For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഡെത്ത് ഓവറില്‍ കൂടുതല്‍ തവണ 50 പ്ലസ് സ്‌കോര്‍, ടോപ് ഫൈവ് ഇതാ, എബിഡി ടോപ്

ഈ മാസം 26നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇത്തവണ 10 ടീമുകളുള്ളതിനാല്‍ എ,ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായാണ് ടൂര്‍ണമെന്റ് നടത്തുന്നത്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഈ മാസം 26നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇത്തവണ 10 ടീമുകളുള്ളതിനാല്‍ എ,ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായാണ് ടൂര്‍ണമെന്റ് നടത്തുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് പുതിയതായി എത്തിയ രണ്ട് ടീമുകള്‍.

ഗ്രൂപ്പുഘട്ടത്തിലേക്ക് ടീമുകളെത്തിയതോടെ പോരാട്ടം കൂടുതല്‍ ആവേശകരമാവുമെന്നുറപ്പ്. ടി20 ഫോര്‍മാറ്റില്‍ ഡെത്ത് ഓവറിലെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്. മത്സരഫലം തന്നെ പലപ്പോഴും മാറിമറിയുന്നത് ഡെത്ത് ഓവറിലാണ്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഡെത്ത് ഓവറില്‍ കൂടുതല്‍ തവണ 50 ലധികം റണ്‍സ് നേടിയിട്ടുള്ള താരമേതാണെന്നറിയാമോ? ടോപ് ഫൈവ് താരങ്ങളുടെ പട്ടിക ഇതാ.

1

മുന്‍ ആര്‍സിബി താരം എബി ഡിവില്ലിയേഴ്‌സാണ് ഈ പട്ടികയില്‍ തലപ്പത്ത്. ഏഴ് തവണയാണ് എബിഡി ഈ നേട്ടത്തിലെത്തിയത്. മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ആണ് കൂടുതലായും എബിഡി ബാറ്റ് ചെയ്യാറ്. എങ്കിലും ഡെത്ത് ഓവറില്‍ വെടിക്കെട്ട് നടത്താന്‍ പല തവണ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഏഴ് തവണ എബിഡി ഡെത്ത് ഓവറില്‍ 50ന് മുകളില്‍ റണ്‍സ് നേടി. മറ്റൊരു താരത്തിനും അഞ്ചില്‍ കൂടുതല്‍ തവണപോലും ഈ നേട്ടത്തിലേക്കെത്താനായിട്ടില്ല.

1

രണ്ടാം സ്ഥാനത്ത് മൂന്ന് താരങ്ങളാണുള്ളത്. മുംബൈ ഇന്ത്യന്‍സിന്റെ കീറോണ്‍ പൊള്ളാര്‍ഡ്, ഡല്‍ഹി ക്യാപിറ്റല്‍സിന്റെ റിഷഭ് പന്ത്, പഞ്ചാബ് കിങ്‌സിന്റെ മായങ്ക് അഗര്‍വാള്‍ എന്നിവരാണ് രണ്ടാം സ്ഥാനത്ത്. മൂന്ന് താരങ്ങളും മൂന്ന് തവണ വീതം ഈ നേട്ടത്തിലെതത്തിയിട്ടുണ്ട്. റിഷഭും പൊള്ളാര്‍ഡും പൊതുവേ മധ്യനിരയില്‍ ബാറ്റ് ചെയ്യുന്നവരാണ്. മായങ്ക് അഗര്‍വാള്‍ ഓപ്പണറാണ്. ഓപ്പണറായി ഇറങ്ങി മൂന്ന് തവണ ഈ നേട്ടത്തിലേക്കെത്തിയ ചെറിയ കാര്യമല്ല.

1

മൂന്നാം സ്ഥാനത്ത് ഏഴ് താരങ്ങളാണുള്ളത്. ഇവര്‍ രണ്ട് തവണ വീതമാണ് ഈ നേട്ടം സ്വന്തമാക്കിയത്. സിഎസ്‌കെ നായകന്‍ എംഎസ് ധോണിയാണ് ഇതിലൊരാള്‍. ധോണി പൊതുവേ ഫിനിഷര്‍ റോളിലാണ് ഇറങ്ങാറ്. അതുകൊണ്ട് ഡെത്ത് ഓവറുകളില്‍ പൊതുവേ ബാറ്റിങ്ങിനിറങ്ങാറുണ്ട്. ആര്‍സിബി ക്യാപ്റ്റനായിരുന്ന വിരാട് കോലിയും ഈ പട്ടികയിലാണ്. ടോപ് ഓഡറിലിറങ്ങിയാണ് കോലി ഈ നേട്ടത്തിലേക്കെത്തിയത്. മുംബൈയുടെ മധ്യനിര താരമായിരുന്ന ഹര്‍ദിക് പാണ്ഡ്യയും ഈ റെക്കോഡിന്റെ ഭാഗമാണ്. കെകെആര്‍ മധ്യനിര താരം ആന്‍ഡ്രേ റസലും ഈ പട്ടികയിലുണ്ട്.

1

വലിയ ഷോട്ടുകള്‍ കളിക്കാന്‍ റസല്‍ മിടുക്കനാണ്. മുന്‍ പഞ്ചാബ് കിങ്‌സ്, ആര്‍സിബി, ഡല്‍ഹി, മുംബൈ ഇന്ത്യന്‍സ് താരമായ യുവരാജ് സിങ്ങും ഈ നേട്ടത്തിലേക്കെത്തിയിട്ടുണ്ട്. മുന്‍ സിഎസ്‌കെ താരം സുരേഷ് റെയ്‌നയും രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ഈ നേട്ടത്തിലേക്കെത്തിയിട്ടുണ്ട്. സഞ്ജുവും റെയ്‌നയും ടോപ് ഓഡറിലിറങ്ങിയാണ് ഈ നേട്ടത്തിലേക്കെത്തിയത്.

Story first published: Monday, March 7, 2022, 17:22 [IST]
Other articles published on Mar 7, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+