For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: മെഗാ ലേലം ജനുവരിയില്‍ ഇല്ല? നിര്‍ണായക സൂചനകള്‍ പുറത്ത്

രണ്ടു ദിവസമായിട്ടാവും ലേലം നടക്കുകയെന്നു വിവരം

1

ഐപിഎല്ലിന്റെ 15ാം സീസണിനു മുന്നോടിയായുള്ള മെഗാ താരലേലം ജനുവരി ആദ്യവാരമോ, രണ്ടാം വാരമോ നടക്കുമെന്നായിരുന്നു നേരത്തേ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലേലം വൈകുമെന്നാണ് വിവരം. അതായത് ജനുവരിയില്‍ മെഗാ ലേലം നടക്കാന്‍ സാധ്യത കുറവാണ്. ഫെബ്രുവരി ആദ്യവാരമായിരിക്കും മെഗാ ലേലം നടക്കുകയെന്നാണ് ക്രിക്കറ്റ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാത്രമല്ല രണ്ടു ദിവസങ്ങളിലായിട്ടാവും ലേലമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 2018ലായിരുന്നു അവസാനമായി മെഗാ ലേലം അരങ്ങറിയത്. അന്നും രണ്ടു ദിവസങ്ങളിലായിട്ടാണ് ലേലം പൂര്‍ത്തിയായത്. പുതിയ സീസണില്‍ സ്ഥിരം എട്ടു ടീമുകളെക്കൂടാതെ പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി ടൂര്‍ണമെന്റിന്റെ ഭാഗമാവുകയാണ്. ലഖ്‌നൗ, അഹമ്മാദാബാദ് ഫ്രാഞ്ചൈസികളാണ് പുതുതായി ലീഗിലേക്കു വന്നിരിക്കുന്നത്.

വരാനിരിക്കുന്ന ലേലത്തിന്റെ വേദിയോ, തിയ്യതിയോ ബിസിസിഐ ഇനിയും തീരുമാനിച്ചിട്ടില്ല. എങ്കിലും ബെംഗളൂരു, ഹൈദരാബാദ് എന്നിവയിലൊന്നായിരിക്കും വേദിയാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനുവരി ആദ്യം വാരമായിരുന്നു ലേലം നടക്കാനിരുന്നത്. എന്നാല്‍ പുതിയ ഫ്രാഞ്ചൈസികളിലൊന്നിന്റെ ഉടമകളായ സിവിസി ക്യാപ്പിറ്റല്‍സിന്റെ കാര്യത്തില്‍ ബിസിസിഐ ഇനിയും അന്തിമ തീരുമാനം കൈക്കൊള്ളാത്തതാണ് ലേലം വൈകാന്‍ കാരണമാവുന്നത്.

2

നേരത്തേ നടന്ന ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയുള്ള ലേലത്തില്‍ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ തുകയായ 5625 കോടി ഓഫര്‍ െചയ്ത് അഹമ്മാദാബാദ് ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശമാണ് സിവിസി ക്യാപ്പിറ്റല്‍സ് നേടിയെടുത്തത്. ബ്രിട്ടീഷ് പ്രൈവറ്റ് ഇക്വിറ്റി ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി സ്ഥാപനമാണ് സിവിസി ക്യാപ്പിറ്റല്‍സ്. പക്ഷെ അവര്‍ക്കു ചില വാതുവയ്പ്പ് കമ്പനികളുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് ബിസിസിഐ ഇടപെട്ടിരിക്കുകയാണ്. ഭാവി പ്രവര്‍ത്തികളുമായി മുന്നോട്ടുപോവാന്‍ അവര്‍ക്കു ബിസിസിഐ ഇനിയും അനുവാദം നല്‍കിയിട്ടില്ല.

അതേസമയം, സഞജീവ് ഗോയെങ്ക ഗ്രൂപ്പ് സ്വന്തമാക്കിയ ലഖ്‌നൗ ഫ്രാഞ്ചൈസി അടുത്ത സീസണിനു മുന്നോടിയായി പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. ഫ്രാഞ്ചൈസിയുടെ പേര് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുഖ്യ പരിശീലകനായി അവര്‍ സിംബാബ്‌വെയുടെ മുന്‍ ഇതിഹാസം ആന്‍ഡി ഫ്‌ളവറിനെ നിയമിച്ചു കഴിഞ്ഞു. ബിസിസിഐയുടെ അനുമതി ലഭിച്ച ശേഷമായിരുന്നു അവര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പിന്നാലെ തന്നെ ഇന്ത്യയുടെ മുന്‍ ഓപ്പണറും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ രണ്ടു തവണ ചാംപ്യനന്‍മാരുമാക്കിയ ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനെ ടീമിന്റെ ഉപദേശകനുമാക്കിയിരുന്നു. കെഎല്‍ രാഹുല്‍ വൈകാതെ ഫ്രാഞ്ചൈസിയുടെ നായകനുമാവുമെന്നാണ് സൂചനകള്‍.

വരാനിരിക്കുന്ന മെഗാ ലേലം രണ്ടു ദിവസമാണെങ്കില്‍ നാലു വര്‍ഷത്തിനിടെ ഇതു രണ്ടാം തവണയായിരിക്കും ഇതു സംഭവിക്കുന്നത്. 2018ലെ മെഗാ ലേലത്തില്‍ 578 താരങ്ങളാണുണ്ടായിരുന്നത്. എന്നാല്‍ വരാനിരിക്കുന്ന ലേലത്തില്‍ രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ കൂടിയുള്ളതിനാല്‍ കളിക്കാരുടെ എണ്ണവും കൂടുമെന്നാണ് ഉറപ്പാണ്.

Story first published: Monday, December 20, 2021, 17:06 [IST]
Other articles published on Dec 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+