IPL 2022: പഞ്ചാബായാലും ലഖ്‌നൗവായാലും രാഹുല്‍ പഴയ രാഹുല്‍ തന്നെ! വമ്പന്‍ നേട്ടം
ഐപിഎല്ലില്‍ ജഴ്‌സി ഏതു തന്നെയായിലും താന്‍ ബാറ്ററെന്ന നിലയില്‍ പഴയ താരം തന്നെയാണെന്നു അടിവരയിട്ട് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍. തുടര്‍ച്ചയായ അഞ്ചാം സീസണിലും ടൂര്‍ണമെന്റില്‍ 500 റണ്‍സെന്ന നാഴികക്കല്ല് തികച്ചിരിക്കുകയാണ് അദ്ദേഹം. കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനെതിരായ സീസണിലെ അവസാന മല്‍സരത്തിലായിരുന്നു രാഹുല്‍ 500 റണ്‍സ് ക്ലബ്ബില്‍ അംഗമായത്.

കൊല്‍ക്കത്തയ്‌ക്കെതിരേ വ്യക്തിഗത സ്‌കോര്‍ 28ല്‍ നില്‍ക്കെ സിക്‌സര്‍ പായിച്ചതോടെയാണ് രാഹുല്‍ അഞ്ഞൂറാനായി മാറിയത്. നേരത്തേ പഞ്ചാബിനു വേണ്ടിയാണ് രാഹുല്‍ തുടര്‍ച്ചയായി നാലു സീസണുകളില്‍ 500ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയത്. ഈ സീസണില്‍ പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗവിലേക്കു വന്നപ്പോഴും തന്റെ ബാറ്റിങിനു ഒട്ടും മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്നു അദ്ദേഹം കാണിച്ചുതന്നു.

ഐപിഎല്ലില്‍ തുടര്‍ച്ചയായി ഏറ്റവുമധികം സീസണുകളില്‍ 500നു മുകളില്‍ റണ്‍സ് അടിച്ചെടുത്ത രണ്ടാമത്തെ താരം കൂടിയാണ് കെഎല്‍ രാഹുല്‍. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ മാത്രമേ അദ്ദേഹത്തിനു മുന്നിലുള്ളൂ. തുടര്‍ച്ചയായി ആറു സീസണില്‍ 500 പ്ലസ് സ്‌കോര്‍ ചെയ്തായിരുന്നു വാര്‍ണര്‍ റെക്കോര്‍ഡിട്ടത്. എല്ലാം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടൊപ്പമായിരുന്നു. അടുത്ത സീസണിലും ലഖ്‌നൗവിനായി 500ന് മുകളില്‍ നേടാനായാല്‍ രാഹുല്‍ വാര്‍ണറുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പമെത്തും.

അതേസമയം, ഐപിഎല്ലില്‍ കൂടുതല്‍ സീസണില്‍ 500ന് മുകളിലു നേടിയ താരങ്ങളുടെ എലൈറ്റ് ക്ലബ്ബിലും കെഎല്‍ രാഹുല്‍ രണ്ടാമനായിരിക്കുകയാണ്. വിരാട് കോലി, ശിഖര്‍ ധവാന്‍ എന്നിവരും ടൂര്‍ണമെന്റില്‍ നേരത്തേ അഞ്ചു സീസണുകളില്‍ 500ന് മുകളില്‍ അടിച്ചെടുത്തിട്ടുണ്ട്. ഈ ലിസ്റ്റിലും തലപ്പത്ത് ഡേവിഡ് വാര്‍ണര്‍ തന്നെയാണ് (ആറു തവണ).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications