For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'അരങ്ങേറ്റ സീസണില്‍ത്തന്നെ 'തീ', അടുത്ത ലേലത്തില്‍ കോടികള്‍ വാരും, അഞ്ച് പേരിതാ

അരങ്ങേറ്റത്തില്‍ത്തന്നെ കൈയടി നേടുകയും അടുത്ത ലേലത്തില്‍ കോടികള്‍ വാങ്ങാന്‍ സാധ്യതയുള്ളതുമായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ അവസാനിച്ചിരിക്കുകയാണ്. കോവിഡിന്റെ പ്രതിസന്ധികള്‍ക്ക് ശേഷം മുഴുവന്‍ കാണികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഇടവേളക്ക് ശേഷം നടക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്റാണിത്. 10 ടീമുകള്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റ് ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് നടന്നത്. കലാശപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടുകയും ചെയ്തു. ഇത്തവണയും പതിവ് പോലെ ശ്രദ്ധേയ പ്രകടനം നടത്തി ചില യുവതാരങ്ങള്‍ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഇതില്‍ത്തന്നെ അരങ്ങേറ്റത്തില്‍ത്തന്നെ ഞെട്ടിച്ച ചില താരങ്ങളുണ്ട്. ഇത്തരത്തില്‍ അരങ്ങേറ്റത്തില്‍ത്തന്നെ കൈയടി നേടുകയും അടുത്ത ലേലത്തില്‍ കോടികള്‍ വാങ്ങാന്‍ സാധ്യതയുള്ളതുമായ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മൊഹ്‌സിന്‍ ഖാന്‍

മൊഹ്‌സിന്‍ ഖാന്‍

ഇത്തവണ ഏറ്റവും ശ്രദ്ധേയ പ്രകടനം നടത്തിയ അരങ്ങേറ്റ താരങ്ങളിലൊരാളാണ് മൊഹ്‌സിന്‍ ഖാന്‍. ഇടം കൈയന്‍ പേസര്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഭാഗമായിരുന്നു. ആദ്യം മുതല്‍ക്കേ അവസരം ലഭിക്കാതിരുന്ന മൊഹ്‌സിനെ ഒമ്പത് മത്സരങ്ങളിലാണ് ലഖ്‌നൗ കളിപ്പിച്ചത്. 14 വിക്കറ്റുകള്‍ വീഴ്ത്തിയ മൊഹ്‌സിന്‍ ഖാന്‍ 5.96 ഇക്കോണമിയിലാണ് ഇത്തവണ പന്തെറിഞ്ഞത്. പവര്‍പ്ലേയില്‍ എതിരാളികളെ വിറപ്പിക്കാന്‍ മൊഹ്‌സിന്‍ ഖാനായി. ന്യൂബോളില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടി വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് അദ്ദേഹം. ഇന്ത്യന്‍ ടീമിലും മികച്ച ഇടം കൈയന്‍ പേസര്‍മാരെ ആവിശ്യമുണ്ട്. അതുകൊണ്ട് തന്നെ അധികം വൈകാതെ മൊഹ്‌സിന്‍ ഖാനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാനും സാധ്യതയുണ്ട്. അടുത്ത ലേലത്തില്‍ വലിയ പ്രതിഫലം നേടാന്‍ കെല്‍പ്പുള്ളവനാണ് മൊഹ്‌സിന്‍ ഖാന്‍.

ജിതേഷ് ശര്‍മ

ജിതേഷ് ശര്‍മ

ഇത്തവണ വമ്പനടികൊണ്ട് വിസ്മയിപ്പിച്ച വിക്കറ്റ് കീപ്പറാണ് ജിതേഷ് ശര്‍മ. 28കാരനായ ജിതേഷ് പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്നു. 12 മത്സരങ്ങളില്‍ നിന്ന് 234 റണ്‍സാണ് അദ്ദേഹം നേടിയത്. സ്‌ട്രൈക്കറേറ്റ് 163.64. അനായാസം ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ള ജിതേഷ് അരങ്ങേറ്റ സീസണില്‍ത്തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വലിയ സ്ഥിരതയുള്ള താരമല്ലെങ്കിലും വമ്പന്‍ ഷോട്ട് കളിക്കാന്‍ ധൈര്യം കാട്ടുന്ന താരമാണ് അദ്ദേഹം. ഐപിഎല്‍ ഫോര്‍മാറ്റില്‍ ജിതേഷിനെപ്പോലെയുള്ള താരങ്ങള്‍ക്ക് നല്ല ഡിമാന്റുണ്ട്. അടുത്ത ലേലത്തില്‍ കോടികള്‍ വാങ്ങാന്‍ കെല്‍പ്പുള്ളവനാണ് ജിതേഷ് ശര്‍മ.

ആയുഷ് ബധോനി

ആയുഷ് ബധോനി

ഇത്തവണ ഏറ്റവും ശ്രദ്ധേയ പ്രകടനം നടത്തിയ അരങ്ങേറ്റക്കാരിലൊരാളാണ് ആയുഷ് ബധോനി. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഭാഗമായിരുന്ന ബധോനി മധ്യനിരയില്‍ മികച്ച പ്രകടനവുമായി കൈയടി നേടി. 360 ഡിഗ്രി ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ളവനാണ് ആയുഷ്. ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ പ്രതിഭയുള്ള താരമാണ് അദ്ദേഹം. 13 മത്സരത്തില്‍ നിന്ന് 161 റണ്‍സാണ് അദ്ദേഹം നേടിയത്. 22കാരനായ താരത്തിന് അടുത്ത ലേലത്തില്‍ വലിയ പ്രതിഫലം ലഭിക്കാന്‍ സാധ്യതയുണ്ട്. സ്ഥിരതയോടെ ടോപ് ഓഡറില്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് ബധോനി. അടുത്ത സീസണില്‍ ലഖ്‌നൗവില്‍ നിര്‍ണ്ണായക റോളില്‍ ബധോനി ഉണ്ടാവുമെന്നുറപ്പാണ്.

തിലക് വര്‍മ

തിലക് വര്‍മ

ഇത്തവണ ഏറ്റവും ഞെട്ടിച്ച അരങ്ങേറ്റ താരം തിലക് വര്‍മയാണ്. മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായപ്പോഴും തിലക് വര്‍മ പ്രകടനം കൊണ്ട് കൈയടി നേടി. 14 മത്സരത്തില്‍ നിന്ന് 397 റണ്‍സാണ് തിലക് നേടിയത്. 36.09 ആണ് ശരാശരി. പല മത്സരങ്ങളിലും ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ തിലകിനായി. അണ്ടര്‍ 19 ടീമിലൂടെ വളര്‍ന്ന തിലക് ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്ക് തിലക് എത്തുമെന്നുറപ്പ്. ബിസി സിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഉള്‍പ്പെടെ പല പ്രമുഖരും തിലകിന്റെ പ്രകടനത്തെ പ്രശംസിച്ചിരുന്നു. അടുത്ത സീസണിലും മുംബൈക്കൊപ്പം തിലകിന് സ്ഥാനം ലഭിക്കും.

മുകേഷ് ചൗധരി

മുകേഷ് ചൗധരി

അരങ്ങേറ്റക്കാരനായ മുകേഷ് ചൗധരിയും ഇത്തവണ മികവ് കാട്ടിയ താരങ്ങളിലൊരാളാണ്. നെറ്റ് ബൗളറായിരുന്ന മുകേഷിനെ ഇത്തവണ സിഎസ്‌കെ ടീമിലേക്ക് പരിഗണിച്ചു. ഇടം കൈയന്‍ പേസര്‍ ന്യൂബോളില്‍ മികവ് കാട്ടി. 13 മത്സരത്തില്‍ നിന്ന് 16 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. റണ്‍സ് വിട്ടുകൊടുക്കുന്നതിലും അദ്ദേഹം നല്ല പിശുക്കുകാട്ടി. ഇന്ത്യന്‍ ടീമിലേക്കെത്താന്‍ കെല്‍പ്പുള്ളവനാണ് മുകേഷ്.

Story first published: Tuesday, May 31, 2022, 18:44 [IST]
Other articles published on May 31, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+