IPL 2022: ടി20യില്‍ കൂടുതല്‍ കിരീടം നേടിയ താരമാരാണ് ? ടോപ് ഫൈവില്‍ ഒരു ഇന്ത്യക്കാരനും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ആര് കിരീടം നേടുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഗുജറാത്ത് ടൈറ്റന്‍സ് ഇതിനോടകം ഫൈനല്‍ ടിക്കറ്റെടുത്തപ്പോള്‍ ഇന്ന് നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ് - ആര്‍സിബി പോരാട്ടമാണ് ഗുജറാത്തിന്റെ എതിരാളിയെ തീരുമാനിക്കുക. രാജസ്ഥാന്‍ റോയല്‍സ് കിരീടം നേടാതിരുന്നാല്‍ ഇത്തവണ ഐപിഎല്ലിന് പുതിയ കിരീട അവകാശിയുണ്ടാവും. ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും സിഎസ്‌കെയുമെല്ലാം പ്ലേ ഓഫ് കാണാതെ പുറത്തായതിനാല്‍ത്തന്നെ ഇത്തവണ പുതിയ ജേതാവിനെത്തന്നെ പ്രതീക്ഷിക്കാം. ടി20 ക്രിക്കറ്റിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കിരീടത്തിന്റെ ഭാഗമായ താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാമോ ? ടോപ് ഫൈവിനെ പരിശോധിക്കാം.

ലസിത് മലിംഗ
ടി20 സ്‌പെഷ്യലിസ്റ്റായ ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയാണ് പട്ടികയിലെ അഞ്ചാമന്‍. ഒമ്പത് ടി20 കിരീടമാണ് മുന്‍ ശ്രീലങ്കന്‍ നായകന്‍ കൂടിയായ മലിംഗ സ്വന്തമാക്കിയത്. 2014ലെ ടി20 ലോകകപ്പ് ശ്രീലങ്ക നേടിയത് മലിംഗയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. യോര്‍ക്കറുകള്‍കൊണ്ട് ബാറ്റ്‌സ്മാനെ വിറപ്പിക്കുന്ന മലിംഗ ഫ്രാഞ്ചൈസികളുടെ ഇഷ്ട താരവുമായിരുന്നു. ഐപിഎല്ലില്‍ കഴിഞ്ഞിടെ വരെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തായിരുന്നു മലിംഗ. മുംബൈ ഇന്ത്യന്‍സിനൊപ്പം നാല് കിരീടമാണ് മലിംഗ നേടിയത്. 2013, 2015, 2017, 2019ലാണ് കിരീട നേട്ടം. 2019 സീസണോടെ അദ്ദേഹം വിരമിച്ചു. കരിയറില്‍ ആകെ ഒമ്പത് ടി20 കിരീടങ്ങളാണ് യോര്‍ക്കര്‍ കിങ്ങിന്റെ പേരിലുള്ളത്.

രോഹിത് ശര്‍മ
നാലാം സ്ഥാനത്ത് ഇന്ത്യന്‍ ടീമിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും നായകനായ രോഹിത് ശര്‍മയാണ്. ഈ പട്ടികയില്‍ ടോപ് ഫൈവിലുള്ള ഏക ഇന്ത്യന്‍ താരം രോഹിത് ശര്‍മയാണ്. 10 കിരീടങ്ങളാണ് രോഹിത് നേടിയത്. ഇതില്‍ അഞ്ചെണ്ണവും മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു. ഒരു തവണ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പവും അദ്ദേഹം കിരീടം നേടി. ഇന്ത്യക്കൊപ്പം 2007ലെ ടി20 ലോകകപ്പിലും 2016ലെ ഏഷ്യാ കപ്പ് ടി20യും രോഹിത് ഭാഗമായി. കരിയറിലാകെ 10 ടി20 കിരീടമാണ് രോഹിത് നേടിയത്. മറ്റൊരു ഇന്ത്യന്‍ താരത്തിനും ഈ പട്ടികയില്‍ രോഹിത്തിനെ മറികടക്കാനായിട്ടില്ല.

ഷുഹൈബ് മാലിക്
മുന്‍ പാകിസ്താന്‍ നായകനും സ്പിന്‍ ഓള്‍റൗണ്ടറുമായ ഷുഹൈബ് മാലിക്കാണ് ഈ പട്ടികയിലെ മൂന്നാമന്‍. 13 കിരീടങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. പാകിസ്താനൊപ്പം ടി20 ലോകകപ്പ് കിരീടം നേടാനും മാലിക്കിന് ഭാഗ്യമുണ്ടായി. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, കരീബിയന്‍ പ്രീമിയര്‍ ലീഗ്, മറ്റ് പരമ്പരകള്‍ എന്നിവയെല്ലാം ഉള്‍പ്പെടെ 13 കിരീടങ്ങളാണ് അദ്ദേഹം നേടിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഉപകാരിയായതിനാല്‍ ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീമുകളുടെ ഇഷ്ട താരങ്ങളിലൊരാളായിരുന്നു മാലിക്. 2007ലെ പ്രഥമ ടി20 ലോകകപ്പ് ഫൈനല്‍ കളിച്ച പാക് ടീമിനെ മാലിക്കാണ് നയിച്ചത്.

കറെന്‍ പൊള്ളാര്‍ഡ്
വെസ്റ്റ് ഇന്‍ഡീസിന്റെ ഓള്‍റൗണ്ടര്‍ കറെന്‍ പൊള്ളാര്‍ഡ് ടി20 സ്‌പെഷ്യലിസ്റ്റാണ്. അദ്ദേഹം കളിക്കാത്ത ഫ്രാഞ്ചൈസി ലീഗുകള്‍ കുറവാണെന്ന് തന്നെ പറയാം. 15 കിരീടങ്ങളുമായി ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് പൊള്ളാര്‍ഡ്. 2010 മുതല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ഭാഗമായ പൊള്ളാര്‍ഡ് അഞ്ച് ഐപിഎല്‍ കിരീടവും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. 2012ല്‍ ടി20 ലോകകപ്പ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ടീമിലും അംഗമായിരുന്നു. സിപിഎല്ലിലും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലുമെല്ലാം കപ്പടിക്കാന്‍ പൊള്ളാര്‍ഡിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞിടെയാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഡ്വെയ്ന്‍ ബ്രാവോ
വെസ്റ്റ് ഇന്‍ഡീസിന്റെ മറ്റൊരു ഓള്‍റൗണ്ടറായ ഡ്വെയ്ന്‍ ബ്രാവോയാണ് ഈ പട്ടികയില്‍ തലപ്പത്ത്. കരിയറില്‍ 16 ടി20 കിരീടങ്ങളാണ് അദ്ദേഹം നേടിയത്. 2012, 2016ലും ടി20 ലോകകപ്പ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ഭാഗമായിരുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അഞ്ച് തവണ അദ്ദേഹം കിരീടം നേടി. സിഎസ്‌കെയ്‌ക്കൊപ്പം മൂന്ന് ഐപിഎല്‍ കിരീടവും ഒരു ചാമ്പ്യന്‍സ് ലീഗും നേടി. ഒട്ടുമിക്ക ഫ്രാഞ്ചൈസി ക്രിക്കറ്റിലും സജീവമായിരുന്നു അദ്ദേഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications