Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 19ാം ഓവറില്‍ കൂടുതല്‍ വിക്കറ്റ്, ഭുവിക്കൊപ്പമെത്തി ബുംറ, ചരിത്ര നേട്ടം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ശ്രദ്ധേയ പ്രകടനമാണ് മുംബൈയുടെ ജസ്പ്രീത് ബുംറ കാഴ്ചവെച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ ബുംറ രണ്ടാം മത്സരത്തിലൂടെ ശക്തമായ തിരിച്ചുവരവ് തന്നെയാണ് നടത്തിയത്. നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് ബുംറ നേടിയത്. ശക്തമായ ബാറ്റിങ് നിരയുള്ള രാജസ്ഥാനെതിരേ 4.25 ഇക്കോണമിയിലായിരുന്നു ബുംറയുടെ പ്രകടനം. മൂന്ന് ബൗണ്ടറി വഴങ്ങിയെങ്കിലും ഒരു സിക്‌സര്‍ പോലും അദ്ദേഹം വഴങ്ങിയില്ല.

ബുംറയെറിഞ്ഞ 19ാം ഓവറില്‍ വെറും മൂന്ന് റണ്‍സ് മാത്രം അദ്ദേഹം വിട്ടുകൊടുത്തപ്പോള്‍ ഒരു റണ്ണൗട്ടടക്കം വീണത് മൂന്ന് വിക്കറ്റുകളാണ്. ഓവറിലെ രണ്ടാം പന്തില്‍ അപകടകാരിയായ ഷിംറോന്‍ ഹെറ്റ്‌മെയറെ മടക്കിയ ബുംറ ഓവറിലെ അഞ്ചാം പന്തില്‍ ജോസ് ബട്‌ലറെ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ഓവറിലെ അവസാന പന്തില്‍ ആര്‍ അശ്വിന്‍ റണ്ണൗട്ടാവുകയും ചെയ്തു.

1

തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തോടെ ചരിത്ര നേട്ടത്തിലേക്കുമെത്താന്‍ ബുംറക്കായിരിക്കുകയാണ്. 19ാം ഓവറില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളര്‍മാരില്‍ രണ്ടാം സ്ഥാനത്തേക്കാണ് ബുംറ എത്തിയിരിക്കുന്നത്. 19 വിക്കറ്റാണ് നിലവില്‍ ബുംറക്കുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭുവനേശ്വര്‍ കുമാറും 19 വിക്കറ്റുമായി ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്തുണ്ട്.

1

മുംബൈ ഇന്ത്യന്‍സ് മുന്‍ പേസറും നിലവിലെ രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് കോച്ചുമായ ലസിത് മലിംഗയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. മറ്റാര്‍ക്കും എളുപ്പത്തില്‍ ബുംറയുടെ റെക്കോഡിനെ എത്തിപ്പിടിക്കാനാവില്ല. 32 വിക്കറ്റുകളാണ് മലിംഗ 19ാം ഓവറില്‍ വീഴ്ത്തിയത്. ഐപിഎല്ലില്‍ 170 വിക്കറ്റുമായി ഏറെ നാള്‍ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തായിരുന്നു മലിംഗ. കഴിഞ്ഞിടെ സിഎസ്‌കെയുടെ ഡ്വെയ്ന്‍ ബ്രാവോയാണ് മലിംഗയുടെ ഈ റെക്കോഡിനെ മറികടന്നത്.

1

മുംബൈ ഇന്ത്യന്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിനായി ജോസ് ബട്‌ലര്‍ സെഞ്ച്വറി നേടി. 68 പന്തുകള്‍ നേരിട്ട് 11 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 100 റണ്‍സാണ് ബട്‌ലര്‍ നേടിയത്. മുംബൈക്കെതിരേ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയുള്ള ബാറ്റ്‌സ്മാനായി ബട്‌ലര്‍ മാറിയിരിക്കുകയാണ്. 80 ആണ് നിലവിലെ അദ്ദേഹത്തിന്റെ ശരാശരി. 66.10 ഉണ്ടായിരുന്ന കെ എല്‍ രാഹുലിന്റെ റെക്കോഡാണ് ബട്‌ലര്‍ മറികടന്നത്. 6,94,89,70,41,100 എന്നിങ്ങനെയാണ് മുംബൈക്കെതിരേ ബട്‌ലറുടെ സ്‌കോര്‍.

1

മത്സരത്തില്‍ മുംബൈക്ക് മുന്നില്‍ 194 എന്ന വമ്പന്‍ വിജയലക്ഷ്യമാണ് രാജസ്ഥാന്‍ ഉയര്‍ത്തിയിരിക്കുന്നത്. സഞ്ജു സാംസണ്‍ (21 പന്തില്‍ 30) ഷിംറോന്‍ ഹെറ്റ്‌മെയര്‍ (14 പന്തില്‍ 35) എന്നിവരും ബാറ്റുകൊണ്ട് തിളങ്ങി. ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റ മുംബൈക്ക് രണ്ടാം മത്സരം ജീവന്‍ മരണ പോരാട്ടമാണ്.

Story first published: Saturday, April 2, 2022, 18:14 [IST]
Other articles published on Apr 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+