Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രോഹിത്തിന് അഭിമാനിക്കാന്‍ ഇനി ആ റെക്കോര്‍ഡില്ല!

1

ഐപിഎല്ലിന്റെ കഴിഞ്ഞ 14 സീസണുകളെടുത്താല്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു മാത്രം അവകാശപ്പെട്ട ഒരു റെക്കോര്‍ഡുണ്ടായിരുന്നു. 2008 മുതല്‍ 21 വരെ കളിച്ച എല്ലാ സീസണുകളിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്ത ഏക താരമെന്ന നേട്ടമായിരുന്നു ഇത്. എന്നാല്‍ ഈ റെക്കോര്‍ഡ് ഇത്തവണ തകര്‍ന്നിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി ഒരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ പോലുമില്ലാതെ ഹിറ്റ്മാന്‍ സീസണ്‍ പൂര്‍ത്തിയാക്കി.

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള സീസണിലെ 14ാമത്തെയും അവസാനത്തെയും കളിയില്‍ രണ്ടു റണ്‍സ് മാത്രമാണ് രോഹിത്തിനു നേടാനായത്. 13 ബോളുകളില്‍ നിന്നായിരുന്നു അദ്ദേഹം രണ്ടു റണ്‍സ് നേടിയത്. റണ്ണെടുക്കാന്‍ രോഹിത് ശരിക്കും വിഷമിച്ച ഇന്നിങ്‌സുകളിലൊന്നായിരുന്നു ഇത്. പല തവണയാണ് ടൈമിങ് പാളിയ അദ്ദേഹം ബീറ്റ് ചെയ്യപ്പെട്ടത്. ഭാഗ്യം കൊണ്ടു മാത്രം ഒന്നു പോലും എഡ്ജായില്ല. ഇല്ലായിരുന്നെങ്കില്‍ ഹിറ്റ്മാന്‍ പൂജ്യത്തിനു ക്രീസ് വിടുമായിരുന്നു. ആദ്യത്തെ ഒമ്പതു ബോളിലും രോഹിത്തിനു അക്കൗണ്ട് തുറക്കാനായില്ല. 10ാമത്തെ ബോളിലാണ് അദ്ദേഹം ആദ്യ സിംഗിള്‍ കണ്ടെത്തിയത്. നാലാം ഓവറിലെ അവസാന ബോളില്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെതിരേയായിരുന്നു രോഹിത് അക്കൗണ്ട് തുറന്നത്.

2

ഈ സീസണില്‍ ഇതു ആറാം തവണയാണ് രോഹിത് ഒറ്റയക്ക സ്‌കോറിനു പുറത്തായത്. ഇത്തവണ ഏറ്റവും കൂടുതല്‍ തവണ ഒറ്റയക്ക സ്‌കോറില്‍ മടങ്ങിയ ഓപ്പണര്‍മാരുടെ ലിസ്റ്റില്‍ അദ്ദേഹം ഇടംപിടിക്കുകയും ചെയ്തു. സണ്‍റൈസഴ്‌സ് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ റുതുരാജ് ഗെയ്ക്വാദ്, ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മാന്‍ ഗില്‍ എന്നിവരും ആറു തവണ വീതം ഒറ്റയക്ക സ്‌കോറിനു പുറത്തായിട്ടുണ്ട്.

ഈ സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നും 19.14 ശരാശരിയില്‍ 268 രോഹിത്തിനു നേടാനായത്. 120.17 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഒരു തവണ ഡെക്കായ രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 48 റണ്‍സാണ്. 28 ബൗണ്ടറികളും 13 സിക്‌സറുമാണ് അദ്ദേഹം സീസണില്‍ നേടിയത്.

Story first published: Saturday, May 21, 2022, 23:06 [IST]
Other articles published on May 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+