For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: വില്ലിയുടെ ടോസും, മുംബൈയുടെ തോല്‍വിയും! മൂന്നു കാര്യങ്ങള്‍ മാറുന്നേയില്ല

സീസണ്‍ പകുതി പൂര്‍ത്തിയായിക്കഴിഞ്ഞു

ഐപിഎല്ലിന്റെ 15ാം സീസണ്‍ രണ്ടാംപാദത്തിലേക്കു കടന്നിരിക്കുകയാണ്. ആകെയുള്ള 14 മല്‍സരങ്ങില്‍ മുഴുവന്‍ ടീമുകളും ഏഴെണ്ണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ചില ടീമുകളാവട്ടെ എട്ടാമത്തെ കളിയും തികച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 26നായിരുന്നു ഐപിഎല്‍ പൂരത്തിനു കൊടിയേറിയത്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം. ചാംപ്യന്മാരെ കെകെആര്‍ തുടക്കം ഗംഭീരമാക്കുകയും ചെയ്തു.

1

സീസണില്‍ 37 മല്‍സരങ്ങളാണ് ഇതുവരെ പിന്നിട്ടിരിക്കുന്നത്. ഇത്രയും കളികള്‍ക്കു ശേഷവും ചില കാര്യങ്ങള്‍ മാറ്റമില്ലാതെ തന്നെ നില്‍ക്കുകയാണ്. ക്രിക്കറ്റ് പ്രേമികളെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ കാര്യങ്ങള്‍ എന്തൊക്കെയാണെന്നറിയാം.

വില്ല്യംസണും ടോസും

വില്ല്യംസണും ടോസും

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും ടോസും തമ്മിലുള്ള 'പ്രണയം' ഈ സീസണില്‍ അതിശയിപ്പിക്കുന്നതാണ്. ഇത്തവണ ഹൈദരാബാദ് കളിച്ച ഏഴു മല്‍സരങ്ങളിലും ടോസ് ജയിച്ചത് വില്ല്യംസണാണ്. ഐപിഎല്ലിലെ ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണ്.
സീസണിലെ ഏഴു മല്‍സരങ്ങളിലും ടോസിനു ശേഷം വില്ലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇതില്‍ ആദ്യത്തെ രണ്ടു മല്‍സരങ്ങള്‍ തോറ്റെങ്കിലും ശേഷിച്ച അഞ്ചു മല്‍സരങ്ങളിലും ജയിച്ച് ഓറഞ്ച് ആര്‍മി കുതിക്കുകയാണ്.

രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്കെതിരേയാണ് ഇതുവരെ ഹൈദരാബാദ് ഏറ്റുമുട്ടിയത്. ഇതില്‍ റോയല്‍സ്, ലഖ്‌നൗ എന്നിവരോടു മാത്രമേ ലഖ്‌നൗ തോറ്റിട്ടുള്ളൂ.

ഉമ്രാന്റെ വേഗമേറിയ ബോള്‍

ഉമ്രാന്റെ വേഗമേറിയ ബോള്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തന്നെ സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്ക് ഈ സീസണില്‍ കളിച്ച മല്‍സരങ്ങളിലെല്ലാം വേഗമേറിയ പന്തെറിഞ്ഞ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. ഫാസ്റ്റസ്റ്റ് ഡെലിവെറി ഓഫ് ദി മാച്ചെന്ന പേരിലുള്ള ഒരു ലക്ഷം രൂപയുടെ അവാര്‍ഡാണ് ഉമ്രാന്‍ കൈക്കലാക്കിയത്. ഒരു ലക്ഷം രൂപയുടെ ചെക്കാണ് വിജയിക്കു ലഭിക്കുന്നത്. ഏഴു ലമല്‍സരങ്ങളില്‍ നിന്നും ഏഴു ലക്ഷം ഉമ്രാന്‍ ഇതിനകം നേടിക്കഴിഞ്ഞു.
ഈ സീസണില്‍ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ബൗളര്‍ കൂടിയാണ് 22 കാരന്‍. എല്ലാ മല്‍സരങ്ങളിലും ഒന്നിലേറെ തവണ 151 കിമിക്കു മുകളില്‍ ഉമ്രാന്‍ ബൗള്‍ ചെയ്തിട്ടുണ്ട്.

മുംബൈയും തോല്‍വികളും

മുംബൈയും തോല്‍വികളും

ഈ സീസണില്‍ ഇനിയും ജയിക്കാനായിട്ടില്ലാത്ത ഏക ടീമാണ് അഞ്ചു തവണ ചാംപ്യന്‍മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സ്. എട്ടു മല്‍സരങ്ങളാണ് മുംബൈ തുടര്‍ച്ചയായി തോറ്റിരിക്കുന്നത്. ഇതോടെ മുംബൈ പ്ലേഓഫ് കാണാതെ പുറത്താവുകയും ചെയ്തു. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ മുമ്പൊരു ടീമും സീസണിലെ ആദ്യത്തെ എട്ടു കളികള്‍ തോറ്റിട്ടില്ല.
ഏറ്റവും അവസാനമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേയായിരുന്നു മുംബൈയുടെ തോല്‍വി. ഞായറാഴ്ച രാത്രി നടന്ന കളിയില്‍ 36 റണ്‍സിനു മുംബൈയെ ലഖ്‌നൗ തുരത്തുകയായിരുന്നു. ഈ കളിയില്‍ ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് മുംബൈയെ വീണ്ടുമൊരു പരാജയത്തിലേക്കു തള്ളിയിട്ടത്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് (നാലു വിക്കറ്റ്), രാജസ്ഥാന്‍ റോയല്‍സ് (23 റണ്‍സ്), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (അഞ്ചു വിക്കറ്റ്), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ഏഴു വിക്കറ്റ്), പഞ്ചാബ് കിങ്‌സ് (12 റണ്‍സ്), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (18 റണ്‍സ്), ചെന്നൈ സൂപ്പര്‍ കിങ്‌സ് (മൂന്ന് വിക്കറ്റ്) എന്നിവരോടാണ് ആദ്യത്തെ ഏഴു മല്‍സരങ്ങളില്‍ ഹിറ്റ്മാനും സംഘവും തോല്‍വി സമ്മതിച്ചത്.

Story first published: Monday, April 25, 2022, 14:17 [IST]
Other articles published on Apr 25, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+