Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രണ്ടു പേര്‍ വിചാരിച്ചാലേ മുംബൈ ഇനി ജയിക്കൂ! ചോപ്ര പറയുന്നു

ഐപിഎല്ലിന്റെ 15ാം സീസണില്‍ അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയാണ്. എട്ടു റൗണ്ടുകള്‍ പിന്നിട്ടിട്ടും വിജയം മുംബൈയെ തേടിയെത്തിയിട്ടില്ല. തുടര്‍ച്ചയായ എട്ടു തോല്‍വികളുമായി നാണക്കേടിന്റെ ഓള്‍ടൈം റെക്കോര്‍ഡാണ് രോഹിത് ശര്‍മയെയും സംഘത്തെയും തേടിയെത്തിയിരിക്കുന്നത്. മുംബൈയുടെ പ്ലേഓഫ് സാധ്യതകള്‍ നേരത്തേ തന്നെ അസ്തമിച്ചുകഴിഞ്ഞു.

ഞായറാഴ്ച നടന്ന കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു മുംബൈ 36 റണ്‍സിനു തോറ്റിരുന്നു. ഇത്തവണ ബാറ്റിങ് നിരയാണ് മുംബൈയെ ചതിച്ചത്. മുംബൈ ടീമിലെ രണ്ടു പേര്‍ കാര്യമായി സംഭാവന ചെയ്തില്ലെങ്കില്‍ ഇനിയുള്ള മല്‍സരങ്ങളിലും ജയിക്കാന്‍ പോവുന്നില്ലെന്നു ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര മുന്നറിയിപ്പ് നല്‍കി. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1

ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ, ഓപ്പണിങ് പങ്കാളിയായ ഇഷാന്‍ കിഷന്‍ എന്നിവരില്‍ നിന്നും മികച്ച ഇന്നിങ്‌സുകള്‍ ടീമിനു ആവശ്യമാണെന്നു ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. രോഹിത് ശര്‍മയും ഇഷാന്‍ കിഷനും വലിയ സ്‌കോറുകള്‍ നേടിയില്ലെങ്കില്‍ മുംബൈ വിജയിക്കാന്‍ പോവുന്നില്ല. ഓപ്പണര്‍മാരായതിനാല്‍ തന്നെ 20 ഓവറുകള്‍ രണ്ടു പേര്‍ക്കുമൊപ്പമുണ്ട്. അതുകൊണ്ടു തന്നെ വലിയ സ്‌കോറുകള്‍ നേടാന്‍ ഇവര്‍ക്കാന് ഏറ്റവുമധികം സാധ്യത. രോഹിത്തും ഇഷാനും ബാറ്റിങില്‍ ക്ലിക്കായില്ലെങ്കില്‍ മുംബൈയുടെ കഷ്ടകാലം അവസാനിക്കാന്‍ പോവുന്നില്ലെന്നും ചോപ്ര മുന്നറിയിപ്പ് നല്‍കി.

2

മുംബൈ ഇന്ത്യന്‍സിനു പ്ലെയിങ് ഇലവനില്‍ ശരിയായ ബാലന്‍സ് കണ്ടെത്താന്‍ പാടുപെടുകയാണെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. സൂര്യകുമാര്‍ യാദവ് നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. പക്ഷെ അദ്ദേഹം തനിച്ച് എന്തു ചെയ്യാനാണ്? കരെണ്‍ പൊള്ളാര്‍ഡ് ബാറ്റിങില്‍ തിളങ്ങുന്നില്ല. മുംബൈ ടീമിന്റെ ബാലന്‍സ് പൂര്‍ണമായി നഷ്ടമായിരിക്കുകയാണ്.
മുംബൈ നിരയില്‍ ആറു ബാറ്റര്‍മാരുണ്ട്. ഇവരില്‍ കരെണ്‍ പൊള്ളാര്‍ഡും തിലക് വര്‍മയുമൊഴികെ മറ്റാരും ബൗള്‍ ചെയ്യുന്നില്ല. റിത്വിക് ഷോക്കീന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള കളിയില്‍ നന്നായി ബാറ്റ് ചെയ്തു. പക്ഷെ അവന്റെ ബൗളിങിനെ ഓക്കെയെന്നു മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂവെന്നും ചോപ്ര നിരീക്ഷിച്ചു

3

ശക്തമായ ബൗളിങ് നിരയുടെ അഭാവമാണ് ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും വലിയ വീക്ക്‌നെസ്. ജസ്പ്രീത് ബുംറയൊഴികെ മുംബൈ നിരയില്‍ ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്ന ഒരു ബൗളര്‍ പോലുമില്ല. ബൗളിങിലെ വീക്ക്‌നെസ് കൂടാതെ മുംബൈയുടെ മറ്റൊരു പ്രധാന ദൗര്‍ബല്യം രോഹിത് ശര്‍മ- ഇഷാന്‍ കിഷന്‍ ജോടിയാണ്.

4

മിക്ക മല്‍സരങ്ങളിലും രോഹിത്തിനു മോശമല്ലാത്ത തുടക്കമായിരുന്നു ലഭിച്ചത്. പക്ഷെ അവയൊന്നും ഫിഫ്റ്റി പ്ലസ് സ്‌കോറുകളാക്കി മാറ്റാന്‍ അദ്ദേഹത്തിനായില്ല. ലേലത്തില്‍ 15.25 കോടിയെന്ന റെക്കോര്‍ഡ് തുകയ്ക്കു വാങ്ങിയ ഇഷാന്‍ ആദ്യ രണ്ടു കളികളിലും ഫിഫ്റ്റിയുമായി തുടക്കം ഉജ്ജ്വലമാക്കിയിരുന്നെങ്കിലും തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഇതു മുംബൈയുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാക്കുകയും ചെയ്തു.

5

അതേസമയം, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ അവസാന മല്‍സരത്തില്‍ പൊരുതാന്‍ പോലുമാവാതെയാണ് മുംബൈ പരാജയത്തിലേക്കു കൂപ്പുകുത്തിയത്. ടോസ് ലഭിച്ച രോഹിത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ സീസണിലെ രണ്ടാം സെഞ്ച്വറി കുറിച്ച ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ (103) മികവില്‍ ലഖ്‌നൗ ആറു വിക്കറ്റിനു 168 റണ്‍സെടുത്തു. 62 ബോളില്‍ 12 ബൗണ്ടറികളും നാലു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മനീഷ് പാണ്ഡെയാണ് (22) 20ന് മുകളില്‍ നേടിയ മറ്റൊരു താരം.

6

മറുപടിയില്‍ മുബൈ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. എട്ടു വിക്കറ്റിനു 132 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (39), തിലക് വര്‍മ (38) എന്നിവരൊഴികെ മറ്റാരും വിജത്തിനായി പൊരുതി നോക്കിയില്ല. രോഹിത് 31 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. തിലക് 27 ബോളില്‍ രണ്ടു വീതം ബൗണ്ടറിയും സിക്‌സറും നേടി. ലഖ്‌നൗവിനായി മുംബൈയുടെ മുന്‍ താരം ക്രുനാല്‍ പാണ്ഡ്യ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.

Story first published: Monday, April 25, 2022, 10:31 [IST]
Other articles published on Apr 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+