IPL 2022: ഓള്‍ടൈം ഐപിഎല്‍ 11 തിരഞ്ഞെടുത്ത് കൈഫ്, ആറ് ഇന്ത്യക്കാര്‍, നായകന്‍ സര്‍പ്രൈസ്

മുംബൈ: മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളിലൊരാളാണ് മുഹമ്മദ് കൈഫ്. തകര്‍പ്പന്‍ ഫീല്‍ഡിങ്ങിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ കൈഫ് ഐപിഎല്ലിലും കളിച്ചിട്ടുണ്ട്. അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനുമായിരുന്ന കൈഫ് ഇപ്പോഴിതാ തന്റെ ഓള്‍ടൈം ഐപിഎല്‍ 11നെ തിരഞ്ഞെടുത്തിരിക്കുകയാണ്. ആറ് ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള പ്ലേയിങ് 11നെയാണ് കൈഫ് തിരഞ്ഞെടുത്തിരിക്കുന്നത്.
ടീമിന്റെ ഓപ്പണര്‍മാര്‍ ക്രിസ് ഗെയ്‌ലും രോഹിത് ശര്‍മയുമാണ്. രണ്ട് പേരും ഓപ്പണര്‍മാരെന്ന നിലയില്‍ മികച്ച റെക്കോഡുള്ളവരാണ്. രോഹിത് മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടം നേടിക്കൊടുത്ത നായകനാണ്. 221 ഐപിഎല്ലില്‍ നിന്ന് 5764 റണ്‍സാണ്് അദ്ദേഹം നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഈ സീസണില്‍ അല്‍പ്പം നിരാശപ്പെടുത്തുന്നുണ്ടെങ്കിലും മികച്ച റെക്കോഡുകള്‍ ഹിറ്റ്മാനെന്ന വിശേഷണമുള്ള രോഹിത്തിന് അവകാശപ്പെടാം.

ഗെയ്ല്‍ ടി20 ഫോര്‍മാറ്റിലെ ഇതിഹാസമാണ്. കെകെആര്‍, ആര്‍സിബി, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കായി കളിച്ചിട്ടുള്ള ഗെയ്ല്‍ 142 മത്സരത്തില്‍ നിന്ന് 4965 റണ്‍സാണ് നേടിയത്. ഇതില്‍ ആറ് സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മൂന്നാം നമ്പറില്‍ ആര്‍സിബി മുന്‍ നായകനും ഇതിഹാസവുമായ വിരാട് കോലിയെയാണ് കൈഫ് തിരഞ്ഞെടുത്തത്. 216 ഐപിഎല്ലില്‍ നിന്നായി 6411 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ആഅദ്ദേഹമാണ് തലപ്പത്ത്. അഞ്ച് സെഞ്ച്വറിയും 42 അര്‍ധ സെഞ്ച്വറിയും കോലിയുടെ അക്കൗണ്ടിലുണ്ട്. എന്നാല്‍ സമീപകാലത്തായി പ്രകടനം വളരെ മോശമാണ്.

നാലാം നമ്പറിലേക്ക് പല പ്രമുഖരെയും തഴഞ്ഞ് കൈഫ് പരിഗണിച്ചത് സുരേഷ് റെയ്‌നയെയാണ്. മുന്‍ സിഎസ്‌കെ താരം ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ളവരിലൊരാളാണ്. മൂന്നാം നമ്പറില്‍ കൂടുതല്‍ ഐപിഎല്‍ റണ്‍സ് റെയ്‌നയുടെ പേരിലാണ്. 205 ഐപിഎല്ലില്‍ നിന്നായി 5528 റണ്‍സാണ് റെയ്‌ന നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും 39 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. അഞ്ചാം നമ്പറില്‍ മുന്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, ആര്‍സിബി താരം എബി ഡിവില്ലിയേഴ്‌സിനെയാണ് കൈഫ് തിരഞ്ഞെടുത്തത്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ള കൈഫ് 184 മത്സരത്തില്‍ നിന്ന് 5162 റണ്‍സാണ് നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.
ടീമിന്റെ നായകനും വിക്കറ്റ് കീപ്പറുമായി എംഎസ് ധോണിയെയാണ് തിരഞ്ഞെടുത്തത്. സിഎസ്‌കെയെ 12 വര്‍ഷം നയിക്കുകയും നാല് ഐപിഎല്‍ കിരീടം നേടിക്കൊടുക്കുകയും ചെയ്യാന്‍ ധോണിക്കായിരുന്നു. ഫിനിഷറെന്ന നിലയിലും മികച്ച റെക്കോഡ് ധോണിക്ക് അവകാശപ്പെടാം. 228 ഐപിഎല്ലില്‍ നിന്ന് 4878 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ 24 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

ഫിനിഷര്‍ റോളില്‍ ഹര്‍ദിക് പാണ്ഡ്യയെയും കറെന്‍ പൊള്ളാര്‍ഡിനെയും കൈഫ് പരിഗണിച്ചില്ല. കെകെആറിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം ആന്‍ഡ്രേ റസലിനാണ് അവസരം. വെടിക്കെട്ട് ബാറ്റിങ്ങും ഒപ്പം പന്തുകൊണ്ടും മികവ് കാട്ടാന്‍ കെല്‍പ്പുള്ള റസല്‍ സ്ഥിരതയില്ലാത്ത താരമാണ്. സ്പിന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാനാണ് എട്ടാം നമ്പറില്‍. അഫ്ഗാന്‍ സ്പിന്നര്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 സ്പിന്നര്‍മാരിലൊരാളാണ്.

കെകെആറിന്റെ വെസ്റ്റ് ഇന്‍ഡീസ് സ്പിന്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നാണ് ഒമ്പതാം നമ്പറില്‍. സൂപ്പര്‍ ഓവര്‍ മെയ്ഡനാക്കിയ ബൗളറാണ് നരെയ്ന്‍. അത്യാവശ്യ സമയത്ത് ബാറ്റുകൊണ്ടും അദ്ദേഹത്തിന് തിളങ്ങാന്‍ സാധിക്കും. എന്നാല്‍ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായ ഡ്വെയ്ന്‍ ബ്രാവോക്ക് ടീമില്‍ ഇടമില്ല. 10ാം നമ്പറില്‍ മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ പേസറും 11ാമനായി മുന്‍ മുംബൈ ഇന്ത്യന്‍സ് പേസര്‍ ലസിത് മലിംഗയുമാണ്. രണ്ട് പേരും ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ളവരാണ്.
പ്ലേയിങ് 11: ക്രിസ് ഗെയ്ല്‍, രോഹിത് ശര്‍മ, വിരാട് കോലി, സുരേഷ് റെയ്‌ന, എബി ഡിവില്ലിയേഴ്‌സ്, എംഎസ് ധോണി, ആന്‍ഡ്രേ റസല്‍, റാഷിദ് ഖാന്‍, സുനില്‍ നരെയ്ന്‍, ജസ്പ്രീത് ബുംറ, ലസിത് മലിംഗ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications