IPL 2022: 500 അടിക്കാന്‍ രാഹുല്‍! സെഞ്ച്വറി തേടി ഹാര്‍ദിക്- കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
ഐപിഎല്ലില്‍ ഇന്ന വൈകീട്ട് പുതിയ ടീമുകളായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഗുജറാത്ത് ടൈറ്റന്‍സും ആദ്യ പോരാട്ടത്തിന് ഇറങ്ങുകയാണ്. രാത്രി 7.30നു മുംബൈയിലെ വാംഖഡെയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്. ലഖ്‌നൗ ടീമിനെ കെഎല്‍ രാഹുലും ടൈറ്റന്‍സിനെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ് നയിക്കുന്നത്.
പുതിയ ഫ്രാഞ്ചൈസികളായതിനാല്‍ തന്നെ ഇരുവര്‍ക്കും തങ്ങളുടെ കരുത്തും വീക്ക്‌നെസും പരസ്പരമറിയില്ല. അതുകൊണ്ടു തന്നെ മല്‍സരം കൂടുതല്‍ ആവേശകരമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചില നാഴികക്കല്ലുകള്‍ ഈ മല്‍സരത്തില്‍ ഇരുടീമിലെയും താരങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇവ എന്തൊക്കെയാണെന്നറിയാം.

ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ രണ്ടു നാഴികക്കല്ലുകളാണ് മല്‍സരത്തില്‍ കാത്തിരിക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ രണ്ടു സിക്‌സറുകള്‍ നേടാനായാല്‍ അദ്ദേഹത്തിനു ടൂര്‍ണമെന്റില്‍ സിക്‌സറുകളെ എണ്ണത്തില്‍ സെഞ്ച്വറി തികയ്ക്കാം.
അതോടൊപ്പം ഈ കളിയില്‍ 24 റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചാല്‍ ഐപിഎല്ലില്‍ 1500 റണ്‍സ് പൂര്‍ത്തിയാക്കാനും ഹാര്‍ദിക്കിനു സാധിക്കും. മുംബൈ ഇന്ത്യന്‍സിലൂടെ കരിയര്‍ തുടങ്ങിയ അദ്ദേഹം ഇതാദ്യമായിട്ടാണ് ഇത്തവണ മറ്റൊരു ടീമിനായി കളിക്കുന്നത്. കഴിഞ്ഞ സീസണിനു ശേഷം മുംബൈ ഹാര്‍ദിക്കിനെ കൈവിടുകയായിരുന്നു. മെഗാ ലേലത്തിനു മുമ്പ് 15 കോടി രൂപയ്ക്കു താരത്തെ ഹോം ഫ്രാഞ്ചൈസിയായ ടൈറ്റന്‍സ് കൈക്കലാക്കുകയായിരുന്നു.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകനും സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുലിനെയും രണ്ടു നാഴികക്കല്ലുകളാണ് കന്നിയങ്കത്തില്‍ കാത്തിരിക്കുന്നത്. മല്‍സരത്തില്‍ രണ്ടു ബൗണ്ടറികള്‍ കൂടി നേടിയാല്‍ ടി20 കരിയറില്‍ 500 ബൗണ്ടറികളെന്ന മാന്ത്രിക സംഖ്യ അദ്ദേഹം തികയ്ക്കും. ലഖ്‌നൗവിനു വേണ്ടി ക്യാപ്റ്റനായുള്ള അരങ്ങേറ്റ മല്‍സരത്തില്‍ ഫിഫ്റ്റി നേടാനായാല്‍ മറ്റൊരു നാഴികക്കല്ലും രാഹുലിനെ കാത്തിരിക്കുന്നുണ്ട്. ഇന്നു ഫിഫ്റ്റിയടിച്ചാല്‍ ടി20 കരിയറില്‍ 50 ഫിഫ്റ്റികളെന്ന നേട്ടം അദ്ദേഹം സ്വന്തം പേരിലാക്കും.

കഴിഞ്ഞ നാലു സീസണുകളിലും പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനായിരുന്ന രാഹുല്‍ അവസാന രണ്ടു സീസണില്‍ ടീമിനെ നയിക്കുകയും ചെയ്തു. ഒരു സീസണിലൊഴികെ എല്ലാ തവണയും 600ന് മുകളില്‍ റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിരുന്നു. സീസണിനു ശേഷം ടീം വിടാന്‍ രാഹുല്‍ സ്വയം തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് 17 കോടി രൂപയ്ക്കു താരം ലഖ്‌നൗ ടീമിലേക്കു ചേക്കേറിയത്.

ഗുജറാത്ത് ടൈറ്റന്‍സിന്റെ സൗത്താഫ്രിക്കന്‍ ബാറ്റര്‍ ഡേവിഡ് മില്ലറും ഒരു നാഴികക്കല്ലിന് അരികിലാണ്. മല്‍സരത്തില്‍ 26 റണ്‍സ് സ്‌കോര്‍ ചെയ്താല്‍ അദ്ദേഹം ഐപിഎല്ലില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം ഷഹബാസ് നദീമിനെ ഒരു നാഴികക്കല്ല് ഈ കളിയില്‍ കാത്തിരിക്കുന്നുണ്ട്. രണ്ടു വിക്കറ്റുകള്‍ നേടിയാല്‍ അദ്ദേഹത്തിനു ടൂര്‍ണന്റെില്‍ 50 വിക്കറ്റുകള്‍ തികയ്ക്കാം.
ലഖ്‌നൗവിന്റെ തന്നെ വെസ്റ്റ് ഇന്‍ഡീസ് താരം എവിന്‍ ലൂയിസും ഒരു നേട്ടത്തിനരികെയാണ്. ടി20 കരിയറില്‍ 450 ബൗണ്ടറികളെന്ന റെക്കോര്‍ഡാണ് അദ്ദേഹത്തെ രകാത്തിരിക്കുന്നത്. ഇതിനായി അദ്ദേഹത്തിനു വേണ്ടത് അഞ്ചു ബൗണ്ടറികളാണ്.

ഗുജറാത്ത് ടൈറ്റന്‍സ് സ്ക്വാഡ്
ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, ശുഭ്മാന്‍ ഗില്‍, ജേസണ്‍ റോയ്, മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസണ്‍, അഭിനവ് സദരംഗനി, രാഹുല്‍ തെവാതിയ, നൂര്‍ അഹമ്മദ്, ആര്‍ സായ് കിഷോര്‍, ഡൊമിനിക് ഡ്രേക്ക്‌സ്, ജയന്ത് യാദവ്, വിജയ് ശങ്കര്‍, ദര്‍ശന്‍ നല്‍കാണ്ടെ, യഷ് ദയാല്‍, അല്‍സാറി ജോസഫ്, പ്രദീപ് സാങ്വാന്‍, ഡേവിഡ് മില്ലര്‍, വൃധിമാന്‍ സാഹ, മാത്യു വേഡ്, ഗുര്‍കീരത് സിംഗ്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്ക്വാഡ്
കെഎല്‍ രാഹുല്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, രവി ബിഷ്‌നോയ്,ക്വിന്റണ്‍ ഡി കോക്ക്, മനീഷ് പാണ്ഡെ, ജേസണ്‍ ഹോള്‍ഡര്‍, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, മാര്‍ക്ക് വുഡ്, അവേശ് ഖാന്‍, അങ്കിത് രാജ്പൂത്, കെ ഗൗതം, ദുഷ്മന്ത ചമീര, ഷഹബാസ് നദീം, മനന്‍ വോറ, മൊഹ്സിന്‍ ഖാന്‍, ആയുഷ് ബഡോണി, കൈല്‍ മയേഴ്‌സ്, കരണ്‍ ശര്‍മ്മ, എവിന്‍ ലൂയിസ്, മായങ്ക് യാദവ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications