Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കറക്കി വീഴ്ത്തി ചഹാല്‍, ഹര്‍ഭജനെ മറികടന്നു, ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ നമ്പര്‍ വണ്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ഗംഭീര പ്രകടനമാണ് യുസ് വേന്ദ്ര ചഹാല്‍ കാഴ്ചവെക്കുന്നത്. ആര്‍സിബി വിട്ട് രാജസ്ഥാന്‍ റോയല്‍സിലെത്തിയ ചഹാല്‍ 14 മത്സരത്തില്‍ നിന്ന് 26 വിക്കറ്റുമായി ഇത്തവണത്തെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്താണ്. ഒരു അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെയാണ് ചഹാല്‍ മിന്നിക്കുന്നത്. സിഎസ്‌കെയ്‌ക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ ചഹാല്‍ രണ്ട് വിക്കറ്റുകളാണ് നേടിയത്. ഇതോടെ ചരിത്ര നേട്ടവും അദ്ദേഹം സ്വന്തമാക്കിയിരിക്കുകയാണ്.

1

ഐപിഎല്ലിന്റെ ഒരു സീസണില്‍ ഒരു ഇന്ത്യന്‍ സ്പിന്നറുടെ ഏറ്റവും മികച്ച വിക്കറ്റ് നേട്ടമാണ് ചഹാല്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. 2013ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഹര്‍ഭജന്‍ സിങ് നേടിയ 24 വിക്കറ്റായിരുന്നു ഇതിന് മുമ്പുവരെ ഈ റെക്കോഡില്‍ തലപ്പത്ത്. എന്നാല്‍ സിഎസ്‌കെയ്‌ക്കെതിരേ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ ഈ റെക്കോഡ് പട്ടികയില്‍ ചഹാല്‍ തലപ്പത്തേക്കെത്തിയിരിക്കുകയാണ്.

2015ല്‍ ചഹാല്‍ 23 വിക്കറ്റുകള്‍ നേടിയെങ്കിലും ഹര്‍ഭജന്റെ റെക്കോഡിനെ മറികടക്കാനായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആ റെക്കോഡ് ചഹാല്‍ സ്വന്തം പേരിലാക്കിയിരിക്കുന്നു. 2021ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട ചഹാല്‍ ഇത്തവണ ശക്തമായ തിരിച്ചുവരവ് തന്നെ ഇന്ത്യന്‍ ടീമിലേക്ക് നടത്തുമെന്നുറപ്പ്.

2

രാജസ്ഥാന്റെ റിയാന്‍ പരാഗ് പല തവണ ഇത്തവണ വിമര്‍ശനം ഏറ്റുവാങ്ങിയ താരമാണ്. മോശം പെരുമാറ്റത്തിന്റെ പേരില്‍ ട്രോളുകളും ഏറ്റുവാങ്ങിയ താരം ഒരു ഐപിഎല്‍ സീസണില്‍ കൂടുതല്‍ ക്യാച്ച് നേടുന്ന ഇന്ത്യന്‍ ഫീല്‍ഡറെന്ന റെക്കോഡ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുകയാണ്. 15 ക്യാച്ചുകളാണ് സീസണില്‍ ഇതുവരെ റിയാന്‍ പരാഗ് നേടിയത്. 2012ല്‍ രോഹിത് ശര്‍മയും 2015ലും 2021ലും രവീന്ദ്ര ജഡേജയും നേടിയ 13 ക്യാച്ചുകളുടെ റെക്കോഡാണ് പരാഗ് ഇപ്പോള്‍ തിരിത്തിയിരിക്കുന്നത്. രാജസ്ഥാന്‍ പ്ലേ ഓഫില്‍ കടക്കുന്നതോടെ ഈ റെക്കോഡ് ഇനിയും പരാഗുയര്‍ത്തുമെന്നുറപ്പ്.

3

മോയിന്‍ അലി 93 റണ്‍സുമായി രാജസ്ഥാനെതിരേ ഗംഭീര പ്രകടനമാണ് നടത്തിയത്. ഏഴ് റണ്‍സകലെ സെഞ്ച്വറി നഷ്ടമായെങ്കിലും മികച്ച ചില നേട്ടങ്ങള്‍ അദ്ദേഹത്തിന് സ്വന്തമാക്കാനായി. ഈ വര്‍ഷം പവര്‍പ്ലേയില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോഡില്‍ ജോണി ബെയര്‍‌സ്റ്റോയ്‌ക്കൊപ്പമാണ് മോയിന്‍ അലി. രണ്ട് പേരും 59 റണ്‍സാണ് നേടിയത്. 19 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയതോടെ സീസണിലെ വേഗത്തിലുള്ള രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയും മോയിന്‍ സ്വന്തം പേരിലാക്കി.

Story first published: Friday, May 20, 2022, 22:04 [IST]
Other articles published on May 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+