For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: സിറാജിനോടു കളിക്കല്ലേ, സിക്‌സിനു മൂന്നു ബോളിനക്കം കണക്കുതീര്‍ത്തു!

ഏഴു റണ്‍സാണ് ദേവ്ദത്ത് നേടിയത്

1

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴേസ്‌നെതിരായ പോരാട്ടത്തില്‍ മുഹമ്മദ് സിറാജിനോടു മുട്ടിയ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനു അധികം വൈകാതെ തന്നെ പണിയും കിട്ടി. കഴിഞ്ഞ സീസണ്‍ വരെ ആര്‍സിബിയുടെ ഭാഗമായിരുന്ന ദേവ്ദത്തിനോടു സിറാജ് ഒരു സൗഹൃദവും കാണിച്ചില്ല. ഇന്നിങ്‌സിലെ കന്നി ബോളില്‍ സിക്‌സറുമായി തന്റെ മുന്‍ കൂട്ടുകാരനെ വരവേറ്റ ദേവ്ദത്തിനു പിഴയ്ക്കുകയായിരുന്നു. അതിനു ശേഷം വെറും രണ്ടോവറുകളുടെ ആയുസ് മാത്രമേ മറുനാടന്‍ മലയാളി താരത്തിനുണ്ടായുള്ളൂ.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനയക്കപ്പെട്ട റോയല്‍സിനെതിരേ രണ്ടാമത്തെ ഓവറിലാണ് നായകന്‍ ഫഫ് ഡുപ്ലെസി സിറാജിനെ പന്തേല്‍പ്പിച്ചത്. പക്ഷെ സ്റ്റാര്‍ പേസര്‍ക്കു കനത്ത പ്രഹരമാണ് ആദ്യ ബോളില്‍ നേരിട്ടത്. ഓഫ്‌സ്റ്റംപിന് അല്‍പ്പം പുറത്തേക്കു പോയ ബോള്‍ ദേവ്ദത്ത് മുന്നോട്ടാഞ്ഞ് മിഡ് ഓഫിനു മുകളിലൂടെ സിക്‌സറിലേക്കു പറത്തുകയായിരുന്നു. സിറാജ് ഒട്ടും പ്രതീക്ഷിക്കാത്ത സ്വീകരണമായിരുന്നു ഇത്. പക്ഷെ ഇതുകൊണ്ട് അദ്ദേഹം പതറിയില്ല.

2

തൊട്ടടുത്ത ബോളില്‍ റണ്‍സൊന്നും വിട്ടുകൊടുത്തില്ല. മൂന്നാമത്തത് മനോഹരമായ ബോളായിരുന്നു. ഷോട്ടിനു ശ്രമിച്ച ദേവ്ദത്ത് ബീറ്റണായി മാറി. ഈ ബോളിലും റണ്‍സില്ല. നാലാമത്തെ ബോള്‍ ശരിക്കുമൊരു തീയുണ്ടയായിരുന്നു. സ്റ്റംപുകളെ ലക്ഷ്യമാക്കി വന്ന ബോള്‍ ദേവ്ദത്ത് ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും കണക്കുകൂട്ടലുകള്‍ പാളി. ബോള്‍ നേരെ പാഡില്‍ പതിച്ചു. സിറാജ് ശക്തമായി അപ്പീല്‍ ചെയ്തതോടെ അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. പിന്നാലെ ദേവ്ദത്ത് റിവ്യു എടുത്തെങ്കിലും അതുകൊണ്ടും രക്ഷയില്ലായിരുന്നു. അള്‍ട്രാ എഡ്ജില്‍ ബോള്‍ എവിടെയും ടച്ച് ചെയ്തില്ലെന്നു തെളിഞ്ഞു. ബോള്‍ ട്രാക്കിങില്‍ മിഡില്‍ സ്റ്റംപിലക്കാണ് ബോള്‍ വരികയെന്നു വ്യക്തമാവുകയും ചെയ്തതോടെ തേര്‍ഡ് അംപയര്‍ ഔട്ട് തന്നെ വിധിച്ചു. ഏഴു ബോളില്‍ ഒരു സിക്‌സറടക്കം ഏഴു റണ്‍സെടുത്താണ് ദേവ്ദത്ത് പവലിയനിലേക്കു മടങ്ങിയത്.

പ്ലെയിങ് ഇലവന്‍

റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍- ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), വിരാട് കോലി, രജത് പാട്ടിധര്‍, ഗ്ലെന്‍ മാക്സ്വെല്‍, സുയാഷ് പ്രഭുദേശായ്, ഷഹബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്.

രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, റിയാന്‍ പരാഗ്, ഡാരില്‍ മിച്ചെല്‍, ആര്‍ അശ്വിന്‍, പ്രസിദ്ധ് കൃഷ്ണ, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെന്‍.

Story first published: Tuesday, April 26, 2022, 20:25 [IST]
Other articles published on Apr 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+