
നേരത്തേയും സമാനമായ തിരിച്ചകളെ മറികടന്ന് ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി കിരീടം വരെ നേടിയ ചരിത്രള്ള ടീമാണ് മുംബൈ ഇന്ത്യന്‍സ്. സമാനമായൊരു തിരിച്ചുവരവാണ് ഹിറ്റ്മാനും സംഘവും ഈ സീസണിലും ലക്ഷ്യമിടുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തു നില്‍ക്കുകയാണ് മുംബൈ. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഈ സീസണില്‍ ഒരു മല്‍സരം പോലും ജയിച്ചിട്ടില്ലാത്ത മറ്റൊരു ടീം. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു സിഎസ്‌കെയാണ്.

മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഈ സീസണിലെ ഏറ്റവും വീക്ക്‌നെസ് ബൗളിങാണ്. ബാറ്റര്‍മാര്‍ ജയിക്കാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും അതു പ്രതിരോധിക്കാന്‍ മുംബൈ ബൗളര്‍മാര്‍ക്കു കഴിയുന്നില്ല. ബൗളിങിലെ ഈ ദൗര്‍ബല്യം എത്രയും വേഗം പരിഹരിച്ചെങ്കില്‍ മാത്രമേ മുംബൈയ്ക്കു ഈ പ്രതിസന്ധി ഘട്ടത്തില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുകയുള്ളൂ. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ മാറ്റിനിര്‍ത്തിയാല്‍ മുംബൈ ബൗളിങ് നിരയില്‍ വിശ്വസിക്കാവുന്ന മറ്റാരും തന്നെയില്ലെന്നതാണ് രോഹിത്തിന്റെ ഏറ്റവും വലിയ തലവേദന. മികച്ച ഇന്ത്യന്‍ ബൗളര്‍മാരോ, വിദേശ ബൗളര്‍മാരെ മുംബൈ നിരയിലില്ല. പേസ് ബൗളിങ് മാത്രമല്ല മുംബൈയുടെ സ്പിന്‍ ബൗളിങിലും ദുര്‍ബലമാണ്. മുരുഗന്‍ അശ്വിനു ഒരു തരത്തിലുള്ള ഇംപാക്ടുമുണ്ടാക്കാന്‍ കഴിയുന്നില്ല.

ആദ്യ മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു നാലു വിക്കറ്റിനു തോറ്റായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ തുടക്കം. കളിയുടെ പകുതിയോളം വിജയപ്രതീക്ഷയുണ്ടായിരുന്ന ശേഷമായിരുന്നു മുംബൈ മല്‍സരം കൈവിട്ടത്. രണ്ടാമത്തെ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനോടു 23 റണ്‍ിനായിരുന്നു മുംബൈയുടെ തോല്‍വി. മൂന്നാം റൗണ്ടില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു അഞ്ചു വിക്കറ്റിനും അവസാന കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു ഏഴു വിക്കറ്റിനും മുംബൈ തോല്‍ക്കുകയായിരുന്നു.

പഞ്ചാബിന്റെ കാര്യമെടുത്താല്‍ നാല മല്‍സരങ്ങളില്‍ രണ്ടു വീതം ജയവും തോല്‍വിയുമാണ് അവരുടെ പേരിലുള്ളത്. ആദ്യ കളിയില്‍ ആര്‍സിബിയെ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ച് തുടങ്ങിയ പഞ്ചാബ് കെകെആറിനോടു ആറു വിക്കറ്റിനു തോറ്റു. സിഎസ്‌കെയെ 54 റണ്‍സിനു തകര്‍ത്ത് പഞ്ചാബ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. പക്ഷെ കഴിഞ്ഞ മല്‍സരത്തില്‍ ടൈറ്റന്‍സിനോടു ആറു വിക്കറ്റിന്റെ തോല്‍വി വഴങ്ങി.

ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ പഞ്ചാബ് കിങ്‌സിനെതിരേ നേരിയ മുന്‍തൂക്കം മുംബൈ ഇന്ത്യന്‍സിനാണ്. ഇതുവരെ 28 മല്‍സരങ്ങളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ഇതില്‍ 15 മല്‍സരങ്ങളില്‍ മുംബൈയും 13 കളികളില്‍ പഞ്ചാബും ജയിച്ചുകയറി. കഴിഞ്ഞ സീസണില്‍ രണ്ടു തവണ മുഖാമുഖം വന്നപ്പോള്‍ ഇരുടീമുകളും ഓരാ ജയം വീതം പങ്കിടുകയായിരുന്നു.

സാധ്യതാ ഇലവന്‍
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, കരെണ്‍ പൊള്ളാര്‍ഡ്, ഫാബിയന്‍ അലെന്‍, മുരുഗന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ടൈമല്‍ മില്‍സ്/ ജയദേവ് ഉനാട്കട്ട്, ബേസില്‍ തമ്പി.
പഞ്ചാബ് കിങ്‌സ്- മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്സ്റ്റണ്‍, ഷാരൂഖ് ഖാന്‍, ജിതേഷ് ശര്‍മ, ഒഡെയ്ന്‍ സ്മിത്ത്/ നതാന്‍ എല്ലിസ്, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, വൈഭവ് അറോറ, അര്‍ഷ്ദീപ് സിങ്.


Click it and Unblock the Notifications











