IPL 2022: ഇത്തവണത്തെ ബെസ്റ്റ് 11വനുമായി കൈഫ്, ദിനേഷ് കാര്‍ത്തികില്ല, രാഹുല്‍ ക്യാപ്റ്റന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. 29നാണ് ഫൈനല്‍ മത്സരം. ഗുജറാത്ത് ടൈറ്റന്‍സ് ഇതിനോടകം ഫൈനല്‍ സീറ്റ് ഉറപ്പിച്ചപ്പോള്‍ എതിരാളികള്‍ ആരാണെന്നത് ഇന്നത്തെ രാജസ്ഥാന്‍ റോയല്‍സ് - ആര്‍സിബി പോരാട്ടം തീരുമാനിക്കും. പല സൂപ്പര്‍ ടീമുകളും സൂപ്പര്‍ താരങ്ങളും തീര്‍ത്തും നിരാശപ്പെടുത്തിയ സീസണാണിത്. വിരാട് കോലി, രോഹിത് ശര്‍മ, റിഷഭ് പന്ത് തുടങ്ങിയ പല പ്രമുഖരും ഇത്തവണ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയിരുന്നു.
15ാം സീസണ്‍ അവസാനിക്കാനൊരുങ്ങവെ ഈ സീസണിലെ ബെസ്റ്റ് പ്ലേയിങ് 11നെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകനുമായിരുന്ന മുഹമ്മദ് കൈഫ്. ദിനേഷ് കാര്‍ത്തികിനെ പരിഗണിക്കാതെയുള്ള പ്ലേയിങ് 11നെയാണ് കൈഫ് തിരഞ്ഞെടുത്തതെന്നതാണ് എടുത്തു പറയേണ്ടത്.

ഓപ്പണര്‍മാരായി ജോസ് ബട്‌ലറും കെ എല്‍ രാഹുലുമാണ്. രണ്ട് പേരും ഇത്തവണത്തെ റണ്‍വേട്ടക്കാരിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ്. ബട്‌ലര്‍ 15 മത്സരത്തില്‍ നിന്ന് 718 റണ്‍സ് ഇതിനോടകം സീസണില്‍ നേടിക്കഴിഞ്ഞു. മൂന്ന് സെഞ്ച്വറിയും നാല് ഫിഫ്റ്റിയുമാണ് ഇത്തവണത്തെ ബട്‌ലറുടെ സമ്പാദ്യം. കെ എല്‍ രാഹുല്‍ 15 മത്സരത്തില്‍ നിന്ന് രണ്ട് സെഞ്ച്വറിയും നാല് ഫിഫ്റ്റിയും ഉള്‍പ്പെടെ 616 റണ്‍സാണ് നേടിയത്. എലിമിനേറ്ററില്‍ ആര്‍സിബിയോട് തോറ്റ് ലഖ്‌നൗ പുറത്തായെങ്കിലും ടീമിന്റെ നായകനായി കൈഫ് തിരഞ്ഞെടുത്ത് രാഹുലിനെയാണ്.
മൂന്നാം നമ്പറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഡേവിഡ് വാര്‍ണറെയാണ് കൈഫ് പരിഗണിച്ചത്. ഹൈദരാബാദ് വിട്ട് ഡല്‍ഹിയിലെത്തിയ വാര്‍ണര്‍ 12 മത്സരത്തില്‍ നിന്ന് 432 റണ്‍സാണ് നേടിയത്. രണ്ട് മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമായിരുന്നു. ഇത്തവണ ഡല്‍ഹിക്ക് പ്ലേ ഓഫ് സീറ്റ് നേടാന്‍ സാധിച്ചില്ല. നാലാം നമ്പറില്‍ ഹൈദരാബാദിന്റെ രാഹുല്‍ ത്രിപാഠിയെയാണ് കൈഫ് പരിഗണിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി സ്ഥിരതയോടെ കളിച്ച ത്രിപാഠി 14 മത്സരത്തില്‍ നിന്ന് 413 റണ്‍സാണ് നേടിയത്. മൂന്ന് അര്‍ധ സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്.

അഞ്ചാമനായി പഞ്ചാബ് കിങ്‌സിന്റെ ലിയാം ലിവിങ്സ്റ്റനാണ്. ഇത്തവണ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച ലിവിങ്‌സ്റ്റന്‍ 14 മത്സരത്തില്‍ നിന്ന് 437 റണ്‍സാണ് നേടിയത്. നാല് അര്‍ധ സെഞ്ച്വറിയാണ് ഇത്തവണ അദ്ദേഹം നേടിയത്. പഞ്ചാബിന് പ്ലേ ഓഫില്‍ കടക്കാനായില്ലെങ്കിലും ലിവിങ്സ്റ്റണിന്റെ പ്രകടനം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആറാമനായി ആന്‍ഡ്രേ റസലാണ്. ഇത്തവണ കെകെആര്‍ നിരാശപ്പെടുത്തിയെങ്കിലും ഓള്‍റൗണ്ട് മികവോടെ ആന്‍ഡ്രേ റസല്‍ കൈയടി നേടി. 14 മത്സരത്തില്‍ നിന്ന് 335 റണ്‍സും 17 വിക്കറ്റുമാണ് റസല്‍ നേടിയത്.

ഡേവിഡ് മില്ലറേയും രാഹുല്‍ തെവാത്തിയേയും കൈഫ് തന്റെ പ്ലേയിങ് 11ലേക്ക് പരിഗണിച്ചില്ല. ഏഴാം നമ്പറില്‍ റാഷിദ് ഖാനെയാണ് കൈഫ് പരിഗണിച്ചത്. 15 മത്സരത്തില്‍ നിന്ന് 18 വിക്കറ്റാണ് റാഷിദ് വീഴ്ത്തിയത്. 6.73 എന്ന മികച്ച ഇക്കോണമിയാണ് റാഷിദിനുള്ളത്. ഇത്തവണ ഗുജറാത്ത് ഫൈനല്‍ ടിക്കറ്റെടുത്തപ്പോള്‍ റാഷിദിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. എട്ടാമനായി ആര്‍സിബി സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിനാണ് അവസരം. 15 മത്സരത്തില്‍ നിന്ന് 26 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ ചഹാല്‍ തലപ്പത്താണ്. ഒമ്പതാമനായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അതിവേഗ പേസര്‍ ഉമ്രാന്‍ മാലിക്കിനെയാണ് കൈഫ് പരിഗണിച്ചത്.

ഇത്തവണ 157 വേഗം കുറിച്ച് ഞെട്ടിക്കാന്‍ ഉമ്രാനായിരുന്നു. 10ാം നമ്പറില്‍ ജസ്പ്രീത് ബുംറക്കാണ് അവസരം. മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ പേസര്‍ ഇത്തവണ വലിയ ഫോമിലല്ലായിരുന്നു. മുംബൈ അവസാന സ്ഥാനത്താണ് ഇത്തവണ ഫിനിഷ് ചെയ്തത്. 11ാമന്‍ മുഹമ്മദ് ഷമിയാണ്. ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ ന്യൂബോളില്‍ മികച്ച പ്രകടനമാണ് ഇത്തവണ കാഴ്ചവെച്ചത്. 15 മത്സരത്തില്‍ നിന്ന് 19 വിക്കറ്റുകള്‍ അദ്ദേഹം നേടി.

കൈഫ് പ്ലേയിങ് 11: ജോസ് ബട്‌ലര്‍, കെ എല്‍ രാഹുല്‍, ഡേവിഡ് വാര്‍ണര്‍, രാഹുല്‍ ത്രിപാഠി, ലിയാം ലിവിങ്സ്റ്റന്‍, ആന്‍ഡ്രേ റസല്‍, റാഷിദ് ഖാന്‍, യുസ് വേന്ദ്ര ചഹാല്‍, ഉമ്രാന്‍ മാലിക്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications