For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: മെഗാ താരലേലം ഫെബ്രുവരി 7,8 തീയ്യതികളില്‍, വേദി ബംഗളൂരു, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഫെബ്രുവരി 7,8 തീയ്യതികളില്‍ ബംഗളൂരുവില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. ജനുവരിയില്‍ ലേലം നടക്കുമെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നതെങ്കിലും ഫെബ്രുവരി ആദ്യ വാരത്തിലേക്ക് താരലേലം മാറ്റുകയായിരുന്നു. പുതിയതായി എത്തിയ അഹമ്മദാബാദ് ഫ്രാഞ്ചൈസിയുമായുള്ള ചില ആശയക്കുഴപ്പമാണ് താരലേലം വൈകാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

IPL 2022 mega auction likely to be held on February 7 and 8 | Oneindia Malayalam

ഇതിനോടകം ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. നാല് താരങ്ങളെ വീതം നിലനിര്‍ത്തിയത് മുംബൈ ഇന്ത്യന്‍സ്,സിഎസ്‌കെ,കെകെആര്‍,ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളാണ്. രാജസ്ഥാന്‍,ഹൈദരാബാദ്,ആര്‍സിബി ടീമുകള്‍ മൂന്ന് താരങ്ങളെ വീതം നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബ് കിങ്‌സ് രണ്ട് താരങ്ങളെ മാത്രമാണ് നിലനിര്‍ത്തിയത്.

iplcup

പുതിയതായി എത്തിയ രണ്ട് ടീമുകള്‍ മൂന്ന് താരങ്ങളെ വീതം നിലനിര്‍ത്താനുണ്ട്. ലഭിക്കുന്ന വിവരം അനുസരിച്ച് ലഖ്‌നൗ ടീം കെ എല്‍ രാഹുല്‍,റാഷിദ് ഖാന്‍,ഇഷാന്‍ കിഷന്‍ എന്നിവരെ ടീമിലെത്തിച്ചേക്കുമെന്നാണ് വിവരം. അഹമ്മദാബാദ് ടീം ഡേവിഡ് വാര്‍ണര്‍,ഹര്‍ദിക് പാണ്ഡ്യ,ശ്രേയസ് അയ്യര്‍ എന്നിവരെ സ്വന്തമാക്കിയേക്കുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാലും നിരവധി സൂപ്പര്‍ താരങ്ങള്‍ ഇത്തവണ മെഗാ ലേലത്തിലേക്കെത്തിയേക്കും.

ഓയിന്‍ മോര്‍ഗന്‍,ഫഫ് ഡുപ്ലെസിസ്,ഡ്വെയ്ന്‍ ബ്രാവോ,സുരേഷ് റെയ്‌ന,ദീപക് ചഹാര്‍,കഗിസോ റബാദ,ആര്‍ അശ്വിന്‍,ജോണി ബെയര്‍സ്‌റ്റോ,ബെന്‍ സ്‌റ്റോക്‌സ്,ലിയാം ലിവിങ്‌സ്റ്റന്‍ എന്നിവരെല്ലാം ഇത്തവണ മെഗാ ലേലത്തിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വാശിയേറിയ ലേലം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജോഫ്രാ ആര്‍ച്ചര്‍ ഇത്തവണയും ലേലത്തില്‍ പങ്കെടുക്കുന്നില്ല. പരിക്ക് പൂര്‍ണ്ണമായും ഭേദമാവാത്തതിനാലാണ് അദ്ദേഹം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.

വലിയ മാറ്റങ്ങള്‍ തന്നെയാണ് ഓരോ ടീമും വരുത്താന്‍ പോകുന്നത്. സിഎസ്‌കെ എംഎസ് ധോണിയെ നിലനിര്‍ത്തിയാണ് പദ്ധതികള്‍ മെനയുന്നത്. രവീന്ദ്ര ജഡേജ,മോയിന്‍ അലി,റുതുരാജ് ഗെയ്ക് വാദ് എന്നിവരാണ് സിഎസ്‌കെ നിലനിര്‍ത്തിയ മറ്റ് താരങ്ങള്‍. ഡുപ്ലെസിസിനെയും ബ്രാവോയേയും റെയ്‌നയേയും സിഎസ്‌കെ തിരിച്ചെത്തിച്ചേക്കുമെന്നാണ് സൂചന.

ആര്‍സിബി നായകസ്ഥാനം വിരാട് കോലി ഒഴിഞ്ഞതോടെ പകരക്കാരനായി ആരെത്തുമെന്നത് കണ്ടറിയണം. ഇതുവരെ കപ്പടിക്കാത്ത ആര്‍സിബി വലിയ മാറ്റമാണ് വരുന്ന സീസണില്‍ പ്രതീക്ഷിക്കുന്നത്. ശ്രേയസ് അയ്യര്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിക്കാന്‍ ആര്‍സിബി ലഭിക്കുന്നുണ്ടെന്നാണ് സൂചന. ഡല്‍ഹി ക്യാപിറ്റല്‍സ് റിഷഭ് പന്തില്‍ വിശ്വാസം അര്‍പ്പിച്ച് മുന്നോട്ട് പോയപ്പോള്‍ അക്ഷര്‍ പട്ടേല്‍,പൃഥ്വി ഷാ,ആന്‍ റിച്ച് നോക്കിയേ എന്നിവരുടെ നിലനിര്‍ത്തിയവരില്‍ ഉള്‍പ്പെട്ടു.

ഹൈദരാബാദില്‍ സീനിയര്‍ താരമായി കെയ്ന്‍ വില്യംസന്‍ മാത്രമാണുള്ളത്. ഡേവിഡ് വാര്‍ണര്‍,ജോണി ബെയര്‍സ്‌റ്റോ,ഭുവനേശ്വര്‍ കുമാര്‍,റാഷിദ് ഖാന്‍ എന്നിവരെല്ലാം പടിക്കുപുറത്തായതോടെ ഹൈദരാബാദിന് പുതിയ ടീമിനെത്തന്നെ സൃഷ്ടിച്ചെടുക്കേണ്ട അവസ്ഥയാണ്. പഞ്ചാബ് കിങ്‌സിനും വലിയ ആശങ്കകള്‍ മുന്നിലുണ്ട്. മായങ്ക് അഗര്‍വാളും അര്‍ഷദീപ് സിങ്ങും മാത്രം നിലനിര്‍ത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതോടെ വലിയ അഴിച്ചുപണി പഞ്ചാബിനും നടത്തണം.

മുംബൈ ഇന്ത്യന്‍സ് അടിത്തറ നിലനിര്‍ത്തിയാണ് മെഗാ ലേലത്തിനൊരുങ്ങുന്നത്. രോഹിത് ശര്‍മ,ജസ്പ്രീത് ബുംറ,കീറോണ്‍ പൊള്ളാര്‍ഡ്,സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് മുംബൈ നിലനിര്‍ത്തിയത്. ഇഷാന്‍ കിഷനെ മുംബൈ ഒഴിവാക്കിയത് അപ്രതീക്ഷിത നീക്കമായി. രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസണ്‍,യശ്വസി ജയ്‌സ്വാള്‍,ജോസ് ബട്‌ലര്‍ എന്നിവരെയാണ് നിലനിര്‍ത്തിയത്. ബെന്‍ സ്‌റ്റോക്‌സ്,ജോഫ്രാ ആര്‍ച്ചര്‍ എന്നിവരെയെല്ലാം ഒഴിവാക്കി. യുസ് വേന്ദ്ര ചഹാലിനെയും ദേവ്ദത്ത് പടിക്കലിനെയും ആര്‍സിബി ഒഴിവാക്കിയതും അപ്രതീക്ഷിത നീക്കമായിരുന്നു.

എന്തായാലും വാശിയേറിയ ലേലം തന്നെയാവും ഇത്തവണ നടക്കുകയെന്നുറപ്പാണ്. 10 ടീമുകളുമായെത്തുന്ന പുതിയ സീസണ്‍ ഇന്ത്യയില്‍ത്തന്നെ നടക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്കും അത് കൂടുതല്‍ ആവേശം നല്‍കും.

Story first published: Wednesday, December 22, 2021, 20:24 [IST]
Other articles published on Dec 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+