Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: 'ഫിനിഷിങ്ങില്‍ വേറെ ലെവല്‍', സമ്മര്‍ദ്ദമില്ല, ഇത്തവണ ഞെട്ടിക്കുന്ന നാല് പേരിതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. 10 ടീമുകള്‍ പങ്കെടുക്കുന്ന ഇത്തവണത്തെ ടൂര്‍ണമെന്റില്‍ 10ാം റൗണ്ട് മത്സരങ്ങള്‍ മുന്നേറുമ്പോള്‍ പല പ്രമുഖരും പിന്നോട്ട് പോയിരിക്കുകയാണ്. അഞ്ച് തവണ കപ്പ് നേടിയ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായപ്പോള്‍ നാല് തവണ ചാമ്പ്യന്മാരായ സിഎസ്‌കെയ്ക്കും വലിയ പ്രതീക്ഷകളില്ല. ഇത്തവണ അരങ്ങേറ്റം കുറിച്ച ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സുമെല്ലാമാണ് കരുത്ത് കാട്ടുന്നത്.

ഇത്തവണ ടൂര്‍ണമെന്റിലൂടെ നിരവധി യുവതാരങ്ങള്‍ മികവ് കാട്ടി ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രതീക്ഷിച്ച പല പ്രമുഖരും നിരാശപ്പെടുത്തുമ്പോള്‍ പല യുവതാരങ്ങളും ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കുന്നു. ഇത്തവണ ഫിനിഷര്‍ റോളില്‍ ചില താരങ്ങള്‍ കൈയടി നേടുന്നുണ്ട്. സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെടാതെ മനോഹരമായി ബാറ്റ് ചെയ്ത് ഞെട്ടിക്കുന്ന ഇത്തവണത്തെ നാല് ഫിനിഷര്‍മാരെ നോക്കാം.

റിങ്കു സിങ്

റിങ്കു സിങ്

വളരെ പോസിറ്റീവായി ബാറ്റ് ചെയ്യുന്ന താരമാണ് റിങ്കു സിങ്. കെകെആര്‍ വൈകി പ്ലേയിങ് 11ലേക്ക് പരിഗണിച്ച താരം ലഭിക്കുന്ന അവസരങ്ങളിലെല്ലാം കസറുന്നുണ്ട്. ടീമിന്റെ ഫിനിഷറാവാന്‍ റിങ്കുവിന് സാധിക്കുന്നു. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ അനായാസമായി ബാറ്റ് ചെയ്യാന്‍ റിങ്കുവിന് സാധിക്കുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 23 പന്തില്‍ പുറത്താവാതെ 42 റണ്‍സ് നേടിയ റിങ്കുവിന്റെ ബാറ്റിങ്ങാണ് കെകെആറിന് ജയം സമ്മാനിച്ചത്. ഫിനിഷര്‍ റോളില്‍ വലിയ ഭാവി റിങ്കുവിന് ഉണ്ടെന്ന് തന്നെ പറയാം.

എയ്ഡന്‍ മാര്‍ക്രം

എയ്ഡന്‍ മാര്‍ക്രം

പഞ്ചാബ് കിങ്‌സ് തീര്‍ത്തും നിരാശപ്പെടുത്തുമ്പോഴും എയ്ഡന്‍ മാര്‍ക്രം നന്നായി കളിക്കുന്നു. ടീമിന്റെ ഫിനിഷര്‍ എന്ന നിലയിലേക്ക് തന്റെ റോള്‍ മാറ്റാന്‍ മാര്‍ക്രം ശ്രമിക്കുന്നുണ്ട്. നാല് നിര്‍ണ്ണായക പ്രകടനങ്ങളാണ് മാര്‍ക്രം ഇത്തവണ കളിച്ചത്. 57*, 68*, 41*, 56 എന്നിങ്ങനെയാണ് സ്‌കോറുകള്‍. മധ്യനിരയില്‍ ബാറ്റിങ്ങിനിറങ്ങി ടീമിന് നിര്‍ണ്ണായക ജയം നേടിക്കൊടുക്കാന്‍ തന്നാലാവും വിധം മാര്‍ക്രം പൊരുതുന്നു. അടുത്ത ലേലത്തില്‍ മാര്‍ക്രത്തിനായി കൂടുതല്‍ ടീമുകള്‍ രംഗത്തെത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

ഷിംറോന്‍ ഹെറ്റ്‌മെയര്‍

ഷിംറോന്‍ ഹെറ്റ്‌മെയര്‍

രാജസ്ഥാന്‍ റോയല്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് കരുത്ത് ഷിംറോന്‍ ഹെറ്റ്‌മെയറും ഇത്തവണ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഫിനിഷര്‍ റോളിലിറങ്ങി നേരിടുന്ന ആദ്യ പന്ത് മുതല്‍ ഹെറ്റ്‌മെയര്‍ ആക്രമിക്കുന്നു. 10 മത്സരത്തില്‍ നിന്ന് 260 റണ്‍സാണ് ഇതിനോടകം അദ്ദേഹം നേടിയത്. കടന്നാക്രമിക്കാന്‍ കെല്‍പ്പുള്ള ഹെറ്റ്‌മെയര്‍ രാജസ്ഥാന്റെ നിര്‍ണ്ണായക താരമായി ഇതിനോടകം മാറിക്കഴിഞ്ഞു. 163.5 സ്‌ട്രൈക്കറേറ്റില്‍ കത്തിക്കയറുന്ന ഹെറ്റ്‌മെയര്‍ വരുന്ന മത്സരങ്ങളിലും ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നു.

രാഹുല്‍ തെവാത്തിയ

രാഹുല്‍ തെവാത്തിയ

ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം ഗംഭീര പ്രകടനമാണ് രാഹുല്‍ തെവാത്തിയ. തന്റെ ഫിനിഷിങ് മികവുകൊണ്ട് മൂന്ന് മത്സരങ്ങളില്‍ ഗുജറാത്തിനെ ജയിപ്പിച്ചെടുക്കാന്‍ തെവാത്തിയക്ക് സാധിക്കുന്നു. അണ്‍ക്യാപ്പഡ് താരമാണെങ്കിലും അന്താരാഷ്ട്ര ബൗളര്‍മാരെയെല്ലാം അനായാസമായി തെവാത്തിയ നേരിടുന്നു. തെവാത്തിയ ക്രീസില്‍ നിലയുറപ്പിച്ചാല്‍ ടീം ജയിക്കുമെന്ന അവസ്ഥ. ഇത്തവണ കിരീടം പ്രതീക്ഷിച്ച് കുതിക്കുന്ന ഗുജറാത്തിന് പ്രധാന ഊര്‍ജം നല്‍കുന്നത് തെവാത്തിയയാണെന്ന് പറയാം.

Story first published: Tuesday, May 3, 2022, 15:56 [IST]
Other articles published on May 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+