 2022, 18:15 [IST]
Other articles published on Apr 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+