IPL 2022: ഒരേയൊരു സൂര്യ, റിയല്‍ ഹീറോ!- 200ാം മാച്ചില്‍ ആറാട്ട്
പൂനെ: ഐപിഎല്ലില്‍ അഞ്ചു തവണ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് താന്‍ എത്ര മാത്രം പ്രധാനപ്പെട്ട താരമാണെന്നു അവിസ്മരണീയ ഇന്നിങ്‌സിലൂടെ സൂര്യകുമാര്‍ യാദവ് ഒരിക്കല്‍ക്കൂടി കാണിച്ചുതന്നു. തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയ മുംബൈയുടെ മാനംകാത്തത് സൂര്യയുടെ വണ്‍മാന്‍ ഷോയായിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള പോരാട്ടത്തില്‍ ആറിന് 79 റണ്‍സില്‍ നിന്നും മുംബൈയെ 20 ഓവവറില്‍ ആറിന് 151ലെത്തിച്ചതിനു പിന്നില്‍ സൂര്യ മാത്രമാണ്.
വെറും 37 ബോളില്‍ അഞ്ചു ബൗണ്ടറികളും ആറു സിക്‌സറുമടക്കം പുറത്താവാതെ 68 റണ്‍സാണ് സൂര്യ വാരിക്കൂട്ടിയത്. 100 പോലും കടക്കില്ലെന്നു കരുതിയ മുംബൈയെയാണ് അദ്ദേഹം 150 കടത്തിയത്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള മല്‍സരം സൂര്യകുമാര്‍ യാദവിനെ സംബന്ധിച്ച് സ്‌പെഷ്യലായിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ 200ാമത്തെ ടി20 മല്‍സരമായിരുന്നു ഇത്. കരിയറിലെ ഈ നാഴികക്കല്ല് ഒരുപാട് നേട്ടങ്ങളോടെ സൂര്യ ആഘോഷിക്കുകയും ചെയ്തു.
കരിയറിലെ 150ാമത്തെ സിക്‌സറെന്ന നാഴികക്കല്ല് ഈ കളിയില്‍ സൂര്യ പൂര്‍ത്തിയാക്കിയിരുന്നു. ഐപിഎല്ലിലെ 15ാാമത്തെ ഫിഫ്റ്റിയാണ് അദ്ദേഹം ഈ കളിയില്‍ കുറിച്ചത്. ഈ സീസണിലെ ഐപിഎല്ലിലെ തുടര്‍ച്ചയായ രണ്ടാമത്തെയും ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ മൂന്നാമത്തെയും ഫിഫ്റ്റിയാണ് സൂര്യ നേടിയത്. കഴിഞ്ഞ സീസണിലെ അവസാന മല്‍സരത്തിലും താരം ഫിഫ്റ്റിയടിച്ചിരുന്നു.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട മുംബൈ ഇന്ത്യന്‍സ് ആറു വിക്കറ്റ് നഷ്ടത്തിലാണ് 151 റണ്‍സെടുത്തത്. സൂര്യകുമാര്‍ യാദവിന്റെ ഇന്നിങ്‌സാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. സൂര്യയെക്കൂടാതെ മറ്റാരും മുംബൈ നിരയില്‍ 30 പ്ലസ് നേടിയില്ല. 26 റണ്‍സ് വീതമെടുത്ത നായകന്‍ രോഹിത് ശര്‍മയും ഓപ്പണിങ് പങ്കാളി ഇഷാന്‍ കിഷനുമാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരങ്ങള്‍. പേസര്‍ ജയദേവ് ഉനാട്കട്ട് പുറത്താവാതെ 13 റണ്‍സെടുത്തു.

ആദ്യ വിക്കറ്റില്‍ രോഹിത് ശര്‍മ- ഇഷാന്‍ കിഷന്‍ സഖ്യം 50 റണ്‍സ് അടിച്ചെടുത്ത ശേഷമായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ കൂട്ടത്തകര്‍ച്ച. 29 റണ്‍സിനിടെ ആറു വിക്കറ്റുകളാണ് മുംബൈ കൈവിട്ടത്. ബേബി എബിയെന്നറിയപ്പെടുന്ന സൗത്താഫ്രിക്കന്‍ യുവതാരം ഡെവാള്‍ഡ് ബ്രെവിസ് എട്ടു റണ്‍സിനു പുറത്തായപ്പോള്‍ തിലക് വര്‍മയും കരെണ്‍ പൊള്ളാര്‍ഡും ഡെക്കാവുകയായിരുന്നു. തിലക് റണ്ണൗട്ടായപ്പോള്‍ പൊള്ളാര്‍ഡ് ഹസരംഗയുടെ ബൗളിങില്‍ ഗോള്‍ഡന്‍ ഡെക്കാവുകയായിരുന്നു. വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് പൊള്ളാര്‍ഡ് മടങ്ങിയത്. അപരാജിതമായ ഏഴാം വിക്കറ്റില്‍ സൂര്യ- ഉനാട്കട്ട് സഖ്യം 41 ബോളില്‍ 72 റണ്‍സ് അടിച്ചെടുത്തതോടെ മുംബൈ 151ലെത്തുകയായിരുന്നു.

പ്ലെയിങ് ഇലവന്‍
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, കരെണ്‍ പൊള്ളാര്‍ഡ്, രമണ്‍ദീപ് സിങ്, മുരുഗന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ജയദേവ് ഉനാട്കട്ട്, ബേസില്‍ തമ്പി.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), അനൂജ് റാവത്ത്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഡേവിഡ് വില്ലി, ഷഹബാസ് അഹമ്മദ്, വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications