IPL 2022: മധ്യനിരയില്‍ കൂടുതല്‍ റണ്‍സുള്ള താരമാര് ? ടോപ് ഫൈവ് ഇതാ, തലപ്പത്ത് ധോണി

മുംബൈ: ടി20 ഫോര്‍മാറ്റില്‍ ഓരോ റണ്‍സും വളരെ വിലപ്പെട്ടതാണ്. ഓരോ ഫീല്‍ഡിങ് പിഴവിനും വലിയ വില ടി20 ഫോര്‍മാറ്റിലുണ്ട്. മധ്യനിരയിലെ ബാറ്റിങ് പ്രകടനമാണ് പലപ്പോഴും മത്സരഫലത്തെ തീരുമാനിക്കുക. പവര്‍പ്ലേയില്ലാത്ത മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളില്‍ നന്നായി റണ്‍സുയര്‍ത്തുന്ന ടീമിനാവും മത്സരത്തില്‍ മുന്‍തൂക്കം ലഭിക്കുക. സൂര്യകുമാര്‍ യാദവിനെപ്പോലുള്ള താരങ്ങള്‍ക്ക് ടീമുകള്‍ വലിയ പരിഗണന നല്‍കുന്നത് ഇതുകൊണ്ടൊക്കെയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ മധ്യനിരയില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാമോ ? ടോപ് ഫൈവിന്റെ പട്ടിക പരിശോധിക്കാം.

സിഎസ്‌കെയുടെ മുന്‍ നായകന്‍ എംഎസ് ധോണിയാണ് ഈ പട്ടികയില്‍ തലപ്പത്ത്. ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന ധോണി 4558 റണ്‍സാണ് മധ്യനിരയില്‍ നേടിയിരിക്കുന്നത്. അഞ്ച്, ആറ്, ഏഴ് നമ്പറുകളിലാണ് ധോണി കൂടുതലും ബാറ്റ് ചെയ്തിരിക്കുന്നത്. അവസാന രണ്ട് സീസണിലും ബാറ്റിങ്ങില്‍ പ്രതീക്ഷക്കൊത്തുയരാന്‍ ധോണിക്ക് സാധിച്ചിട്ടില്ല. ഇത്തവണ രവീന്ദ്ര ജഡേജ സിഎസ്‌കെയെ നയിക്കുമ്പോള്‍ ധോണി ഏത് ബാറ്റിങ് പൊസിഷനിലാവും ഇറങ്ങുകയെന്ന് കാത്തിരുന്ന് കാണാം.

രണ്ടാം സ്ഥാനത്ത് ദിനേഷ് കാര്‍ത്തികാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കാര്‍ത്തിക് ടോപ് ഓഡറില്‍ മധ്യനിരയിലും ഒരുപോലെ കളിച്ചിട്ടുള്ള താരമാണ്. എന്നാല്‍ കൂടുതലായും മധ്യ ഓവറുകളിലാണ് അദ്ദേഹത്തിന് പരിഗണന ലഭിച്ചിട്ടുള്ളത്. 3301 റണ്‍സാണ് മധ്യ ഓവറുകളില്‍ കാര്‍ത്തിക് നേടിയത്. മുന്‍ കെകെആര്‍ നായകന്‍ കൂടിയായ കാര്‍ത്തിക് മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി, ഗുജറാത്ത് ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുണ്ട്. ഇത്തവണ ആര്‍സിബിയുടെ ഭാഗമാണ്.

മൂന്നാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സിന്റെ കറെന്‍ പൊള്ളാര്‍ഡാണ്. മുംബൈയുടെ ഫിനിഷറായ പൊള്ളാര്‍ഡ് പല തവണ ഒറ്റക്ക് വിജയലക്ഷ്യത്തിലേക്ക് ടീമിനെ എത്തിച്ചിട്ടുണ്ട്. വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനായ പൊള്ളാര്‍ഡ് 3123 റണ്‍സാണ് നേടിയിട്ടുള്ളത്. ഇത്തവണയും മുംബൈയുടെ ഫിനിഷര്‍ റോളില്‍ പൊള്ളാര്‍ഡുണ്ട്. അവസാന സീസണില്‍ ഭേദപ്പെട്ട പ്രകടനം തന്നെ പൊള്ളാര്‍ഡ് കാഴ്ചവെച്ചിരുന്നു.

ആര്‍സിബി താരം എബി ഡിവില്ലിയേഴ്‌സാണ് പട്ടികയിലെ നാലാമന്‍. 2964 റണ്‍സാണ് അദ്ദേഹം നേടിയത്. മൂന്നാം മ്പറിലും നാലാം നമ്പറിലും അഞ്ചാം നമ്പറിലുമാണ് അദ്ദേഹം കളിച്ചിരുന്നത്. പരമ്പരാഗത ബാറ്റിങ് ശൈലിയില്‍ നിന്ന് മാറി അധികമാര്‍ക്കും അനുകരിക്കാന്‍ സാധിക്കാത്ത പല ഷോട്ടുകള്‍ക്കുമുടമയാണ് എബിഡി. അവസാന സീസണിലും ആര്‍സിബിയുടെ ഭാഗമായിരുന്ന ഡിവില്ലിയേഴ്‌സ് 15ാം സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. എബിഡി ഇത്തവണ ആരാധകര്‍ ഏറ്റവും മിസ് ചെയ്യുന്ന താരങ്ങളിലൊരാളാണ്.

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് പട്ടികയിലെ അഞ്ചാമന്‍. നിലവില്‍ ഓപ്പണറാണെങ്കിലും ഏറെ നാള്‍ മധ്യനിരയിലായിരുന്നു രോഹിത്തിന്റെ സ്ഥാനം. നാലാം നമ്പറില്‍ കളിച്ചിരുന്ന അദ്ദേഹം 2906 റണ്‍സാണ് നേടിയത്. നിലവില്‍ സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ നാലാമന്‍. മുംബൈക്ക് അഞ്ച് ഐപിഎല്‍ കിരീടം സമ്മാനിച്ച നായകനാണ് രോഹിത്. 2013ല്‍ മുംബൈയിലേക്കെത്തുന്നതിന് മുമ്പ് ഡെക്കാന്‍ ചാര്‍ജേഴ്‌സിനുവേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications