IPL 2022: ഡല്‍ഹിക്ക് തിരിച്ചടി, പരിക്കേറ്റ് മിച്ചല്‍ മാര്‍ഷ് പുറത്തേക്ക്, പകരം ഈ മൂന്ന് പേരിലൊരാള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ആദ്യം മത്സരം പൂര്‍ത്തിയാവുമ്പോള്‍ത്തന്നെ ഡല്‍ഹിക്ക് മുന്നില്‍ വലിയ തലവേദന. പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് പരിക്കേറ്റതോടെ പകരക്കാരനെ കണ്ടെത്തേണ്ട അവസ്ഥയിലാണ് ഡല്‍ഹിയുള്ളത്. 2021ലെ ടി20 ലോകകപ്പ് കിരീടം ഓസ്‌ട്രേലിയക്ക് നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് മിച്ചല്‍ മാര്‍ഷ്. എന്നാല്‍ പാകിസ്താന്‍ പരമ്പരക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെ പരിക്കേറ്റതോടെ ഇത്തവണത്തെ ഐപിഎല്ലും അദ്ദേഹത്തിന് നഷ്ടമാവുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
മീഡിയം പേസ് ഓള്‍റൗണ്ടറായ മിച്ചല്‍ മാര്‍ഷിന് ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാനുള്ള കെല്‍പ്പുണ്ട്. അതുകൊണ്ട് തന്നെ ഉത്തമ പകരക്കാരനെ കണ്ടെത്തുക നിലവിലെ സാഹചര്യത്തില്‍ പ്രയാസം തന്നെയാണ്. മീഡിയം പേസ് ഓള്‍റൗണ്ടര്‍മാരായാ പ്രമുഖരെയെല്ലാം മറ്റ് ടീമുകള്‍ സ്വന്തമാക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ മികച്ച പകരക്കാരെ കണ്ടെത്തുക എളുപ്പമല്ല. മിച്ചല്‍ മാര്‍ഷിന്റെ പകരക്കാരനായി ഡല്‍ഹിക്ക് പരിഗണിക്കാന്‍ സാധിക്കുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ദസുന്‍ ഷണക
ശ്രീലങ്കന്‍ പരിമിത ഓവര്‍ നായകന്‍ ദസുന്‍ ഷണകയാണ് പരിഗണിക്കാന്‍ സാധിക്കുന്ന താരങ്ങളിലൊരാള്‍. മീഡിയം പേസ് ഓള്‍റൗണ്ടറായ ദസുന്‍ ഇന്ത്യയില്‍ നടന്ന അവസാന പരമ്പരയില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. മധ്യനിരയില്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കാനും മധ്യ ഓവറുകളില്‍ പന്തുകൊണ്ട് വിക്കറ്റ് വീഴ്ത്താനും ഷണകയ്ക്ക് മികവുണ്ട്. ഇന്ത്യന്‍ സാഹചര്യങ്ങളെ നന്നായി അറിയാവുന്ന ഷണക ഇതുവരെ ഐപിഎല്ലില്‍ കളിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ ഡല്‍ഹി പരിഗണിക്കാന്‍ കൂടുതല്‍ സാധ്യത ഷണകയെയാണ്. 65 ടി20യില്‍ നിന്ന് 201.15 ശരാശരിയില്‍ 947 റണ്‍സും 18 വിക്കറ്റുമാണ് ഷണക വീഴ്ത്തിയത്. മൂന്ന് അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 74 റണ്‍സാണ്.

ഡേവിഡ് വീസെ
മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും നിലവില്‍ നമീബിയ താരവുമായ പേസ് ഓള്‍റൗണ്ടറാണ് ഡേവിഡ് വീസെ. ഇത്തവണ മെഗാ ലേലത്തില്‍ വീസെ ഉള്‍പ്പെട്ടിരുന്നെങ്കിലും വാങ്ങാന്‍ ആളുണ്ടായില്ല. 36കാരനായ പേസ് ഓള്‍റൗണ്ടറെ മിച്ചല്‍ മാര്‍ഷിന് പകരക്കാരനായി ഡല്‍ഹിക്ക് പരിഗണിക്കാവുന്നതാണ്. നേരത്തെ ഐപിഎല്ലില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരം കൂടിയാണ് വീസെ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായാണ് നേരത്തെ അദ്ദേഹം കളിച്ചത്. 15 മത്സരത്തില്‍ നിന്ന് 16 വിക്കറ്റും 127 വിക്കറ്റുമാണ് വീസെ നേടിയത്. 47 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2021ലെ ടി20 ലോകകപ്പില്‍ ഹോങ്കോങ്ങിനായി തിളങ്ങാന്‍ വീസെക്ക് സാധിച്ചിരുന്നു. അനുഭവസമ്പന്നനായതിനാല്‍ ഡല്‍ഹിക്ക് പരിഗണിക്കാവുന്ന താരമാണ് വീസെ.

ബെന്‍ കട്ടിങ്
ഇത്തവണ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡാക്കപ്പെട്ട മറ്റൊരു മീഡിയം പേസ് ഓള്‍റൗണ്ടറാണ് ബെന്‍ കട്ടിങ്. ഓസ്‌ട്രേലിയക്കാരനായ താരം നേരത്തെ ഐപിഎല്ലില്‍ കളിച്ച് മികവ് കാട്ടിയിട്ടുള്ള താരം കൂടിയാണ്. 21 ഐപിഎല്ലില്‍ നിന്ന് 238 റണ്‍സും 10 വിക്കറ്റുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 39 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളുടെ ഭാഗമാവാന്‍ കട്ടിങ്ങിന് ഇതിനോടകം സാധിച്ചിട്ടുണ്ട്.
പിഎസ്എല്‍, ബിബിഎല്‍ ഫ്രാഞ്ചൈസികളിലും 35ാരനായ താരം സജീവമാണ്. ഡല്‍ഹിക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ബെന്‍ കട്ടിങ്. ഡെത്ത് ഓവറുകളില്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കാനും മധ്യ ഓവറുകളില്‍ സ്ലോ ബോളുകളിലൂടെ വിക്കറ്റ് വീഴ്ത്താനും കട്ടിങ്ങിന് മികവുണ്ട്. ഇന്ത്യന്‍ പിച്ചുകളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് കട്ടിങ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications