Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ആദ്യ ബോളില്‍ തന്റെ ഹീറോയെ വീഴ്ത്തി ബ്രെവിസ്! സ്തബ്ധനായി കോലി

ഐപിഎല്‍ കരിയറില്‍ ബൗളിങില്‍ ഇതിനേക്കാള്‍ മികച്ചൊരു തുടക്കം ഏതെങ്കിലുമൊരു താരത്തിനു ലഭിക്കുമോയെന്ന കാര്യം സംശയമാണ്. കന്നി ഐപിഎല്‍ കളിക്കുന്ന മുംബൈ ഇന്ത്യന്‍സിന്റെ ഡെവാള്‍ഡ് ബ്രെവിസാണ് തന്റെ ആരാധനാ പാത്രമായ വിരാട് കോലിയെ ആദ്യ ബോളില്‍ പുറത്താക്കിയത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ കോലിക്കു ബേബി എബിയെന്നറിയപ്പെടുന്ന ബ്രെവിസ് ഫിഫ്ര്റ്റി നിഷേധിക്കുകയും ചെയ്തു.

1

ആര്‍സിബിക്കെതിരേ മുംബൈ പരാജയത്തിന്റെ വക്കില്‍ നില്‍ക്കവെയായിരുന്നു ഓള്‍റൗണ്ടര്‍ കൂടിയായ ബ്രെവിസിനെ രോഹിത് ശര്‍മ പന്തേല്‍പ്പിച്ചത്. തൊട്ടുമ്പത്തെ കളിയിലൂടെയായിരുന്നു ബ്രെവിസിന്റെ അരങ്ങേറ്റം. പക്ഷെ അന്നു ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചില്ല. ആര്‍സിബിക്കെതിരേ 19ാം ഓവറിലാണ് ബ്രെവിസ് ബൗള്‍ ചെയ്യാനെത്തിയത്. 48 റണ്‍സുമായി ക്രീസിലുള്ള കോലിയാണ് സ്‌ട്രൈക്ക് നേരിട്ടത്. ബാറ്റിനെ തൊട്ടു തൊട്ടില്ലയെന്നു തോന്നിച്ചുകൊണ്ട് ബോള്‍ പാഡില്‍ പതിക്കുകയായിരുന്നു.

2

ഉടന്‍ ബ്രെവിസും മുംബൈ താരങ്ങളും ശക്തമായി അപ്പീല്‍ ചെയ്തതോടെ അംപയര്‍ അനന്തപത്മനാഭന്‍ ഔട്ട് വിധിക്കുകയായിരുന്നു. പക്ഷെ കോലി ഡിആര്‍എസ് എടുത്തു. ബോള്‍ ബാറ്റില്‍ ഉരസിയ ശേഷമാണോ പാഡിലേക്കു വന്നതെന്നു റീപ്ലേയില്‍ സംശയമുയര്‍ന്നെങ്കിലും തേര്‍ഡ് അംപയര്‍ ബൗളര്‍ക്കു അനുകൂലമായാണ് വിധി പറഞ്ഞത്. ഇതോടെ കോലി സ്തബ്ധനും നിരാശനുമായി ഗ്രൗണ്ട് വിടുകയായിരുന്നു. കടുത്ത രോഷത്തോടെയാണ് തേര്‍ഡ് അംപയറുടെ തീരുമാനത്തോടു അദ്ദേഹം പ്രതികരിച്ചത്. പുറത്തായി മടങ്ങവെ രോഷത്തോടെ ഗ്രൗണ്ടില്‍ ബാറ്റ് ആഞ്ഞുവീശിയ കോലി തുടര്‍ന്നും രോഷത്തോടെ പലതും വിളിച്ചു പറഞ്ഞുകൊണ്ടാണ് ഡ്രസിങ് റൂമിലേക്കു പോയത്.

3

പക്ഷെ ബ്രെവിസിനെ സംബന്ധിച്ച് ബൗളിങിലെ ഈ തുടക്കം സ്വപ്‌നതുല്യം തന്നെയാണ്. കാരണം തന്റെ ആരാധനാപാത്രങ്ങള്‍ നാട്ടുകാരനും ബാറ്റിങ് ഇതിഹാസവുമായ എബി ഡിവില്ലിയേഴ്‌സും കോലിയുമാണെന്നും ബേബി എബി പല തവണ തുറന്നുപറഞ്ഞിട്ടുള്ളത്. ഐപിഎല്ലില്‍ ആര്‍സിബിക്കായി കളിക്കുകയാണ് സ്വപ്‌നമെന്നും താരം നേരത്തേ വെളിപ്പെടുത്തിയിരുന്നു. പക്ഷെ മെഗാ ലേലത്തില്‍ ബ്രെവിസിനായി ആര്‍സിബി വലിയ താല്‍പ്പര്യം കാണിച്ചില്ല. മുംബൈ ഇന്ത്യന്‍സ് താരത്തെ കൈക്കലാക്കുകയുമായിരുന്നു.

4

ഇപ്പോഴിതാ താന്‍ കളിക്കണമെന്ന് ആഗ്രഹിച്ച ആര്‍സിബിക്കെതിരേ കന്നി മല്‍സരത്തിലെ കന്നി ബോളില്‍ തന്നെ കോലിയുടെ ഡ്രീം വിക്കറ്റ് ബ്രെവിസിന്റെ പേരിലായിരിക്കുകയാണ്. പക്ഷെ ഈ കളിയില്‍ ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ യുവതാരത്തിനായില്ല. 11 ബോളില്‍ ഒരു ബൗണ്ടറിയോടെ എട്ടു റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. സ്പിന്നര്‍ വനിന്ദു ഹസരംഗയുടെ ബൗളിങില്‍ ബ്രെവിസ് വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.

5

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള തൊട്ടുമുമ്പത്തെ കളിയിലൂടെയാണ് ബ്രെവിസ് മുംബൈയ്ക്കായി അരങ്ങേറിയത്. നേരിട്ട രണ്ടാമത്തെ ബോളില്‍ ബൗണ്ടറിയുമായി താരം വരവറിയിക്കുകയും ചെയ്തു. കളിയില്‍ 19 ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കം ബേബി എബി 29 റണ്‍സെടുത്തിരുന്നു. വരുണ്‍ ചക്രവര്‍ത്തിയുടെ ബോളില്‍ ഷോട്ടിനു ശ്രമിച്ച് ബോള്‍ മിസ്സായപ്പോള്‍ താരത്തെ കെകെആര്‍ വിക്കറ്റ് കീപ്പര്‍ സാം ബില്ലിങ്‌സ് സ്റ്റംപ് ചെയ്യുകയായിരുന്നു.

Story first published: Sunday, April 10, 2022, 13:31 [IST]
Other articles published on Apr 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+